കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് രാഷ്ട്രീയമായ തിരിച്ചടി.... 2019ല്‍ വരാനിരിക്കുന്നത് തിരിച്ചടി, പ്രതിപക്ഷം ഒഴിവാക്കും!

Google Oneindia Malayalam News

ദില്ലി: 2019ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നല്ല പ്രതീക്ഷയിലായിരുന്നു. പ്രതിപക്ഷ ഐക്യത്തെ കൂടെ കൂട്ടുന്നു. ബിജെപിയെ തകര്‍ക്കുന്നു. അധികാരത്തില്‍ വരുന്നു. ഇതായിരുന്നു കോണ്‍ഗ്രസിന്റെ സ്വപ്നം. എന്നാല്‍ എല്ലാം ഒറ്റദിവസം കൊണ്ട് തകര്‍ത്തെറിയപ്പെട്ടിരിക്കുകയാണ്. രാജ്യസഭാ ഉപാധ്യക്ഷന് വേണ്ടിയുള്ള പോരാട്ടത്തില്‍ ഹരിവംശ് നാരായണ്‍ സിംഗിനോട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബികെ ഹരിപ്രസാദ് തോറ്റിരിക്കുകയാണ്. ഇത് രാഷ്ട്രീയമായി കോണ്‍ഗ്രസിനേറ്റ വന്‍ തിരിച്ചടിയാണ്.

പ്രധാന വിഷയം മറ്റ് കക്ഷികള്‍ എതിര്‍ത്തിട്ടും സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്നുള്ളതാണ്. തോല്‍വി ഉറപ്പായൊരു പോരാട്ടത്തില്‍ അങ്ങനെയൊരു തീരുമാനം കോണ്‍ഗ്രസ് എടുത്തത് രാഷ്ട്രീയ അബദ്ധമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. രാഹുല്‍ ഗാന്ധി എന്ന നേതാവിന് കീഴില്‍ ഒരിക്കലും കോണ്‍ഗ്രസ് ജയിക്കാന്‍ പോകുന്നില്ല എന്ന സന്ദേശം മറ്റ് നേതാക്കളില്‍ ഉണ്ടാക്കുന്നതിനും ഇത് കാരണമായിരിക്കുകയാണ്.

ഒരിക്കലും ചെയ്യരുതായിരുന്നു

ഒരിക്കലും ചെയ്യരുതായിരുന്നു

കോണ്‍ഗ്രസ് ഒരിക്കലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നു എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പറയുന്നത്. എന്‍ഡിഎ ജയിക്കും എന്ന് ഉറപ്പുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ അതുകൊണ്ട് തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതായിരുന്നുവെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. ഒന്നാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് മുമ്പ് തോല്‍ക്കും എന്നൊരു പ്രതീതി ഉണ്ടാക്കാതിരിക്കുക എന്നതായിരുന്നു പ്രധാനം. എന്നാല്‍ കോണ്‍ഗ്രസിന് ഈ തന്ത്രം മനസിലായില്ല.

കോണ്‍ഗ്രസിന്റെ തന്ത്രം തിരിച്ചടിച്ചു

കോണ്‍ഗ്രസിന്റെ തന്ത്രം തിരിച്ചടിച്ചു

ഒരിക്കല്‍ കോണ്‍ഗ്രസ് കളിച്ച കളികളാണ് ഇപ്പോള്‍ ബിജെപി പയറ്റുന്നത്. ഇതുവഴി ഇടഞ്ഞ് നില്‍ക്കുന്ന എല്ലാ കക്ഷികളും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയോ അതല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ ചെയ്തു. പക്ഷേ ഇവരാരും തങ്ങള്‍ ബിജെപിക്ക് എതിരാണെന്ന് പറഞ്ഞതുമില്ല. തിരഞ്ഞെടുപ്പുകളെല്ലാം ബിജെപിയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ അമിത് ഷായ്ക്ക് കഴിഞ്ഞതാണ് ഇതിലെ വലിയ വിജയം. ജെഡിയു ബിജെപിക്കൊപ്പം തന്നെ നിന്നതും ശിവസേനയും അകാലിദളും ആവേശത്തോടെ വന്നതും അമിത് ഷായുടെ മിടുക്കാണ്.

ശിവസേനയുടെ തിരിച്ചുവരവ്

ശിവസേനയുടെ തിരിച്ചുവരവ്

ശിവസേന നേതാവ് ആദിത്യ താക്കറെ നിതിന്‍ ഗഡ്കരി, പ്രകാശ് ജാവദേക്കര്‍, സുനില്‍ പ്രഭു എന്നിവരുമായി പാര്‍ലമെന്റിലെത്തി സംസാരിച്ചത് കോണ്‍ഗ്രസിന് വലിയ അദ്ഭുതമായിരുന്നു. ബിജെപിയുമായി യാതൊരു പിണക്കവും ഇല്ലെന്ന് തെളിയിക്കുന്നതായിരുന്നു ആദിത്യ താക്കറെ വരവ്. നരേഷ് ഗുജറാളും ബിജെപി പിന്തുണച്ചു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എന്‍ഡിഎയ്‌ക്കൊപ്പം തന്നെയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ശിവസേന. അതേസമയം കോണ്‍ഗ്രസിന് സഖ്യകക്ഷികള്‍ക്കിടയിലുള്ള സ്വാധീന കുറവും വലിയ തിരിച്ചടിയാണ്.

പ്രധാനമന്ത്രിയുടെ മിടുക്ക്

പ്രധാനമന്ത്രിയുടെ മിടുക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികവ് എടുത്ത് പറയേണ്ടതാണ്. ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കിനെ അദ്ദേഹം നേരിട്ട് വിളിച്ചാണ് പിന്തുണ തേടിയത്. ബിജെപിയുടെ സഖ്യകക്ഷിയാവാനും അദ്ദേഹത്തെ മോദി ക്ഷണിച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും രാഷ്ട്രീയ വൈരം മനസില്‍ വെച്ച് പാര്‍ട്ടികളുമായി അകലം പാലിച്ചു. പിഡിപിയുമായി സഖ്യം വേണ്ടെന്നാണ് രാഹുല്‍ തീരുമാനിച്ചത്. അവര്‍ വോട്ടുചെയ്തിട്ടില്ല എന്നത് മറ്റൊരു കാര്യം. കോണ്‍ഗ്രസില്‍ നിന്ന് ആരുടെയെങ്കിലും ഇടപെടലുണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പിഡിപി പാര്‍ലമെന്റില്‍ അവരെ പിന്തുണച്ചേനെ.

കോണ്‍ഗ്രസ് തൊട്ടുകൂടാത്തവരായി

കോണ്‍ഗ്രസ് തൊട്ടുകൂടാത്തവരായി

രാഷ്ട്രീയത്തില്‍ തൊട്ടുകൂടാത്തവരായി കോണ്‍ഗ്രസ് മാറി കഴിഞ്ഞിരിക്കുകയാണ്. എന്‍സിപി പ്രതിപക്ഷത്തിന് സ്ഥാനാര്‍ത്ഥിയെ വേണ്ടെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. കാരണം കൃത്യമായ ഭൂരിപക്ഷമില്ലെങ്കില്‍ തോല്‍ക്കും. ആ ഫലം മഹാരാഷ്ട്രയില്‍ തന്നെ വലിയ തിരിച്ചടിയാവുമെന്ന് ശരദ് പവാര്‍ പറഞ്ഞിരുന്നു. തൃണമൂലിനും ഇതേ ആഗ്രഹമായിരുന്നു ഉള്ളത്. എന്നാല്‍ രാഹുലിന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നവയായിരുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്

നിര്‍ണായകമായ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷ കക്ഷികള്‍ അകറ്റി നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. കാരണം കോണ്‍ഗ്രസിന് പഴയ ശക്തിയില്ല. രാജ്യസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയോടെ രാഷ്ട്രീയ ബുദ്ധിയും അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. സഖ്യകക്ഷികള്‍ക്ക് മേല്‍ വളരാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസിനെ തളര്‍ത്തുന്നത്. ആംആദ്മി പാര്‍ട്ടി മാത്രമാണ് കോണ്‍ഗ്രസിനെ പിന്തുണച്ചവര്‍. ഒരു തിരഞ്ഞെടുപ്പും ചെറുതല്ലെന്ന വാദമാണ് ബിജെപി ഉയര്‍ത്തിയത്. സോണിയ പണ്ട് സ്വീകരിച്ച നയങ്ങളാണ് രണ്ട് തവണ യുപിഎയെ അധികാരത്തിലെത്തിച്ചത്. എന്നാല്‍ രാഹുലിന്റെ കാലത്ത് ഇത് തീര്‍ത്തും ഇല്ലാതായിരിക്കുകയാണ്.

കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തില്ലെന്ന് സൗദി.... രാഷ്ട്രീയം വ്യാപാരത്തില്‍ ഇല്ല!!കാനഡയുമായുള്ള എണ്ണ വ്യാപാരം നിര്‍ത്തില്ലെന്ന് സൗദി.... രാഷ്ട്രീയം വ്യാപാരത്തില്‍ ഇല്ല!!

സ്‌കൂള്‍ ബസിന് നേരെ വ്യോമാക്രമണം.... യെമന്‍ വീണ്ടും വിറച്ചു.... കൊല്ലപ്പെട്ടത് 43 പേര്‍സ്‌കൂള്‍ ബസിന് നേരെ വ്യോമാക്രമണം.... യെമന്‍ വീണ്ടും വിറച്ചു.... കൊല്ലപ്പെട്ടത് 43 പേര്‍

English summary
Congress Emerges a Political Untouchable
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X