'എപ്പോഴാണ് ചൈനയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും പുറത്താക്കുക'? അമിത് ഷായോട് കോൺഗ്രസ്
ദില്ലി: അതിര്‍ത്തി കടന്നുളള ആക്രമണം അംഗീകരിക്കില്ലെന്നും ഇനിയും മിന്നലാക്രമണം നടത്തും എന്നുമുളള കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ്. എപ്പോഴാണ് ചൈനയെ ഇന്ത്യന്‍ മണ്ണില്‍ നിന്നും പുറത്താക്കുക എന്ന് കോണ്‍ഗ്രസ് ചോദിച്ചു. നെഞ്ച് വിരിക്കുന്നതിന് പകരം അമിത് ഷാ ചെയ്യേണ്ടത് രാജ്യത്തിന് അകത്തും പുറത്തുമുളള സുരക്ഷാ ഭീഷണികളെ അഭിമുഖീകരിക്കുക എന്നതാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. ഇക്കാര്യങ്ങളില്‍ അമിത് ഷാ പരാജയമാണെന്നും കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
ആദ്യം അമിത് ഷാ ചൈന എന്നൊരു വാക്കെങ്കിലും പറയൂ. ആ പേര് പറയാന്‍ തന്നെ മോദി സര്‍ക്കാര്‍ ഭയപ്പെടുകയാണ്. എപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് ചൈനയെ പുറത്താക്കുന്നത് എന്ന് വ്യക്തമാക്കാനും രണ്‍ദീപ് സുര്‍ജേവാല ആവശ്യപ്പെട്ടു. ചൈന അനധികൃതമായി കൈയേറിയിരിക്കുന്ന ഇന്ത്യയുടെ 900 കിലോ മീറ്ററോളം വരുന്ന ഭൂപ്രദേശം തിരിച്ച് പിടിക്കുന്നത് അമിത് ഷാ ചൈനയ്ക്ക് അന്ത്യശാസനം നല്കട്ടെ എന്നും സുര്‍ജേവാല വെല്ലുവിളിച്ചു.

എപ്പോഴാണ് ഡെസ്പാംഗും ഗോഗ്ര ഹോട്സ്പ്രിംഗ്സും തിരിച്ച് പിടിക്കുക എന്ന് ആഭ്യന്തര മന്ത്രി രാജ്യത്തോട് വ്യക്തമാക്കണം. ഉത്തരാഖണ്ഡില്‍ ചൈനയ്ക്ക് എപ്പോഴാണ് തക്കതായ മറുപടി നല്‍കുക എന്നും അമിത് ഷാ രാജ്യത്തോട് പറയണമെന്നും സുര്‍ജേവാല ദില്ലിയില്‍ ആവശ്യപ്പെട്ടു. ഡോക്ലാമില് നിന്ന് തുടങ്ങി കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുളള വാതിലായ ചിക്കന്‍സ് നെക്ക് വരെ ചൈന നടത്തുന്ന കയ്യേറ്റങ്ങളെ എങ്ങനെയാണ് ആഭ്യന്തര മന്ത്രി പ്രതിരോധിക്കാനുദ്ദേശിക്കുന്നത് എന്നതും അറിയേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.
'മാടമ്പള്ളിയിലെ മാനസികരോഗി ശ്രീദേവിയല്ല', നാഗവല്ലിയായി റിതു മന്ത്രയുടെ അത്യുഗ്രൻ മേക്കോവർ, ചിത്രങ്ങൾ
മാധ്യമങ്ങള്‍ക്ക് വേണ്ടിയുളള വ്യാജ തള്ളലുകളും പ്രസ്താവനകളും അല്ലാതെ നിയന്ത്രണാതീതമായി വളര്‍ന്ന് കൊണ്ടിരിക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളെ ചെറുക്കുകയാണ് ആഭ്യന്തര മന്ത്രി ചെയ്യേണ്ടത്. സത്യം എന്താണെന്ന് വെച്ചാല്‍ അക്കാര്യത്തില്‍ അമിത് ഷാ അപ്പാടെ പരാജയപ്പെട്ടിരിക്കുകയാണ് എന്നും രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
Recommended Video
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ രാജ്യത്ത് അഞ്ച് ജവാന്മാരുടെ ജീവന് നഷ്ടപ്പെട്ടിരുന്നു. പിന്നാലെയാണ് പാക്സ്താന് മുന്നറിയിപ്പുമായി അമിത് ഷാ രംഗത്ത് എത്തിയത്. ഭീകരവാദം വെച്ച് പൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കിയ അമിത് ഷാ ഇനിയും മിന്നലാക്രമണം നടത്താന്‍ അറിയാമെന്നും മുന്നറിയിപ്പ് നല്കി. ഇതോടെയാണ് ചൈനയുടെ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications