കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയ്ഡിനിടെ പോലിസുകാര്‍ സ്ത്രീകളോട് ചെയ്തത്!! കോണ്‍ഗ്രസിന്റെ ആരോപണം ഞെട്ടിക്കും!!

കുറ്റവാളികളെ പിടികൂടാനുള്ള റെയ്ഡില്‍ പോലിസ് ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നു കോണ്‍ഗ്രസ്

  • By Sooraj
Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ധര്‍ സ്റ്റേഷനിലെ പോലിസിനെതിരേ കോണ്‍ഗ്രസിന്റെ ഗുരുതര ആരോപണം. ജനുവരി 25ന് വിവിധ കേസുകളുമായി ബന്ധപ്പെട്ടു കുറ്റവാളികളെ പിടിക്കാന്‍ നടത്തിയ റെയ്ഡില്‍ നാലു സ്ത്രീകളെ പോലിസ് ബലാല്‍സംഗം ചെയ്‌തെന്നു കോണ്‍ഗ്രസ് ആരോപിച്ചു. പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെ വിവരങ്ങളും പുറത്തുവിട്ട കോണ്‍ഗ്രസ് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

rape

ഏകദേശം 100ല്‍ അധികം പോലിസുകാരാണ് ബൂട്ടിയ, ഹോളിയാബാഡ ഗ്രാമങ്ങളില്‍ റെയ്ഡിനെത്തിയത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച തിരച്ചില്‍ ഉച്ചയ്ക്കു 2.30നാണ് അവസാനിച്ചത്. പോലിസ് ജനങ്ങള്‍ക്കു നേരെ ഭീകരത അഴിച്ചുവിടുകയായിരുന്നുവെന്ന് ഗന്ദ്‌വാനിയിലെ കോണ്‍ഗ്രസ് എംഎല്‍എ ഉമംഗ് സിംഗാര്‍ പറഞ്ഞു.

police

സ്ത്രീകളെ ബലാല്‍സംഗം ചെയ്ത പോലിസ് പുരുഷന്മാരെ മര്‍ദ്ദിക്കുകയും പല വീടുകളില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചതായും സിംഗാര്‍ ആരോപിച്ചു. മുപ്പതോ നാല്‍പ്പതോ പേര്‍ കുറ്റം ചെയ്തുവെന്നു കരുതി ഒരു ഗ്രാമത്തെ മുഴുവന്‍ തെറ്റുകാരെന്നു മുദ്ര കുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആരോപണം ഗൗരവമുള്ളതാണെന്നും പോലിസുകാര്‍ക്കെതിരേ വിശദായ അന്വേഷണം നടത്തുമെന്നും ഇതിനായി പ്രത്യേകസംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ധര്‍ എസ്പി വീരേന്ദ്രസിങ് വ്യക്തമാക്കി.

English summary
Congress accused the Dhar police of allegedly raping four women during a raid in two adjoining villages on January 25 that was conducted to hunt for men wanted for several crimes. The opposition party also brought the alleged victims of sexual assault to Bhopal and demanded a judicial inquiry into acts of molestation, rape and loot.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X