കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡ്ഡി ഡയറീസ് പുറത്തുവിട്ട് കോണ്‍ഗ്രസ്.... യെദ്യൂരപ്പ ബിജെപി നേതൃത്വത്തിന് നല്‍കിയത് 1000 കോടി

Google Oneindia Malayalam News

Recommended Video

cmsvideo
BJPക്കെതിരെ വൻ അഴിമതി ആരോപണം | News of The Day | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് അടുത്ത് സമയത്ത് ബിജെപിക്ക് മേല്‍ വീര്യം കൂടിയ അണുബോംബ് വര്‍ഷിച്ച് കോണ്‍ഗ്രസ്. 1000 കോടി രൂപ കോഴപ്പണമായി ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്ന് രേഖ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചത്. അതേസമയം കാരവന്‍ മാഗസിനും ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്.

ബിജെപിയുടെ കേന്ദ്ര മന്ത്രിമാര്‍ അടക്കം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസിന്റെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തുന്നു. അതേസമയം മൊത്തം 1800 കോടിയുടെ അഴിമതി പണമാണ് നല്‍കിയതെന്നാണ് സുര്‍ജേവാല ആരോപിക്കുന്നത്. യെഡ്ഡി ഡയറീസ് എന്ന് പേരിട്ടിരിക്കുന്ന ഈ റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് സമയത്ത് വലിയ തലവേദന ബിജെപിക്ക് ഉണ്ടാക്കുന്നുണ്ട്. ഇതുവരെ ബിജെപി നേരിട്ടതില്‍ വെച്ചുള്ള വലിയ അഴിമതി ആരോപണമാണ് ഇത്.

സുര്‍ജേവാലയുടെ ആരോപണം

സുര്‍ജേവാലയുടെ ആരോപണം

ഞങ്ങള്‍ ഒരു കളവ് കൈയ്യോടെ പിടിച്ചിരിക്കുകയാണ്. കള്ളനെയും പിടികൂടിയിട്ടുണ്ട്. ബിജെപി നേതാക്കള്‍ വന്‍ അഴിമതി കേസില്‍ കുടുങ്ങിയിട്ടുണ്ട്. മുന്‍ ബിജെപി മുഖ്യമന്ത്രിയായ ബിഎസ് യെദ്യൂരപ്പയും ബിജെപി നേതാക്കളും തമ്മിലുള്ള അനധികൃത ഇടപാടിന്റെ രേഖകളാണ് ഇത്. ബിജെപിയുടെ ആദര്‍ശത്തിന്റെയും സത്യസന്ധതയുടെയും മുഖംമൂടി അഴിഞ്ഞ് വീണിരിക്കുകയാണ്. എന്തുകൊണ്ട് ഇക്കാര്യം ബിജെപി അന്വേഷിച്ചില്ലെന്നും സുര്‍ജേവാല ചോദിക്കുന്ന.ു

യെഡ്ഡി ഡയറീസ്

യെഡ്ഡി ഡയറീസ്

യെഡ്ഡി ഡയറീസ് എന്ന പേരിട്ട ഡയറി കുറിപ്പുകളാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. 2690 കോടി രൂപയുടെ കൈമാറ്റമാണ് നടന്നത്. ഇതില്‍ 1800 കോടി രൂപയും യെദ്യൂരപ്പ നല്‍കിയത് ബിജെപി കേന്ദ്ര നേതൃത്വത്തിനാണ്. യെദ്യൂരപ്പ് ആ സമയത്ത് കര്‍ണാടക മുഖ്യമന്ത്രിയാണ്. ആദായനികുതി രേഖയിലെ ഓരോ പേജിലും അദ്ദേഹത്തിന്റെ ഒപ്പുണ്ട്. ഇതാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് നല്‍കിയതെന്നും സുര്‍ജേവാല പറഞ്ഞു.

മോദിക്കും പങ്ക്

മോദിക്കും പങ്ക്

ബിജെപിയുടെ കേന്ദ്ര കമ്മിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള വലിയ നേതാക്കളുണ്ട്. ജഡ്ജിമാരും അഭിഭാഷകരും വരെ യെഡ്ഡി ഡയറീസിലുണ്ട്. 50 കോടി മുതല്‍ 250 കോടി വരെയാണ് ഇവര്‍ക്ക് കൈകൂലിയായി ലഭിച്ചത്. ആദായ നികുതി വകുപ്പിന്റെ കൈവശം യെഡ്ഡി ഡയറീസ് 2017 ഓഗസ്റ്റ് മുതലുണ്ട്. മോദിയുടെ മന്ത്രിസഭ ഇപ്പോള്‍ അഴിമതിയുടെ നിഴലിലാണ്. ഇവരാണ് മന്ത്രലായം നടത്തുന്നത്. ഈ രാജ്യം ഇത്തരം അഴിമതിക്കാരാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും സുര്‍ജേവാല ആരോപിച്ചു.

എന്തുകൊണ്ട് അന്വേഷിച്ചില്ല

എന്തുകൊണ്ട് അന്വേഷിച്ചില്ല

ഈ ഡയറി കുറിപ്പില്‍ സത്യമില്ലെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിച്ചില്ല. ആരോപണം എളുപ്പത്തില്‍ തെറ്റാണെന്ന് തെളിയിക്കാമായിരുന്നില്ലേ? ഇത് സത്യമാണെങ്കില്‍ ബിജെപിയുടെ അഴിമതിയുടെ സാക്ഷ്യപത്രമാണ് ഇത്. എന്തുകൊണ്ടാണ് സ്വതന്ത്ര അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാവാതിരിക്കുന്നത്. ലോക്പാലും സ്വതന്ത്ര ഏജന്‍സികളും നമുക്കുണ്ട്. കള്ളനായ കാവല്‍ക്കാരന്‍ ഇതിനൊക്കെ ഉത്തരം പറയേണ്ടതുണ്ടെന്നും സുര്‍ജേവാല പറഞ്ഞു.

റിപ്പോര്‍ട്ട് ഇങ്ങനെ

റിപ്പോര്‍ട്ട് ഇങ്ങനെ

ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ഡയറിയില്‍ യെദ്യൂരപ്പയുടെ എഴുതിയ കുറിപ്പുകളാണ് ഉള്ളത്. 1800 കോടി രൂപ ബിജെപി കേന്ദ്ര നേതൃത്വത്തിന് നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ബിജെപി കേന്ദ്ര കമ്മിറ്റി, ജഡ്ജിമാര്‍, അഭിഭാഷകര്‍ എന്നിവര്‍ക്ക് നല്‍കിയെന്ന് 2009ലെ ഡയറിയിലാണ് ഉള്ളത്. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്ക് 150 കോടി, രാജ്‌നാഥ് സിംഗിന് 100 കോടി, എല്‍കെ അദ്വാനി മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്ക് 50 കോടി വീതം നല്‍കിയെന്നുമാണ് യെഡ്ഡി ഡയറീസില്‍ ഉള്ളത്.

ഗഡ്കരിയുടെ മകന്റെ വിവാഹം

ഗഡ്കരിയുടെ മകന്റെ വിവാഹം

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് 10 കോടി രൂപ നല്‍കിയെന്നും യെദ്യൂരപ്പ പറയുന്നു. 250 കോടി വീതം ജഡ്ജിമാര്‍ക്കും 50 കോടി രൂപ് അഭിഭാഷകര്‍ക്കും നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ബിജെപി നേതാക്കള്‍ക്ക് ജനുവരി 2009ന് പണം നല്‍കിയെന്നാണ് പറയുന്നത്. അതേസമയം ഈ ദിവസങ്ങള്‍ കൃത്യമാണോ എന്ന് വ്യക്തമല്ല. ബിജെപിയെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ടാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ബിജെപിയും വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പിനെതിരെ വാളെടുത്ത് മുല്ലപ്പള്ളി.... രഹസ്യ യോഗത്തില്‍ അന്വേഷണം നടത്തും, കോഴിക്കോടെത്തുംഐ ഗ്രൂപ്പിനെതിരെ വാളെടുത്ത് മുല്ലപ്പള്ളി.... രഹസ്യ യോഗത്തില്‍ അന്വേഷണം നടത്തും, കോഴിക്കോടെത്തും

English summary
congress exposes yeddy diaries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X