അസമില്‍ ഞെട്ടിച്ച് കോണ്‍ഗ്രസ് സഖ്യം, വോട്ടുശതമാനത്തില്‍ ബിജെപിയെ വീഴ്ത്തി. 3 ശതമാനത്തിന് മുന്നില്‍
ഗുവാഹത്തി: അസമില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചിരിക്കുകയാണ്. എന്നാല്‍ ആഘോഷങ്ങള്‍ മുഴുവന്‍ ബിജെപിക്ക് മാത്രമുള്ളതല്ല. ചില കണക്കുകള്‍ കോണ്‍ഗ്രസ് സഖ്യത്തിനും കൂടിയുണ്ട്. വോട്ടുശതമാനത്തില്‍ എന്‍ഡിഎ സഖ്യത്തെ കടത്തിവെട്ടിയിരിക്കുകയാണ് യുപിഎ സഖ്യം. 52 സീറ്റുകള്‍ യുപിഎ സഖ്യം പിടിച്ചിട്ടുണ്ട്. 42.36 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് സഖ്യത്തിനുള്ളത്. നാല്‍പ്പത് ശതമാനത്തിന് മുകളില്‍ വോട്ടുള്ള ഏക സഖ്യവും യുപിഎയാണ്. ബിജെപിക്ക് 39.7 ശതമാനം വോട്ടാണ് ലഭിച്ചത്. അധികാരം ബിജെപി കൊണ്ടുപോയെങ്കിലും യുപിഎ സഖ്യത്തിന് വലിയ ആശ്വാസം നല്‍കുന്നതാണ് ഈ കണക്ക്.

അസം ഗണ പരിഷത്ത് 7.91 ശതമാനം വോട്ട് പിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ എഐയുഡിഎപ് 9.29 ശതമാനം വോട്ടാണ് നേടിയത്. ഏറ്റവും വലിയ കക്ഷിയായ ബിജെപി 33.21 ശതമാനം വോട്ട് പിടിച്ചു. ഇടതുപാര്‍ട്ടികള്‍ എല്ലാം ചേര്‍ന്ന് ഒരു ശതമാനത്തിന് മുകളില്‍ വോട്ട് മാത്രമാണ് പിടിച്ചത്. കോണ്‍ഗ്രസ് 28.57 ശതമാനം വോട്ടാണ് ഇത്തവണ നേടിയത്. ഇത് ബിജെപിക്ക് പിന്നിലാണ്. അതേസമയം ശക്തമായ മത്സരം തന്നെയാണ് കോണ്‍ഗ്രസ് സഖ്യം അസമില്‍ കാഴ്ച്ചവെച്ചത്. 29 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. സഖ്യകക്ഷികളായ എഐയുഡിഎഫ് 16 സീറ്റും എജിപി 9 സീറ്റും നേടി. ബിഡിഎഫ് നാല് സീറ്റിലും സിപിഎം ഒരു സീറ്റിലും യുപിപിഎല്‍ ആറ് സീറ്റിലും വിജയിച്ചു.
ബിജെപിക്ക് 6,384538 വോട്ടുകളാണ് കിട്ടിയത്. കോണ്‍ഗ്രസിന് 5,703341 വോട്ടുകളും ലഭിച്ചു. അതേസമയം വന്‍ ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മജുലിയില്‍ നിന്ന് വിജയിച്ചത്. 43192 വോട്ടുകളുടെ ഭൂരിപക്ഷമാണ് സോനോവാളിനുള്ളത്. കോണ്‍ഗ്രസ് നേതാവ് രജിബ് ലോചന്‍ പെഗുവിനെയാണ് പരാജയപ്പെടുത്തിയത്. പ്രമുഖ നേതാവും മന്ത്രിയുമായ ഹിമന്ത ശര്‍മ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ജലുക്ബാരിയില്‍ സ്വന്തമാക്കിയത്. കോണ്‍ഗ്രസിന്റെ റോമന്‍ ചന്ദ്ര ബോര്‍താക്കൂറിനെ 1,01911 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തി. 2016ല്‍ 85935 വോട്ടുകള്‍ക്കായിരുന്നു ഹിമന്ത ശര്‍മയുടെ ജയം. ജലൂക്ബാരിയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് ശര്‍മ വിജയിക്കുന്നത്.
കൊവിഡ് വാക്‌സിനേഷന്‍ മൂന്നാംഘട്ടം രാജ്യത്ത് തുടരുന്നു; ചിത്രങ്ങള്‍ കാണാം
നിലവിലെ സ്പീക്കറായ ഹിതേന്ദ്ര നാഥ് ഗോസ്വാമി തുടക്കത്തില്‍ പിന്നില്‍പോയെങ്കിലും അവസാന കഷ്ടപ്പെട്ട് വിജയിക്കുകയായിരുന്നു. 6488 വോട്ടിനായിരുന്നു ജയം. കോണ്‍ഗ്രസിന്റെ മുന്‍ എംഎല്‍എ റാണ ഗോസ്വാമി ഹിതേന്ദ്രയെ ശരിക്കും വിറപ്പിച്ചു. അതേസമയം ഡെപ്യൂട്ടി മേയര്‍ തോറ്റു. അമിത് ഹഖ് ലസ്‌കര്‍ കരീമുദ്ദീന്‍ ബര്‍ഭൂയ്യയോടാണ് പരാജയപ്പെട്ടത്. സൊനായി മണ്ഡലത്തിലായിരുന്നു തോല്‍വി. കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ദേബബ്രത സായിക്കിയ പൊരുതിയാണ് ജയിച്ചത്. ബിജെപിയുടെ മയൂര്‍ ബോര്‍ഗോഹെയിനെതിരെ 683 വോട്ടിനായിരുന്നു ജയം. കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറ 29294 വോട്ടിന് തോറ്റു. ബിജെപിയുടെ ഉത്പല്‍ ബോറയാണ് അട്ടിമറിച്ചത്.
വെള്ള വസ്ത്രത്തില്‍ മാലാഖയെ പോലെ തിളങ്ങി ആലിയ ബട്ട്; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications