കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡണ്ടായേക്കും

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വികളില്‍ പുതിയ ചരിത്രമെഴുതുന്ന കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അമ്മ സോണിയാ ഗാന്ധിയില്‍ നിന്നാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷപദവി ഏറ്റുവാങ്ങുക. പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡണ്ട് സ്ഥാനത്തിരുന്ന ആളെന്ന റെക്കോര്‍ഡ് സോണിയാ ഗാന്ധിക്കാണ്.

നിലവില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ടാണ് 44 കാരനായ രാഹുല്‍. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയിലൂടെ കോണ്‍ഗ്രസിലെത്തിയ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പാര്‍ട്ടി കഴിഞ്ഞ ലോകകപ്പ് തിരഞ്ഞെടുപ്പിന് ഇറങ്ങിയത്. എന്നാല്‍ ദയനീയ തോല്‍വിയായിരുന്നു ഫലം. പിന്നാലെ മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാശ്മീര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് തോറ്റു.

rahul-gandhi

വെറ്ററന്‍ നേതാവും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ദിഗ്‌വിജയ് സിംഗാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കണമെന്ന ആവശ്യക്കാരില്‍ മുമ്പന്‍. സിംഗിന്റെ ആവശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് നിഷേധിക്കാന്‍ കോണ്‍ഗ്രസ് വക്താവും തയ്യാറായില്ല. രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും തങ്ങളുടെ ബഹുമാന്യനായ നേതാക്കളാണ് എന്നാണ് വക്താവ് ശോബ ഓസ പ്രതികരിച്ചത്.

ജനാധിപത്യ രീതിയിലുള്ള സംഘടനാ തിരഞ്ഞെടുപ്പില്‍ ഉചിതമായ തീരുമാനം തങ്ങള്‍ കൈക്കൊള്ളുമെന്നും അവര്‍ പറഞ്ഞു. രണ്ട് മാസത്തിനകം കോണ്‍ഗ്രസില്‍ സംഘടനാ തിരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013 ജനുവരിയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടായി നിയമിതനായത്. രണ്ട് തവണയും അമേഠിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തിയത്.

English summary
Congress does not rule out Rahul Gandhi becoming next president.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X