അഹമ്മദാബാദിൽ നാളെ കോൺഗ്രസിന്റെ നിർണായക യോഗം; പ്രിയങ്ക ഗാന്ധിക്ക് കൂടുതൽ ചുമതലകൾ? നീക്കം ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ നിർണായക നേതൃയോഗം വിളിച്ചുചേർത്ത് കോൺഗ്രസ്. ചൊവ്വാഴ്‌ച ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് സൂചന. പാർട്ടിയിൽ കാര്യമായ നവീകരണം ഉണ്ടാവുമെന്നും ചില സുപ്രധാന മാറ്റങ്ങൾ ഉണ്ടാവുമെന്നും തന്നെയാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
ചൊവ്വാഴ്‌ച കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) യോഗവും തുടർന്ന് അടുത്ത ദിവസം അഹമ്മദാബാദിൽ ഒരു സമ്പൂർണ പാർട്ടി കൺവെൻഷനുമാണ് നടക്കുന്നത്. ഈ വർഷം അവസാനം മുതൽ നടക്കുന്ന തിരഞ്ഞെടുപ്പ് ചക്രത്തിന് മുന്നോടിയായി പ്രിയങ്ക ഗാന്ധിക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ നൽകുന്ന കാര്യമുൾപ്പെടെ പാർട്ടി നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു.

സംഘടനാ ശക്തിയുടെ വികേന്ദ്രീകരണം, സഖ്യ മാനേജ്മെന്റ്, പൊതുജന സമ്പർക്കം വർധിപ്പിക്കൽ എന്നിവയായിരിക്കും അഹമ്മദാബാദിലെ ചർച്ചകളുടെ കാതൽ, ഇവയെല്ലാം ചർച്ച ചെയ്യുകയും യോഗം അംഗീകരിക്കുന്ന പ്രമേയങ്ങളുടെ പ്രധാന ഘടകങ്ങളായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആറോളം സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയെ കൂടുതൽ ഉത്തരവാദിത്വം നൽകി അവരോധിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ ഒരു പ്രധാന സംസ്ഥാനത്തിന്റെയോ ഒരു പ്രധാന തിരഞ്ഞെടുപ്പ് പ്രവർത്തന ചുമതലയോ പ്രിയങ്കയ്ക്ക് നൽകാനുള്ള സാധ്യതയെക്കുറിച്ച് ചില അടുത്ത വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി നിലവിൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പ്രത്യേക ചുമതല ഇവർക്ക് നൽകിയിട്ടില്ല.
എന്നാൽ മുൻകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശിലും ഹിമാചൽ പ്രദേശിലും അവർ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെങ്കിലും, പാർട്ടിയിലെ അവരുടെ കൃത്യമായ ഉത്തരവാദിത്വം ഇപ്പോഴും അനിശ്ചിതത്വത്തിലായിരുന്നു. ഗുജറാത്തിൽ ഉൾപ്പെടെ പാർട്ടിയുടെ സ്വാധീനം തിരിച്ചുപിടിക്കുവാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ലക്ഷ്യമിട്ടു കൊണ്ടാണ് കോൺഗ്രസ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി, ഗുജറാത്തിൽ ഇന്ത്യാ സഖ്യം ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം സംസ്ഥാനത്ത് പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ സജീവമാണ്. ഇത് കൂടി നാളെ മുതൽ നടക്കുന്ന നിർണായക യോഗങ്ങളോട് ചേർത്തുവയ്ക്കണം.
അഹമ്മദാബാദ് സമ്മേളനത്തിന്റെ പ്രാധാന്യം
അഹമ്മദാബാദ് സമ്മേളനത്തിന് ചരിത്രപരമായ പ്രാധാന്യം തന്നെയുണ്ട്. മഹാത്മാഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഗുജറാത്തിൽ ആറ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് കോൺഗ്രസ് ദേശീയ സമ്മേളനം നടക്കുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. ഗാന്ധിജിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ നിന്ന് തന്നെ മാറ്റത്തിന്റെ കാഹളം മുഴക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
-
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം












Click it and Unblock the Notifications