ഹരീഷ് റാവത്ത് മണ്ഡലം മാറ്റി, രാംനനഗറില്‍ ഇത്തവണ മത്സരിക്കില്ല, മകളുടെ മത്സരം ഹരിദ്വാറില്‍
ദില്ലി: ഉത്തരാഖണ്ഡില്‍ ഇത്തവണ മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് സ്ഥിരം മണ്ഡലത്തില്‍ മത്സരിക്കില്ല. അവസാന നിമിഷമാണ് റാവത്തിന്റെ മണ്ഡലം കോണ്‍ഗ്രസ് മാറ്റിയിരിക്കുന്നത്. ലാല്‍ഖന്‍ സീറ്റില്‍ നിന്നാണ് ഇത്തവണ ഹരീഷ് റാവത്ത് മത്സരിക്കുക. സ്ഥിരമായി അദ്ദേഹം രാംനഗറില്‍ നിന്നായിരുന്നു മത്സരിച്ചിരുന്നത്. രാംനഗറില്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചതുമാണ്. എന്നാല്‍ മൂന്നാം ഘട്ട പട്ടികയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് മാറ്റിയത്. മൊത്തം പത്ത് പേര് അടങ്ങുന്ന മൂന്നാം ഘട്ട പട്ടികയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഹരീഷ് റാവത്ത് നേരത്തെ മത്സരിച്ച രാംനഗറില്‍ അദ്ദേഹത്തിന്റെ മകളെ മ്ത്സരിപ്പിക്കാന് നീക്കമുണ്ടായിരുന്നു.

അതേസമയം ഹരീഷ് റാവത്തിന്റെ മകള്‍ അനുപമ റാവത്ത് ഇത്തവണ ഹരിദ്വാര്‍ റൂറലിലാണ് മത്സരിക്കുന്നത്. അതേസമയം കിച്ച, ഹരിദ്വാര്‍ റൂറല്‍ എന്നീ മണ്ഡലങ്ങളില്‍ നിന്ന് റാവത്ത് കഴിഞ്ഞ തവണ മത്സരിച്ചിരുന്നു. എന്നാല്‍ തോല്‍വിയായിരുന്നു ഫലം. ലാല്‍ഖനില്‍ നേരത്തെ സന്ധ്യ ദലക്കോട്ടിയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇവരെ മാറ്റിയാണ് ഹരീഷ് റാവത്ത് എത്തിയത്. രാംനഗറില്‍ മഹേന്ദര്‍ പാല് സിംഗാണ് ഇത്തവണ മത്സരിക്കുക. മഹേന്ദറിനെ നേരത്തെ കലദുംഗി സീറ്റില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ മഹേഷ് ശര്‍മയാണ് മത്സരിക്കുന്നത്.
ദോല്വാല സീറ്റില്‍ ഗൗരവ് ചൗധരിയെയാണ് മത്സരിപ്പിക്കുന്നത്. നേരത്തെ മോഹിത് ഉനിയലിനെ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. ജവല്പൂരില് രവി ബഹാദൂര്‍ മത്സരിക്കും. ബര്‍ഖാ റാണിയായിരുന്നു ഇവിടെ നേരത്തെയുള്ള സ്ഥാനാര്‍ത്ഥി. യശ്പാല്‍ റാണ റൂര്ക്കെയിലാണ് മത്സരിക്കുന്നത്. അതേസമയം ലാല്‍ഖനില്‍ കടുത്ത പോരാട്ടം തന്നെയാണ് ഇത്തവണ നടക്കുക. ബിജെപിയുടെ മോഹന്‍ സിംഗ് ബിഷ്ത് ആണ് ഇവിടെ എതിര് സ്ഥാനാര്‍ത്ഥി. ഇവിടെ സിറ്റിംഗ് എംഎല്‍എ നവീന്‍ ചന്ദ്രന് ധുംകയെ മാറ്റിയാണ് ബിഷ്തിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. കടുത്ത ഭരണവിരുദ്ധ വികാരം ഈ മണ്ഡലത്തിലുണ്ട്. നവീന്‍ ചന്ദ്രയുടെ പ്രകടനവും മോശമായിരുന്നു. അതേ തുടര്‍ന്നാണ് ബിജെപി മാറ്റിയത്.
അതേസമയം അവസാന നിമിഷത്തെ മാറ്റം എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. രഞ്ജിത്ത് റാവത്തിന്റെ വിമത ഭീഷണി തടയാനാണ് ഈ നീക്കമെന്ന് സൂചനയുണ്ട്. രാംനഗറില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു ഹരീഷ് റാവത്ത്. എന്നാല്‍ ഈ മണ്ഡലം രഞ്ജിത്ത് റാവത്ത് കാലങ്ങളായി മത്സരിച്ച് ശക്തമായ കോണ്‍ഗ്രസ് കോട്ടയാക്കി മാറ്റിയിരുന്നു. ഹരീഷ് റാവത്തിന്റെ മുന്‍ വിശ്വസ്തനായിരുന്നു അദ്ദേഹം. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് പ്രിതം സിംഗിനൊപ്പമാണ് അദ്ദേഹം. എന്നാല്‍ രാംനഗറര് കിട്ടിയില്ലെങ്കില്‍ രഞ്ജിത്ത് റാവത്ത് വിമതന് ആവുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ സാള്‍ട്ട് മണ്ഡലത്തില്‍ നിന്ന് രഞ്ജിത്തിനെ മത്സരിപ്പിക്കാനാണ് സാധ്യത. ഈ മണ്ഡലം ആല്മോര ജില്ലയിലാണ്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications