Get Updates
Get notified of breaking news, exclusive insights, and must-see stories!

തുറന്ന പിന്തുണയല്ല...സഹകരണം ഇങ്ങോട്ടും വേണം!! നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്!!

ജെഡിഎസിനോട് സഹകരണം ഇങ്ങോട്ടും വേണമെന്ന് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. വിവാദമുണ്ടാക്കാവുന്ന പ്രസ്താവന കൂടിയാണ് ഇത്. ജനതാദളിന് നല്‍കിയത് തുറന്ന പിന്തുണയല്ലെന്നും കൊടുക്കല്‍ വാങ്ങല്‍ ബന്ധത്തിന്റെ പുറത്തുള്ള പിന്തുണയാണെന്നും മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ് പറഞ്ഞിരിക്കുന്നത്. അടുത്ത ദിവസം സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും കാണാനായി ദില്ലിക്ക് പോകുന്ന കുമാരസ്വാമിയെ ചൊടിപ്പിക്കുന്നതാണ് ഈ വാക്കുകള്‍. അതേസമയം ദേശീയ പാര്‍ട്ടി തങ്ങളാണെന്ന തോന്നലുണ്ടാക്കാനാണ് ഈ പ്രസ്താവന നടത്തിയതെന്നാണ് സൂചന.

എന്നാല്‍ ദേശീയ നേതൃത്വം ഇത്തരമൊരു പ്രസ്താവനയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. പക്ഷേ കര്‍ണാടകയില്‍ കോണ്‍ഗ്രസിനേക്കാളും വലിയ ശക്തിയായി ജെഡിഎസ് മാറും എന്ന ഭയം നിലനില്‍ക്കുന്നതിനാലാണ് ഖാര്‍ഗെ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് സൂചന. ഇതിന് സംസ്ഥാന നേതാക്കളുടെ പിന്തുണയുണ്ടെന്നും സൂചനയുണ്ട്.

മന്ത്രിസഭ ഒറ്റയ്ക്കല്ല

മന്ത്രിസഭ ഒറ്റയ്ക്കല്ല

മന്ത്രിസഭ ജെഡിഎസ് ഒറ്റയ്ക്കല്ല നടത്തുന്നതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയാതെ പറഞ്ഞതാണ്. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയായ ജെഡിഎസിനെ പിന്തുണച്ചിട്ടിലുണ്ടെങ്കില്‍ അതിന് വ്യക്തമായ ലക്ഷ്യമുണ്ട്. സര്‍ക്കാരുണ്ടാക്കുമ്പോള്‍ അങ്ങോട്ട് ലഭിച്ച കാര്യങ്ങള്‍ തിരിച്ച് ഇങ്ങോട്ടും ലഭിക്കണമെന്നും തുറന്ന സഖ്യമല്ല ഇതെന്നും ഗാര്‍ഗെ പറയുന്നു. എല്ലാ കാര്യങ്ങളും എപ്പോഴും ഓര്‍മയുണ്ടാവണം. അതുകൊണ്ട് കൊടുക്കല്‍ വാങ്ങലുകള്‍ എപ്പോഴും ഉണ്ടാവണമെന്നും ഖാര്‍ഗെ സൂചിപ്പിച്ചു. അതേസമയം ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയെ ഈ പ്രസ്താവകള്‍ ബാധിക്കില്ലെന്നാണ് സൂചന. പക്ഷേ സര്‍ക്കാരില്‍ മുന്‍തൂക്കം നേടാന്‍ കോണ്‍ഗ്രസ് ശ്രമിച്ചേക്കുമെന്നാണ് കരുതുന്നത്.

ത്യാഗം സഹിച്ചു...

ത്യാഗം സഹിച്ചു...

ജെഡിഎസിനെ ഇപ്പോഴേ പിണക്കേണ്ടെന്ന് ദേശീയ നേതൃത്വം പറഞ്ഞിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന്റെ കൂടെ കൂടിയാല്‍ ശക്തിവര്‍ധിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. എന്നാല്‍ ഇവര്‍ കാരണം കോണ്‍ഗ്രസിന്റെ ഉള്ള ശക്തി കൂടി പോവുമെന്നാണ് സംസ്ഥാന നേതാക്കളുടെ ഭയം. അതേസമയം കുമാരസ്വാമിക്ക് വേണ്ടിയാണ് ഇത്രയധികം ത്യാഗം സഹിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതിന്റെ നന്ദി ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാണിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന് ജെഡിഎസ് നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് എംഎല്‍എമാര്‍....

കോണ്‍ഗ്രസ് എംഎല്‍എമാര്‍....

കോണ്‍ഗ്രസിന്റെ എംഎല്‍എമാര്‍ ഇപ്പോഴും ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ മുമ്പ് ഇവരെ വിധാന്‍ സൗധയിലെത്തിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ജെഡിഎസ് നേതാക്കള്‍ ഇവിടെയെത്തി ഇവരുമായി സംസാരിച്ചെന്നാണ് സൂചന. അതേസമയം ഉപമുഖ്യമന്ത്രി പദത്തിലേക്ക് ദളിത് എംഎല്‍എ എത്തുമെന്നാണ് സൂചന. ഇത് കോണ്‍ഗ്രസില്‍ നിന്നുള്ള നേതാവായിരിക്കും. അമിത് ഷാ ഒരുവര്‍ഷം മാത്രമേ ഈ സര്‍ക്കാരിന് ആയുസ്സുള്ളൂ എന്നാണ് പറഞ്ഞിരിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ കോണ്‍ഗ്രസ് ആത്മാര്‍ത്ഥമായി പരിശ്രമിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.

ദേശീയ തലത്തില്‍ ചര്‍ച്ച

ദേശീയ തലത്തില്‍ ചര്‍ച്ച

സര്‍ക്കാര്‍ രൂപീകരണത്തിന് മുമ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വലിയ രീതിയില്‍ ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ നയമെന്തായിരിക്കണമെന്നും എത്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നും ഇതില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. കൂടുതല്‍ മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും. ഇതിന് പുറമേ കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ജെഡിഎസ് നേതാക്കളും ചര്‍ച്ച നടത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനം സംബന്ധിച്ച് ഏകദേശം തീരുമാനമായതായിട്ടാണ് സൂചന. ദേവഗൗഡ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഈ സഖ്യം ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കരുതലോടെ മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

പഴയ പ്രതാപം നഷ്ടമാകും

പഴയ പ്രതാപം നഷ്ടമാകും

ജനതാദളുമായി കൂട്ടുകൂടിയതിലൂടെ കോണ്‍ഗ്രസ് ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയിരിക്കുകയാണ്. എന്നാല്‍ ഇത് കോണ്‍ഗ്രസിന് തന്നെയാണ് ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ ശക്തിപ്പെടുന്നതിനായിട്ടാണ് ഇത് സഹായിക്കുക. ബിജെപിയെക്കാളും വലിയ ശക്തിയായ കോണ്‍ഗ്രസിന്റെ പ്രതാപം അവസാനിച്ചെന്നും ഈ പാര്‍ട്ടികള്‍ വിധിയെഴുതും. ചുരുക്കി പറഞ്ഞാല്‍ 2019ല്‍ പ്രധാനമന്ത്രി പദം കോണ്‍ഗ്രസ് മോഹിക്കേണ്ടതില്ല. നേരത്തെ മമതാ ബാനര്‍ജി തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണ്. മുന്നില്‍ നിന്ന് നയിക്കാനായി കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകേണ്ടെന്നും ഒപ്പം നില്‍ക്കാന്‍ മാത്രമാണെങ്കില്‍ കോണ്‍ഗ്രസിന് ഒപ്പം കൂടാമെന്നുമായിരുന്നു മമത പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+