Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ അടിച്ചുകേറി വന്ന് കോണ്‍ഗ്രസ്, ധന്യവാദ് യാത്ര പ്രഖ്യാപിച്ചു; ജനങ്ങള്‍ക്ക് നന്ദി അറിയിക്കും

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അപ്രതീക്ഷിത വിജയത്തെ തുടര്‍ന്ന് പുതിയ യാത്ര പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ധന്യവാദ് യാത്രയാണ് സംസ്ഥാനത്ത് പ്ലാന്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ 15 വരെയാണ് യാത്ര. യുപിയിലെ 403 നിയമസഭാ മണ്ഡലങ്ങളും ഉള്‍പ്പെടുത്തുന്നതാണ് ഈ യാത്ര. സംസ്ഥാനത്ത് അമ്പരപ്പിക്കുന്ന പ്രകടനമാണ് കോണ്‍ഗ്രസ് നടത്തിയത്.

അത്രയും ദുര്‍ബലമായ അവസ്ഥയിലായിട്ടും കോണ്‍ഗ്രസിന് വലിയ വിജയം തന്നെ സംസ്ഥാനത്ത് സ്വന്തമാക്കാന്‍ സാധിച്ചു. യാത്രയില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെല്ലാം പങ്കെടുക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ എത്താനാണ് സാധ്യത. യുപിയിലെ റായ്ബറേലിയില്‍ വമ്പന്‍ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ജയിച്ച് കയറിയത്.

rahul-gandhi

അമേഠിയില്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരി ലാല്‍ ശര്‍മ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയിരുന്നു. യാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള വിഭാഗങ്ങളെ ആദരിക്കും. ഭരണഘടനയുടെ പകര്‍പ്പ് നല്‍കിയാണ് ആദരിക്കുക. ഭരണഘടനയെ സംരക്ഷിക്കുക അടക്കമുള്ള കാര്യങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് രാജ്യത്താകെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

അത് വലിയ രീതിയില്‍ വിജയിക്കുകയും ചെയ്തു. മൊത്തം ആറ് സീറ്റുകളാണ് കോണ്‍ഗ്രസ് യുപിയില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി 37 സീറ്റും നേടിയിരുന്നു. മൊത്തം ഇന്ത്യ സഖ്യം 43 സീറ്റുകളാണ് യുപിയില്‍ നിന്ന് നേടിയത്.അതേസമയം ബിജെപി യുപിയില്‍ 33 സീറ്റുകളില്‍ ഒതുങ്ങിയിരുന്നു.

2019നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെയും എസ്പിയുടെയും മുന്നേറ്റമായിരുന്നു യുപിയില്‍ കണ്ടത്. 2019ല്‍ കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. എസ്പിക്ക് അഞ്ച് സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. ഇത്തവണ പക്ഷേ കോണ്‍ഗ്രസിന്റെയും എസ്പിയുടെയും പ്രചാരണം വലിയ രീതിയില്‍ ജനം ഏറ്റെടുക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധി ബിജെപിയുടെ ദിനേഷ് പ്രതാപ് സിംഗിന് മൂന്ന് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റായ്ബറേലിയില്‍ പരാജയപ്പെടുത്തിയത്. സോണിയാ ഗാന്ധി മുമ്പ് പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു ഇത്. സോണിയക്ക് ലഭിച്ച ഭൂരിപക്ഷത്തിന് മുകളിലാണ് രാഹുലിന് ലഭിച്ചത്.

2019ല്‍ സോണിയക്ക് 1,67178 വോട്ടിന്റെ ഭൂരിപക്ഷമാണ് ദിനേഷ് പ്രതാപ് സിംഗിനെതിരെ ലഭിച്ചത്. സ്മൃതി ഇറാനി 1.65 ലക്ഷം വോട്ടിനാണ് പരാജയപ്പെട്ടത്. എന്‍ഡിഎയിലെ സഖ്യകക്ഷികളായ ആര്‍എല്‍ഡി രണ്ട് സീറ്റിലും അപ്‌നാ ദള്‍ ഒരു സീറ്റിലും വിജയിച്ചിരുന്നു. ആസാദ് സമാജ് പാര്‍ട്ടി ഒരു സീറ്റിലും വിജയിച്ചു.

അതേസമയം യുപിയില്‍ യോഗി ബ്രാന്‍ഡിന് കൂടിയാണ് തിരിച്ചടി നേരിട്ടത്. കഴിഞ്ഞ രണ്ട് നിയമസഭാ-ലോക്‌സഭാ തിരഞ്ഞെടുപ്പിലും വിജയം നേടുന്നതിലും യോഗി ബ്രാന്‍ഡ് നിര്‍ണായകമായിരുന്നു. അതിലാണ് വിള്ളല്‍ വീണത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+