Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസും ബിജെപിയും നിരാശരാവും: കർണാടകയില്‍ ജെഡിഎസ് സർക്കാർ രൂപീകരിക്കുമെന്ന് കുമാരസ്വാമി

ബെംഗളൂരു: വരാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ജെ ഡി(എസ്) അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി. നിയമസഭ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് മികച്ച പ്രതീക്ഷയാണ് ഉള്ളത്. അധികാരത്തിലെത്തിയാല്‍ കർഷകരെ സഹായിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാർട്ടി നടത്തുന്ന പഞ്ചരത്‌ന യാത്ര കലബുറഗി ജില്ലയിലെ അലന്ദയിൽ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചരത്ന യാത്രയുടെ ഭാഗമായി കല്യാണ കർണാടക (ഹൈദരാബാദ് കർണാടക) ജില്ലകളിലൂടെയാണ് കുമാരസ്വാമി ഇപ്പോള്‍ യാത്ര തുടരുന്നത്. ബിദർ പൂർത്തിയാക്കിയ ശേഷമാണ് തിങ്കളാഴ്ച കലബുറഗി ജില്ലയിലെ പര്യടനം ആരംഭിച്ചത്. യാത്രയിലുടനീളം കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ ശക്തമായ ഭാഷയില്‍ വിമർശനവും അദ്ദേഹം ഉന്നയിച്ചു. കലബുറഗിയിൽ നിരവധി കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഒന്നും എടുത്ത് ചാടി ചെയ്യരുതെന്നും അബദ്ധങ്ങള്‍ പ്രവർത്തിക്കരുതെന്ന് ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ സർക്കാർ അധികാരത്തിൽ വരും. നിങ്ങളെ സഹായിക്കാൻ ഞാൻ ഇവിടെയുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

hd

ജെ ഡി എസ് സർക്കാർ അധികാരത്തിലെത്തുന്നതോടെ കർഷകർക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. കർഷകരുടെ 25,000 കോടി വായ്പ എഴുതിത്തള്ളാൻ ഞാൻ നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ പിന്നീട് വന്ന ബി ജെ പി സർക്കാർ 7,000 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനാൽ ആയിരക്കണക്കിന് കർഷകരുടെ വായ്പ എഴുതിത്തള്ളൽ ഇപ്പോഴും മുടങ്ങിക്കിടക്കുകയാണ്. ഞങ്ങളുടെ സർക്കാർ അധികാരത്തിൽ വന്നാൽ ഞങ്ങൾ അത് പൂർത്തിയാക്കുമെന്നും ജെ ഡി എസ് നേതാവ് പറഞ്ഞു.

കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പവും ബി ജെ പിക്കെതിരെ വിവിധ ആരോപണങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, സാഹചര്യം മുതലെടുത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വർധിപ്പിക്കാനാണ് ജെ ഡി(എസ്) ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ട ഇടങ്ങളിൽ അടിത്തറ ശക്തിപ്പെടുത്താനുള്ള ശ്രമവും പാർട്ടി ആരംഭിച്ചിട്ടുണ്ട്. തൂക്ക് സഭയാണ് വരുന്നതെങ്കില്‍ ഒരിക്കല്‍ കൂടി ആരുടെയെങ്കിലും പിന്തുണയില്‍ അധികാരത്തിലെത്താന്‍ സാധിക്കുമെന്നും പാർട്ടി നേതൃത്വം സ്വപ്നം കാണുന്നു.

വടക്കൻ കർണാടകയിൽ പാർട്ടി വളരെ ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ട നിരവധി മണ്ഡലങ്ങളുണ്ട്. എച്ച്‌ഡി കുമാരസ്വാമിയുടെ സന്ദർശനവും ഈ മേഖലയിലെ ജനങ്ങളുമായുള്ള ആശയവിനിമയവും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടുന്നതിനും തീർച്ചയായും സഹായിക്കുമെന്നാണ് ജെ ഡി (എസ്) വക്താവ് എം ബി സദാശിവ് അവകാശപ്പെടുന്നത്.

മഞ്ജു വാര്യർക്ക് ഇനി വല്ല കായകല്‍പ ചികിത്സയുമുണ്ടോ: പ്രായം കൂടുന്നേയില്ലാലോ, വൈറലായി പുതിയ ചിത്രം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+