• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലഖ്‌നൗവില്‍ പ്രിയങ്കയുടെ വനിതാ മാര്‍ച്ചിന് അനുമതിയില്ല, ജാന്‍സിയില്‍ മറുപടിയുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വലിയൊരു യുദ്ധത്തിനാണ് ഇന്ന് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചത്. പ്രിയങ്ക ഗാന്ധി നയിക്കുന്ന സ്ത്രീകളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് ലഖ്‌നൗവില്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നം തുടങ്ങിയത്. ലഖ്‌നൗവിലും ജാന്‍സിയിലും ആയിരക്കണക്കിന് സ്ത്രീകളാണ് ഇന്ന് മാരത്തോണിനായി എത്തിയത്. ഞാന്‍ പെണ്‍കുട്ടിയാണ്, എനിക്ക് പോരാടാന്‍ അറിയാം എന്ന പ്രചാരണത്തിനായി പ്രിയങ്ക തുടക്കമിട്ടത്. ലഖ്‌നൗവില്‍ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് അനുമതി നിഷേധിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍ വന്‍ ജനാവലിയാണ് ഉള്ളത്. സര്‍ക്കാരിനെതിരെ സ്ത്രീകളുടെ പരസ്യ പ്രതിഷേധവും നടന്നുവെന്ന് വീഡിയോ തെളിയിക്കുന്നു.

സല്‍മാന്റെ ആരോഗ്യ നില മെച്ചപ്പെട്ടോ? പിതാവ് പറയുന്നത് ഇങ്ങനെ, ഫാം ഹൗസ് പാമ്പുകളുടെ താവളംസല്‍മാന്റെ ആരോഗ്യ നില മെച്ചപ്പെട്ടോ? പിതാവ് പറയുന്നത് ഇങ്ങനെ, ഫാം ഹൗസ് പാമ്പുകളുടെ താവളം

അതേസമയം കോണ്‍ഗ്രസ് പ്രചാരണത്തിന് അനുമതി നിഷേധിച്ചതിന് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തി. സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് യോഗി സര്‍ക്കാര്‍ പറയുന്നത്. സ്ത്രീകളെ നിയന്ത്രിക്കണമെന്നാണ് അവര്‍ കരുതുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ സ്ത്രീകളുടെ മാരത്തോണ്‍ ലഖ്‌നൗവില്‍ നടത്താന്‍ അനുവദിക്കാതിരുന്നത്. ഇതൊന്നും സഹിക്കില്ലെന്ന സന്ദേശം ജാന്‍സിയിലെ പെണ്‍കുട്ടികള്‍ നിങ്ങള്‍ക്ക് നല്‍കും. അവര്‍ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടും. നിങ്ങള്‍ റാലി നടത്തിയാല്‍ അതില്‍ നിന്ന് സ്ത്രീകള്‍ ഇറങ്ങിയോടുമെന്നും പ്രിയങ്ക തുറന്നടിച്ചു. ബിജെപി സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെയും പ്രിയങ്ക തുറന്ന് കാണിച്ചു.

സര്‍ക്കാര്‍ പദ്ധതിയില്‍ ലാപ്പ്‌ടോപ്പുകള്‍ വിതരണം ചെയ്തപ്പോള്‍ ലക്ഷകണക്കിന് കുട്ടികളാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത്. അതില്‍ നിങ്ങള്‍ക്കൊന്നും പ്രശ്‌നമില്ലായിരുന്നു. ഇപ്പോള്‍ മാത്രമെന്തിനാണ് നിങ്ങള്‍ ആ കാരണം പറഞ്ഞ് സ്ത്രീകളെ തടയുന്നതെന്നും, ഒരു യുവതി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് വൈറലായി മാറിയിരിക്കുകയാണ്. ജാന്‍സിയില്‍ പക്ഷേ ജില്ലാ അധികൃതര്‍ സ്ത്രീകളുടെ റാലി നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഞാനൊരു പെണ്‍കുട്ടിയാണ്. ഞാനും മാരത്തോണില്‍ പങ്കെടുക്കും. ജാന്‍സിയിലെ പെണ്‍കുട്ടികള്‍ അവരുടെ അവകാശത്തിനായി പോരാടും. മാറ്റത്തിനായിട്ടായിരിക്കും പോരാട്ടമെന്നും പ്രിയങ്ക കുറിച്ചു.

അതേസമയം കോണ്‍ഗ്രസ് യുപിയില്‍ വ്യത്യസ്തമാര്‍ന്ന പ്രചാരണത്തിലൂടെ ബിജെപിയെ ഞെട്ടിച്ച് വരികയാണ്. എസ്പിയും ബിജെപിയും മാത്രം മുന്നിട്ട് നില്‍ക്കുന്ന തിരഞ്ഞെടുപ്പില്‍ കുടുംബ വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രധാനമായും ലിംഗ നീതിയിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധ. സ്ത്രീകളുടെ വിവിധ വിഷയങ്ങള്‍ പ്രിയങ്ക ഉന്നയിക്കുന്നത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ യുപിയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളാണ് പ്രിയങ്കയുടെ പ്രചാരണത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഹത്രസിലെ ദളിത് പെണ്‍കുട്ടിയുടെ പീഡനം, ഉന്നാവോ കേസ് എന്നിവയാണ് ഇതില്‍ പ്രധാനം.

മാരത്തോണില്‍ പങ്കെടുക്കുന്നവര്‍ക്കായി വമ്പന്‍ സമ്മാനങ്ങളും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇരുചക്ര വാഹനങ്ങള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഫിറ്റ്‌നെസ് ബാന്‍ഡുകള്‍, മെഡലുകള്‍ എന്നിവയാണ് സമ്മാനങ്ങളിലുള്ളത്. വിലക്കയറ്റവും ഇന്ധന വിലയും അടക്കമുള്ള കാര്യങ്ങള്‍ യുപി തിരഞ്ഞെടുപ്പില്‍ വനിതാ വോട്ടര്‍മാരുടെ പങ്ക് വളരെ ആവശ്യമുള്ളവയായി മാറ്റിയിരിക്കുകയാണ്. ബിജെപി വനിതാ വോട്ടുകള്‍ നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ യോഗിയില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്. അത്ര പോപ്പുലറല്ല അദ്ദേഹം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവര്‍ക്കിടയില്‍ പോപ്പുലറാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപിക്ക് ഇവരുടെ വോട്ട് കിട്ടാന്‍ സാധ്യത കുറവാണ്.

സ്ത്രീകള്‍ക്കായി ചില പദ്ധതികളും ബിജെപി ആരംഭിച്ചിട്ടുണ്ട്. 16 ലക്ഷം സ്ത്രീകള്‍ക്കായി ആയിരം കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എസ്പി സ്വന്തം സര്‍ക്കാര്‍ ഉണ്ടായപ്പോള്‍ സ്ത്രീകളെ സഹായിച്ചതാണ് എടുത്ത് പറയുന്നത്. സ്ത്രീകള്‍ക്കായി ശൗചാലയം നിര്‍മിച്ചെന്നും, ഗ്യാസ് സിലിണ്ടറുകള്‍ നല്‍കിയെന്നും, അഖിലേഷ് യാദവ് പറയുന്നു. മുലായം സിംഗ് യാദവ് ഒരിക്കലും ചിത്രമെടുത്ത് പ്രചാരണം നടത്തിയിട്ടില്ല. ഇന്നത്തെ സര്‍ക്കാര്‍ ഫോട്ടോ എടുത്ത് പ്രചാരണം മാത്രമാണ് നടത്തുന്നതെന്നും അഖിലേഷ് പറഞ്ഞു.

ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍ഉത്തരാഖണ്ഡില്‍ കടുത്ത പോരാട്ടമെന്ന് ജന്‍കീ ബാത്ത് സര്‍വേ, വ്യത്യാസം 4 സീറ്റ്, പഞ്ചാബില്‍ ത്രില്ലര്‍

English summary
congress campaign flouts covid protocols, huge number of womens protest against yogi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X