വീരഭദ്ര സിംഗിന്റെ മകന് ടിക്കറ്റ് കൊടുത്ത് കോണ്‍ഗ്രസ്: ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
ദില്ലി: ഹിമാചല്‍ പ്രദേശില്‍ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗിന് ടിക്കറ്റ് നല്‍കിയിട്ടുണ്ട് പാര്‍ട്ടി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രിയും ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
പ്രചാരണ കമ്മിറ്റി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖുവാണ് പട്ടികയിലെ മറ്റൊരു പ്രമുഖന്‍. 46 അംഗ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. നവംബര്‍ പന്ത്രണ്ടിനാണ് ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ്. ഇത്തവണ എല്ലാ മുന്നൊരുക്കങ്ങളും നടത്തി ഒരുപടി മുന്നിലായിട്ടാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. നേതാക്കള്‍ക്കിടയില്‍ വിജയപ്രതീക്ഷ ശക്തമാണ്.

അതേസമയം 22 സീറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ കാര്യം തീരുമാനമായിട്ടില്ല. നേതാക്കള്‍ക്കിടയില്‍ പൊതുസമ്മതനായ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനായിട്ടില്ല. ഇത് ചര്‍ച്ചകളിലൂടെ കണ്ടെത്തും. ചമ്പ ജില്ലയിലെ സീറ്റുകളിലെ, ചുരാ മണ്ഡലത്തില്‍ നിന്ന് യശ്വന്ത് സിംഗ് ഖന്ന മത്സരിക്കും. ചമ്പയില്‍ നിന്ന് നീരജ് നയ്യാര്‍ മത്സരിക്കും.
ദലോസിയില്‍ നിന്ന് ആശാകുമാരിയും, ഭാട്ടിയത്ത് മണ്ഡലത്തില്‍ നിന്ന് കുല്‍ദീപ് സിംഗ് പത്താനിയയും മത്സരിക്കും. സംസ്ഥാനത്തെ സ്വാധീനമേറിയ മേഖലകളിലൊന്നാണ് ചമ്പ. ഇവിടെ ഏറ്റവും കരുത്തരെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. വിക്രമാദിത്യ സിംഗ് ഷിംല റൂറലില്‍ നിന്നാണ് മത്സരിക്കുന്നത്.
കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!
തന്ത്രപ്രധാനമായ കാംഗ്ര ജില്ലയിലും മികച്ച സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിനുണ്ട്. നൂര്‍പൂരില്‍ നിന്ന് അജയ് മഹാജനും, ഫത്തേപൂരില്‍ നിന്ന് ഭവാനി സിംഗ് പത്താനിയയും മത്സരിക്കും. ജവാലിയില്‍ നിന്ന് ചന്ദര്‍ കുമാറും, ജസ്വാന്‍-പ്രാഗ്പൂരില്‍ നിന്ന് സുരീന്ദര്‍ സിംഗ് മങ്കോട്ടിയയും, ജ്വാലാമുഖിയില്‍ നിന്ന് സഞ്ജയ് രത്തനും, നഗ്രോട്ട-ബഗ്വനില്‍ നിന്ന് രഘുബീര്‍ സിംഗ് ബലിയും മത്സരിക്കും, ഷാപൂരില്‍ നിന്ന് കേവല്‍ സിംഗ് പത്താനിയയാണ് മത്മസരിക്കുന്നത്.
എഐസിസി സെക്രട്ടറി സുധീര്‍ ശര്‍മ മത്സരിക്കുന്നത് ധര്‍മശാലയില്‍ നിന്നാണ്. ആശിഷ് ഭൂട്ടെയില്‍ പലംപൂരില്‍ നിന്നും, കിഷോരി ലാല്‍ ബാജിനാഥില്‍ നിന്നും മത്സരിക്കും.
മുന്‍ എംഎല്‍എ രവി താക്കൂറിനെ ഇത്തവണയും മത്സരിപ്പിക്കുന്നുണ്ട്. ലഹോല്‍-സ്പിതി മണ്ഡലത്തില്‍ നിന്നാണ് രവി താക്കൂര്‍ മത്സരിക്കുന്നത്. കുളു ജില്ലയില്‍ ഇത്തവണ തീപ്പാറും പോരാട്ടം നടക്കും. മുന്‍ ബിജെപി നേതാവും മാസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിലെത്തിയ കിമി രാം ശര്‍മയ്ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്. ബഞ്ചറില്‍ നിന്നാണ് മത്സരിക്കുന്നത്. കുളുവില്‍ നിന്ന് സുന്ദര്‍ താക്കൂര്‍ മത്സരിക്കും.
മാണ്ഡിയിലെ സുന്ദര്‍നഗറില്‍ നിന്ന് സോഹന്‍ ലാല്‍ താക്കൂറാണ് മത്സരിക്കുന്നത്. സേറജില്‍ നിന്ന് ചേത് രാം തൂക്കും, ദരംഗില്‍ നിന്ന് കൗള്‍ സിംഗ് താക്കൂറും മത്സരിക്കും. ഇയാളുടെ മകള്‍ ചമ്പ താക്കൂര്‍ മാണ്ഡി സദറില്‍ നിന്ന് മത്സരിക്കും. ബാല്‍ സീറ്റില്‍ പ്രകാശ് ചൗധരിയും മത്സരിക്കും.












Click it and Unblock the Notifications