കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിൽ അശോക് ഗെഹ്ലോട്ടിനെ ഇറക്കി കോൺഗ്രസ്..ലക്ഷ്യം 125 സീറ്റുകളെന്ന്

Google Oneindia Malayalam News

അഹമ്മദാബാദ്; 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കോട്ടയായ ഗുജറാത്തിൽ അമ്പരപ്പിക്കുന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. 182 അംഗ നിയമസഭയിൽ 77 സീറ്റുകളായിരുന്നു കോൺഗ്രസ് നേടിയത്. ബിജെപിക്ക് 99 സീറ്റുകൾ കൊണ്ട് ആശ്വസിക്കേണ്ടി വന്നു. അന്ന് കോൺഗ്രസിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് മുതിർന്ന നേതാവ് കൂടിയായ അശോക് ഗെഹ്ലോട്ട് ആയിരുന്നു, ഒപ്പം അഹമ്മദ് പട്ടേലും. മറ്റൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ വീണ്ടും ഗെഹ്ലോട്ടിനെ തന്നെ ഗുജറാത്തിൽ ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്.

'ദിലീപിന് അതുകൊണ്ട് എന്ത് കാര്യമാണ്?..കാവ്യയും മാഡവുമൊന്നും ഇപ്പോൾ ആർക്കും വേണ്ടേ';രാഹുൽ'ദിലീപിന് അതുകൊണ്ട് എന്ത് കാര്യമാണ്?..കാവ്യയും മാഡവുമൊന്നും ഇപ്പോൾ ആർക്കും വേണ്ടേ';രാഹുൽ

 കോൺഗ്രസിൻെറ ലക്ഷ്യം 125 സീറ്റുകൾ

മുതിർന്ന നിരീക്ഷകന്റെ ചുമതലയാണ് ഗെഹ്ലോട്ടിന് നൽകിയിരിക്കുന്നത്. ടി എസ് സിങ് ദിയോ, മിലിന്ദ് ദിയോറ എന്നിവരെ ഗുജറാത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകരായും നിയമിച്ചിട്ടുണ്ട്. ഇതുകൂടാതെ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഭാരവാഹികളേയും മന്ത്രിമാരേയും സംസ്ഥാനത്തെ 26 പാർലമെന്റ് മണ്ഡലങ്ങളുടെ ചുമതലക്കാരായും നിയോഗിച്ചു. ഗുജറാത്തിൽ കോൺഗ്രസ് 125 സീറ്റുകളാണ് സ്വപ്നം കാണുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രഘുശർമ്മ പ്രതികരിച്ചു .ഒറ്റക്കെട്ടായി പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 കോൺഗ്രസ് നേരിടുന്നത് കനത്ത പ്രതിസന്ധി

വരും ദിവസങ്ങളിൽ ബൂത്ത് തലം മുതലുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. വിജയ സാധ്യതയുള്ള നേതാക്കൾക്ക് മാത്രമാകും സ്ഥാനാർത്ഥിത്തം നൽകുക. ഇത് സംബന്ധിച്ച വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണ്, ചുമതല ലഭിച്ച കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം വലിയ മുന്നേറ്റം സംസ്ഥാനത്ത് അവകാശപ്പെടുമ്പോഴും കടുത്ത പ്രതിസന്ധിയാണ് കോൺഗ്രസ് സംസ്ഥാനത്ത് നേരിടുന്നത്.
ദിനംപ്രതിയാണ് പ്രമുഖർ ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ട് മറ്റ് പാർട്ടികളിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ ഏറെ നിർണായകമായിരുന്ന പട്ടേൽ പ്രക്ഷോഭ നേതാവ് ഹർദിക് പട്ടേൽ ഉൾപ്പെടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിക്കഴിഞ്ഞു. മുൻ എംഎൽഎമാരും നിലവിലെ എംഎൽഎമാരും അടക്കം പലരുമായും ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ആരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥി

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നതാരെയെന്ന ചോദ്യവും നേതൃത്വത്തെ കുഴക്കുന്നുണ്ട്. അഹമ്മദ് പട്ടേലിന്റെ നിര്യാണത്തോടെ സംസ്ഥാനത്ത് സ്വാധീനവും ജനപിന്തുണയും ഉള്ള ഒരു നേതാവിനെ ഉയർത്തിക്കാട്ടാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. സംസ്ഥാനത്തെ പ്രബല സമുദായമായ പട്ടേൽ വിഭാഗത്തിൽ നിന്നുള്ള പ്രമുഖ നേതാവായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും നീക്കം അമ്പോ പാളിയിരുന്നു. എന്നാൽ ഒറ്റക്കെട്ടായ പ്രവർത്തനത്തിലൂടെ ഇത്തവണ കൂടുതൽ സീറ്റുകൾ നേടാൻ സാധിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അവകാശവാദം.

സർക്കാരിന്റെ ഭരണ പരാജയങ്ങൾ ചർച്ചയാകും

സർക്കാരിന്റെ ഭരണ പരാജയങ്ങൾ ഉയർത്തിക്കാട്ടി പ്രചരണം നയിക്കാനാണ് കോൺഗ്രസ് നീക്കം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ. എന്നാൽ ഇത് കോൺഗ്രസിന് വിനയായെന്ന് കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് ടാസ്ക് ഫോഴ്സ് യോഗം വിലയിരുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ആക്രമിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ പാടില്ലെന്നും മറിച്ച് കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങളേയും ഭരണ പരാജയങ്ങളേയും ഉയർത്തിക്കാട്ടിയാകണം തിരഞ്ഞെടുപ്പെന്നും ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ദലിത് വിഭാഗങ്ങൾ ,കർഷകർ ആദിവാസികൾ എന്നീ വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് പ്രചാരണം നയിക്കേണ്ടതെന്നും പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍, പി ചിദംബരം, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കൾ പങ്കെടുത്ത ടാസ്ക് ഫോഴ്സ് യോഗം നിർദ്ദേശിച്ചിരുന്നു.

മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്

Recommended Video

cmsvideo
ബിജെപിക്ക് മോദി ട്രിക്‌സ്... ഇന്ത്യന്‍ രാഷ്ട്രീയം അടിമുടി മാറും

English summary
Congress appoints Asok Gehlot as Observer in Gujarat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X