പ്രോ ടേം സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്!! സീനിയോറിറ്റി അട്ടിമറിച്ചു!!
പ്രോ ടേം സ്പീക്കര്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ബിജെപിയെ വിടാന്‍ ഒരുക്കമല്ലെന്ന് തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി പ്രോ ടേം സ്പീക്കറെ നിയമിച്ച നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ബിജെപി എംഎല്‍എയുൂം മുന്‍ സ്പീക്കറുമായി കെജി ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെയാണ് കോടതിയെ സമീപിക്കുന്നത്. ഇക്കാര്യം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന ്അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി സ്ഥിരീകരിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ബിജെപിക്ക് അനുകൂലമായി മാറ്റാന്‍ സീനിയോറിറ്റി മറികടന്നാണ് ബൊപ്പയ്യയെ ഗവര്‍ണര്‍ നിയമിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. സഭയിലെ ഏറ്റവും സീനിയറായ ആര്‍വി ദേശ്പാണ്ഡെയെ എന്ത് കൊണ്ട് നിയമിച്ചില്ലെന്നും ചോദ്യമുണ്ട്. ഇത് കോടതി വിധിക്ക് എതിരാണെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. അതേസമയം നിയമനനടപടികള്‍ പാലിച്ച് കൊണ്ടാണ് ബൊപ്പയ്യയുടെ നിയമനമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. നേരത്ത 2008ലും ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറായി നിയമിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ഇല്ലാകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും ജാവ്‌ദേക്കര്‍ ആരോപിച്ചു.
അതേസമയം സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപിയുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന് കൂട്ടുനിന്ന് നിയമത്തെ അട്ടിമറിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications