Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരെ തനിച്ച് പോരാടാന്‍ കോണ്‍ഗ്രസിന് കഴിയില്ല: എസ്പിയുമായി സഖ്യം വേണം; ഇമ്രാൻ മസൂദ്

ലഖ്നൗ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം നോക്കി കാണുന്നത്. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് സംസ്ഥാനത്ത് നടത്തുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി, മായാവതിയുടെ ബി എസ് പി തുടങ്ങിയ പ്രതിപക്ഷ നിരയിലെ പ്രമുഖരുമായി ആരും സഖ്യത്തിനില്ലെന്നും കോണ്‍ഗ്രസ് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

മറിച്ച് പ്രാദേശികമായി കരുത്തുള്ള ഏതാനും പാര്‍ട്ടികളുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ ഈ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് തന്നെയുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവായ മുതിർന്ന കോൺഗ്രസ് നേതാവ് ഇമ്രാൻ മസൂദ്.

കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബി ജെ പിക്കെതിരെ

കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബി ജെ പിക്കെതിരെ ഒറ്റയ്ക്ക് പോരാടാൻ പാർട്ടിക്ക് കഴിയില്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കണമെന്നുമാണ് ഇമ്രാന്‍ മസൂദ് ആവശ്യപ്പെടുന്നത്. "ഒന്നാമതായി, ഉത്തർപ്രദേശിൽ ബിജെപിക്കെതിരെ ഒറ്റയ്ക്ക് പോരാടാൻ നമുക്ക് കഴിവുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം, ഉത്തരം 'ഇല്ല' എന്നാണ്. അപ്പോൾ, തീർച്ചയായും, ബിജെപി പാർട്ടിയെ പരാജയപ്പെടുത്താൻ സമാജ്‌വാദി പാർട്ടിയുമായി സഖ്യമുണ്ടാക്കണം. സത്യസന്ധമായി പറഞ്ഞാല്‍ നമുക്ക് ഉത്തർപ്രദേശിൽ പോരാടണമെങ്കിൽ ഒരുമിച്ച് പോരാടണം."- ഇമ്രാന്‍ മസൂദ് പറഞ്ഞു.

ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മ‍ഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ അത് പാർട്ടിക്ക് നല്ലതാണ്

പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ അത് പാർട്ടിക്ക് നല്ലതാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ''പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മുഖമായി മാറിയാൽ അത് അവര്‍ക്ക് നല്ലതായിരിക്കില്ല. ഒരു പക്ഷേ അത് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യും. പക്ഷേ, പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ചിടത്തോളം അത് ദോഷകരമാണ്, "- മസൂദിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇമ്രാന്‍ മസൂദ് അസര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സുചന

ഇമ്രാന്‍ മസൂദ് അസര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സുചന അടുത്തിടെ ഉയര്‍ന്ന് വന്നിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ 'എനിക്ക് പാർട്ടി വിടേണ്ടി ആവശ്യം ഉണ്ടായിരുന്നെങ്കില്‍, ഞാൻ ഇവിടെ ഇന്ന് കോൺഗ്രസ് ആസ്ഥാനത്ത് നിൽക്കില്ലായിരുന്നു." എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്നോ അമേത്തിയിൽ നിന്നോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ ബി ജെ പി 312

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ ബി ജെ പി 312 നിയമസഭാ സീറ്റുകൾ നേടി വൻവിജയം നേടിയിരുന്നു. 403 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പാർട്ടി 39.67 ശതമാനം വോട്ട് നേടി. അധികാരത്തിലുണ്ടായിരുന്നു സമാജ്‌വാദി പാർട്ടി 47 സീറ്റും ബിഎസ്പി 19 സീറ്റും നേടിയപ്പോള്‍ കോൺഗ്രസിന് ഏഴ് സീറ്റും മാത്രമായിരുന്നു ലഭിച്ചത്. എസ്പിയുമായി സഖ്യം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസിന്റെ മത്സരം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സ്ത്രീ സ്ഥാനാര്‍ത്ഥി

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ 40 ശതമാനം സ്ത്രീ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കുമെന്ന പ്രഖ്യാപനവുമായി പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സ്ത്രീകൾക്ക് എല്ലാ സീറ്റുകളുടെയും മൂന്നിലൊന്ന് സംവരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള വനിതാ സംവരണ ബിൽ നിരവധി വർഷങ്ങളായി തീർപ്പാക്കാത്ത ഘട്ടത്തിലാണ് മൊത്തം ടിക്കറ്റുകളുടെ 40% സ്ത്രീകൾക്ക് അനുവദിക്കുന്ന പ്രിയങ്കയുടെ പ്രഖ്യാപനം.

എന്തൊരു നോട്ടമാണിത്; ഭാര്യ ഐശ്വര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിഗ് ബോസ് താരം അനൂപ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+