എസ്പിക്കും കോണ്‍ഗ്രസിനും ബിഎസ്പിക്കും വേണ്ട, യുപിയില്‍ ചെറുപാര്‍ട്ടികളുടെ വില്ലനായി ഒവൈസി
ദില്ലി: ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കും. ഉത്തര്‍പ്രദേശില്‍ നേരത്തെ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും പറഞ്ഞ വാക്കുകളാണിത്. ഇരുവരും പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോവുകയാണ്. ചെറുപാര്‍ട്ടികളെ കൂടെ കൂട്ടിയാല്‍ തീവ്ര മുസ്ലീം പാര്‍ട്ടിയുടെ സംരക്ഷകന്‍ എന്ന പേര് വരും. അതുകൊണ്ട് ഇരു പാര്‍ട്ടികളും ഒറ്റയ്ക്ക് തന്നെ മത്സരിക്കുമെന്നാണ് സൂചന. പ്രധാന കാരണം അസാദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യമാണ്. ഒവൈസി യുപിയില്‍ കളം നിറഞ്ഞുള്ള പ്രചാരണത്തിലാണ്. ബാഗിദാരി സങ്കല്‍പ്പ് മോര്‍ച്ച എന്ന സഖ്യത്തിന് കീഴിലാണ് ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടി മത്സരിക്കുന്നത്. സുഹല്‍ദേവ് പാര്‍ട്ടി അടക്കമുള്ളവര്‍ ഈ സഖ്യത്തിലുണ്ട്.

ഓംപ്രകാശ് രാജ്ബറിന്റെ എസ്ബിഎസ്പിക്ക് അഖിലേഷ് യാദവുമായി ചേരാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ സങ്കല്‍പ്പ് മോര്‍ച്ച സഖ്യത്തിനായി ഇപ്പോള്‍ ബുദ്ധിമുട്ടുകയാണ്. ഇവരെ അടുപ്പിക്കാന്‍ പോലും സമാജ് വാദി പാര്‍ട്ടി തയ്യാറായിട്ടില്ല. കോണ്‍ഗ്രസിനും ഇവരെ വേണ്ട. ബിഎസ്പിയാണെങ്കില് അടുപ്പിക്കാന്‍ പോലും തയ്യാറല്ല. ദളിത് വോട്ടുബാങ്ക് ഉള്ള പാര്‍ട്ടിയായിട്ട് പോലും ഇവരെ കൂടെ കൂട്ടാതിരിക്കുന്നതിന് കാരണം ഒവൈസിയുടെ സാന്നിധ്യം. മോര്‍ച്ച സഖ്യത്തില്‍ ഒവൈസിയെ എടുത്തത് ഇവരുടെ രാഷ്ട്രീയ ഭാവിക്ക് തന്നെ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഒവൈസി വരുന്നതോടെ ബിജെപിക്ക് പ്രചാരണം എളുപ്പമാകുമെന്ന് എസ്പി കരുതുന്നു.
കോണ്‍ഗ്രസും ഒവൈസിയെ ഇതേ രീതിയിലാണ് കാണുന്നത്. ബിജെപിയുടെ ബി ടീമായി ഇവര്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം. മുസ്ലീം വോട്ടുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്നാണ് പ്രധാന ആരോപണം. നേരത്തെ ബീഹാറില്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പ്രധാന കാരണം ഒവൈസിയായിരുന്നു. സീമാഞ്ചല്‍ മേഖലയില്‍ മുസ്ലീം വിഭാഗത്തെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒവൈസി ബിജെപിയുടെ വിജയം ഉറപ്പിച്ചിരുന്നു. മഹാസഖ്യത്തില്‍ കോണ്‍ഗ്രസിന്റെ നില മോശമാക്കിയതും ഈ സീറ്റുകളാണ്. ബംഗാളിലും ബിജെപിയെ സഹായിക്കാനായി ഒവൈസി മത്സരിച്ചിരുന്നു. ഇത് ഒരിക്കലും യുപിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഇവരുമായുള്ള സഖ്യം ഒഴിവാക്കുകയാണ് എല്ലാ പാര്‍ട്ടികളും.
ബിജെപിയെ വീഴ്ത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ഓംപ്രകാശ് രാജ്ബര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരാള്‍ പോലും താല്പര്യം കാണിച്ചില്ല. യുപി ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനെ വരെ അറ്റകൈയ്ക്കായി രാജ്ബര്‍ കണ്ട് നോക്കി. എന്നാല്‍ എവിടെയും പോകാനാവാത്ത അവസ്ഥയാണ് അദ്ദേഹത്തിനുള്ളത്. എസ്പിയോ ബിഎസ്പിയോ കോണ്‍ഗ്രസോ ഞങ്ങളുമായി സഖ്യമുണ്ടാക്കിയില്ലെങ്കില്‍ ഇവര്‍ ബിജെപിയുമായി രഹസ്യ സഖ്യമുണ്ടാക്കുന്നുവെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് ഞങ്ങളെ ഒഴിവാക്കുന്നതെന്ന് എസ്ബിഎസ്പി വക്താവ് പിയൂഷ് മിശ്ര പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ സമ്മര്‍ദത്തിന് വഴി ബിജെപിയുമായി യോജിച്ച് പോവുകയാണ് ഇവരെന്നും മിശ്ര ആരോപിച്ചു.
അതേസമയം ഒവൈസി സഖ്യത്തിലുള്ളതാണ് പ്രശ്നമെങ്കില്‍ അക്കാര്യം ചര്‍ച്ചയിലൂടെ തീരുമാനിക്കാമെന്ന് പിയൂഷ് മിശ്ര പറയുന്നു. വേണ്ടി വന്നാല്‍ ഒഴിവാക്കാമെന്ന സൂചനയാണ് മിശ്ര നല്‍കുന്നത്. ത്രിദിന സന്ദര്‍ശനത്തിനായി ഒവൈസി യുപിയിലെത്തിയിട്ടുണ്ട്. യുപിയില്‍ മുസ്ലീങ്ങളുടെ നേതൃത്വത്തിലുള്ള ഭരണം കൊണ്ടുവരുമെന്ന ഒവൈസിയുടെ പ്രസ്താവന ഇതിനോടകം തന്നെ ബിജെപി മുതലെടുത്തിരിക്കുകയാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ മുസ്ലീം വോട്ടുകളെ ഭിന്നിപ്പിച്ച് നിര്‍ത്താന്‍ ഒവൈസിയുടെ വരവ് കാരണമായേക്കും. ഇപ്പോള്‍ ഒവൈസിയും സങ്കല്‍പ്പ് മോര്‍ച്ച സഖ്യവും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലുമല്ല. നിരവധി തവണ ഇവര്‍ പറയുന്ന കാര്യങ്ങളില്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്.
Recommended Video
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
രാജ്ബര്‍ വിഭാഗത്തിന്റെ പാര്‍ട്ടിയായി എസ്ബിഎസ്പി മാറിയിരുന്നു. എന്നാല്‍ ജനങ്ങളെ അവര്‍ വഞ്ചിച്ചു. ബിജെപിയുമായി അവര്‍ സഖ്യമുണ്ടാക്കി. ദളിതുകള്‍ക്കെതിരെ ആക്രമണം ഉണ്ടായപ്പോഴും രാജ്ബര്‍ ബിജെപിക്കൊപ്പം തുടര്‍ന്നു. ഇന്ന് അദ്ദേഹത്തിന്റെ നില അപ്രവചനീയമായ കാലാവസ്ഥ പോലെയാണെന്ന് കോണ്‍ഗ്രസ് വക്താവ് അന്‍ഷു അവസ്തി കുറ്റപ്പെടുത്തി. രാവിലെ ഒരു കാര്യം പറഞ്ഞാല്‍ അതിന് നേര് വിപരീതമായ കാര്യമാണ് വൈകീട്ട് പറയുക. വ്യക്തിപരമായ നേട്ടങ്ങളെ കുറിച്ച് മാത്രമാണ് രാജ്ബര്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ബിജെപിയുടെ ബി ടീമായി കരുതുന്നവരുമായി വരെ അവര്‍ സഖ്യമുണ്ടാക്കി. അങ്ങനെയുള്ള ഒരാളുമായി കോണ്‍ഗ്രസ് എങ്ങനെ സഖ്യമുണ്ടാക്കും. ആദ്യം ഒവൈസിയെ മാറ്റിയ ശേഷം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും രാജ്ബര്‍ പറഞ്ഞു.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!












Click it and Unblock the Notifications