Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ കോണ്‍ഗ്രസിന് നാണക്കേട്: പ്രചരണത്തിനിടെ സ്ഥാനാർത്ഥി രാജിവെച്ചു, ഇനി ബിജെപിയിലേക്ക്

കുശിനഗർ: ഉത്തർപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടികള്‍ തുടർക്കഥയാവുന്നു. മുതിന്ന നേതാവും പദ്രൗണയി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ മനീഷ് ജയ്സ്വാള്‍ പാർട്ടി വിട്ടു. മണ്ഡലത്തില്‍ പ്രചരണമുള്‍പ്പടെ പുരോഗമിക്കുന്നതിനിടെ സ്ഥാനാർത്ഥി പാർട്ടി വിട്ടത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആർപിഎൻ സിംഗ് പാർട്ടി വിട്ട് ബി ജെ പിയില്‍ ചേർന്നതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു മനീഷ് ജയ്സ്വാളിന്റെയും കൂറുമാറ്റം. കുശിനഗർ ജില്ലയിലെ കോൺഗ്രസ് അധ്യക്ഷൻ രാജ്കുമാർ സിങ്ങും പാർട്ടി വിട്ടിട്ടുണ്ട്.

ആർ പി എൻ സിംഗ് കോണ്‍ഗ്രസില്‍ നിന്ന് ബി ജെ പിയിലേക്ക്

ആർ പി എൻ സിംഗ് നേരത്തെ സംസ്ഥാന അസംബ്ലിയിൽ പദ്രൗണ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു കോണ്‍ഗ്രസ് എം എല്‍ എയായിരുന്നു. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കുശിനഗറിൽ നിന്ന് സ്വാമി പ്രസാദ് മൗര്യയെ പരാജയപ്പെടുത്തി ലോക്സഭയിലേക്കുമെത്തി. 2014 ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് ബി ജെ പി സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയും ചെയ്തു. ആർ പി എന്‍ സിംഗുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാക്കളാണ് മനീഷ് ജയ്സ്വാളും രാജ്കുമാർ സിങ്ങും.

രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍

പാർട്ടിയെ വഞ്ചിച്ചവരോട് സംസ്ഥാനത്തെ ജനങ്ങൾ

അതേസമയം, പാർട്ടിയെ വഞ്ചിച്ചവരോട് സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും പൊറുക്കില്ലെന്നായിരുന്നു പാർട്ടി നേതാക്കളുടെ രാജിയോട് പ്രതികരിച്ച് യുപി കോൺഗ്രസ് വക്താവ് അശോക് സിംഗ് അഭിപ്രായപ്പെട്ടത്. ജനുവരി 13ന് പുറത്തിറക്കിയ ആദ്യ പട്ടികയിലായിരുന്നു ജയ്‌സ്വാളിനെ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ മണ്ഡലത്തില്‍ വലിയ തോതിലുള്ള പ്രചരണ പ്രവർത്തനങ്ങളും പുരോഗമിച്ച് വരികെയായിരുന്നു സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത കൂടുമാറ്റം.

ആർ പി എൻ സിംഗ് ജിയുടെ രാജിയെ തുടർന്ന്

ആർ പി എൻ സിംഗ് ജിയുടെ രാജിയെ തുടർന്ന് ഞാനും കോൺഗ്രസിൽ നിന്നും രാജി വച്ചെത് മനീഷ് ജയ്സ്വാള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇദ്ദേഹവും ഉടന്‍ തന്നെ ബി ജെ പിയില്‍ ചേർന്നേക്കും. "എന്നെ കോൺഗ്രസ് പദ്രൗന നിയമസഭാ മണ്ഡലത്തിലെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പാർട്ടി നേതൃത്വത്തോട് നന്ദിയുണ്ട്. പക്ഷേ, നിലവിലെ സാഹചര്യം കാരണം എനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെക്കുന്നു''- യുപി പി സി സി അധ്യക്ഷന്‍ അജയ്കുമാർ ലല്ലുവിന് അയച്ച കത്തില്‍ മനീഷ് ജയ്സ്വാള്‍ വ്യക്തമാക്കി.

ബി ജെ പിയില്‍ ചേർന്ന ആർ പി എന്‍ സിംഗിനെ

ബി ജെ പിയില്‍ ചേർന്ന ആർ പി എന്‍ സിംഗിനെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ബി ജെ പി മത്സരിപ്പിച്ചേക്കുമെന്ന സൂചനയുണ്ട്. അങ്ങനെയെങ്കില്‍ അത് അദ്ദേഹത്തിന്റെ പഴയ തട്ടകമായ പദ്രൗണ തന്നെയാകും. "ആർപിഎൻ സിങ്ങിനോട് പാർട്ടി കാണിച്ച അനീതിയില്‍ പ്രതിഷേധിച്ചാണ് ഞാൻ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്." എന്നായിരുന്നു രാജ്കുമാറിന്റെ പ്രതികരണം. ജയ്സ്വാളിന്റെ രാജിയോടെ പാർട്ടിയില്‍ നിന്നും രാജിവെക്കുന്ന കോണ്‍ഗ്രസ് സ്ഥാനാർതഥികളുടെ എണ്ണം മൂന്നായി.

ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്നാ ദൾ

ഉത്തർപ്രദേശിലെ ബി ജെ പിയുടെ സഖ്യകക്ഷിയായ അപ്നാ ദൾ (സോനേലാൽ) ഞായറാഴ്ച റാംപൂർ ജില്ലയിലെ സുവാർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ഹൈദർ അലി ഖാനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇതേ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഹൈദർ അലി ഖാനെ നരേത്തെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ അദ്ദേഹം അപ്നാദളിലേക്ക് മാറുകയായിരുന്നു. സമാനമായ രീതിയില്‍ ബറേലി കന്റോൺമെന്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുപ്രിയ ആരോണും പാർട്ടിയിൽ നിന്ന് രാജിവച്ച് ശനിയാഴ്ച സമാജ്‌വാദി പാർട്ടിയിൽ ചേർന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+