രാജ്യസഭയിലേക്ക് ബിജെപി ജയിക്കണോ ജെഡിഎസ് വേണോയെന്ന് കോണ്‍ഗ്രസിന് തീരുമാനിക്കാം; കുമാരസ്വാമി
ബെംഗളൂരു: രാജ്യസഭാ തെരഞ്ഞെടുപ്പിൽ കർണാടകയില്‍ നിന്നും മത്സരിക്കുന്ന ജെ ഡി എസ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കണോ അതോ ബി ജെ പി അംഗത്തെ പാർലമെന്റിലേക്ക് എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് മുതിർന്ന നേതാവ് എച്ച് ഡി നേതാവ് കുമാരസ്വാമി. ജെ ഡി എസിനെയും ബി ജെ പിയേയും അപേക്ഷിച്ച് രണ്ടാം കോൺഗ്രസ് സ്ഥാനാർഥിക്ക് ഒന്നാം മുൻഗണനാ വോട്ടുകൾ കുറഞ്ഞാൽ ആദ്യ റൗണ്ടിൽ തന്നെ അദ്ദേഹം പുറത്താകും. അങ്ങനെയെങ്കിൽ നാലാം സീറ്റിനായി ബി ജെ പിയും ജെ ഡി എസും തമ്മിലായിരിക്കും മത്സരിക്കും. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് വിജയിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരുണ്ടക്ക് രണ്ട് പക്ഷികളെ വെടിവെക്കാനുള്ള കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയുടെ പദ്ധതിയുടെ ഭാഗമായാണ് രണ്ടാം സ്ഥാനാർത്ഥിയെ നിർത്തുന്നത്. എന്നാൽ സിദ്ധരാമയ്യ ആ ഉണ്ട തന്റെ തലയ്ക്ക് നേരെയാണ് വെച്ചിരിക്കുന്നത് രാജ്യസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അറിയാം. ബിജെപിയുടെ ബി ടീം ആരാണെന്ന് തെരഞ്ഞെടുപ്പിൽ തീരുമാനിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് പാർട്ടി കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയൊഴികെ ഒരു കോൺഗ്രസ് നേതാവും തന്നോട് സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ കുമാരസ്വാമി, തിരഞ്ഞെടുപ്പിലെ വോട്ടിംഗിന്റെ രീതികള്‍ തന്നോട് വിശദീകരിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. ജെ ഡി എസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്യുന്നത് ഒഴിവാക്കിക്കൊണ്ട്, നേതൃത്വം എല്ലാ പ്രശ്നങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'മമ്മൂട്ടിയുടെ നായിക തന്നെയോ ഇത്': വൈറലായി നേഹയുടെ ഗ്ലാമറസ് ചിത്രങ്ങള്‍
ജെ ഡി എസ് മുങ്ങുന്ന കപ്പലാണെന്ന ബി ജെ പി ദേശീയ ജനറൽ സെക്രട്ടറിയും കർണാടക ചുമതലയുള്ള നേതാവുമായ അരുൺ സിങ്ങിന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍, "ബിജെപി തന്നെ സംസ്ഥാനത്ത് മുങ്ങുന്ന കപ്പലാണ്. ഇവിടുത്തെ ഭരണത്തിൽ ജനങ്ങൾ മടുത്തു.''- എന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി അതേസമയം ജെ ഡി എസ് തന്നെ സമീപിച്ചിട്ടില്ലെന്നും പാർട്ടി സ്ഥാനാർത്ഥി കുപേന്ദ്ര റെഡ്ഡി കോൺഗ്രസുമായുള്ള പഴയ ബന്ധത്തിലൂടെയാണ് സമീപിച്ചതെന്നും വ്യക്തമാക്കി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്ത് എത്തി.
നാലാം രാജ്യസഭാ സീറ്റ് വിഷയത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യയും കെ പി സി സി പ്രസിഡന്റും ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി ഡികെ ശിവകുമാർ രംഗത്ത് എത്തി. പാർട്ടിയില്‍ യാതൊരു വിധ ഭിന്നതകളുമില്ല, തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവും. മൻസൂർ അലി ഖാനെ രണ്ടാം കക്ഷി സ്ഥാനാർത്ഥിയായി ഉയർത്തുന്നത് ഹൈക്കമാൻഡിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെടാൻ ആവശ്യമായ 45 വോട്ടുകൾ ഇല്ലെങ്കിലും കോൺഗ്രസ് രണ്ടാമത്തെ സ്ഥാനാർത്ഥിയെ രംഗത്തിറക്കുകയായിരുന്നു. "ഖർഗെജി ഡൽഹിയിൽ പോയി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി, പക്ഷേ അത് മറ്റ് ചില വിഷയങ്ങളിൽ ആയിരുന്നു," എന്നും ശിവകുമാർ പറഞ്ഞു.
224 അംഗ നിയമസഭയിൽ ഭരണകക്ഷിയായ ബി ജെ പിക്ക് 120 സീറ്റുകളും കോൺഗ്രസിനും ജെ ഡി എസിനും യഥാക്രമം 69, 32 സീറ്റുകളാണുള്ളത്. രണ്ട് അംഗങ്ങൾ സ്വതന്ത്രരും ഒരാൾ ബിഎസ്പിയുമാണ്. ഒരു രാജ്യസഭാംഗത്തെ തിരഞ്ഞെടുക്കാൻ 45 വോട്ടുകളാണ് ആവശ്യമുള്ളത്. ജൂണ്‍ പത്തിനാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. 57 സീറ്റുകളിലാണ് ഒഴിവ് വന്നത്. ഇതില്‍ 41 പേർ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications