കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്

Google Oneindia Malayalam News

ദില്ലി: രാഹുല്‍ ഗാന്ധിയെ തൊട്ടതോടെ കോണ്‍ഗ്രസ് ക്യാമ്പ് ഒന്നടങ്കം സജീവമായിരിക്കുകയാണ്. തെരുവില്‍ ഇറങ്ങി ബിജെപിയെ ആകെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ എട്ട് വര്‍ഷമായിട്ടും കാണാത്ത ഒരു പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തിയിട്ടും. അശോക് ഗെലോട്ട് മുതല്‍ കെസി വേണുഗോപാല്‍ വരെ തെരുവിലിറങ്ങി.

രാഹുലിനെ അറസ്റ്റ് ചെയ്‌തേക്കും? കോണ്‍ഗ്രസ് ആസ്ഥാനം ബ്ലോക്കാക്കി പോലീസ്, സച്ചിന്‍ കസ്റ്റഡിയില്‍

എന്നാല്‍ ഇഡി കേസ് കോണ്‍ഗ്രസ് സമര്‍ത്ഥമായ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചു എന്നാണ് വ്യക്തമാകുന്നത്. പുതിയതായി വന്ന ഒരു നേതാവാണ് ഈ തന്ത്രങ്ങള്‍ക്ക് പിന്നില്‍. രാഹുലിന്റെ പുതിയൊരു ഇമേജാണ് ഇതിലൂടെ ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ആരാണ് ഈ തന്ത്രമൊരുക്കിയതെന്ന് വിശദമായി പരിശോധിക്കാം....

1

ഒരൊറ്റ കപ്പ് കോഫിയിലാണ് ഈ തന്ത്രങ്ങളെല്ലാം രൂപീകരിക്കപ്പെട്ടത്. ഇഡിയുടെ ചോദ്യം ചെയ്യലിന് മുമ്പേ ഈ തന്ത്രങ്ങളെല്ലാം കോണ്‍ഗ്രസിന്റെ അണിയറയില്‍ ഒരുങ്ങിയിരുന്നു. അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സുനില്‍ കനുഗോലുവാണ് ഈ മെഗാ തന്ത്രത്തിന്റെ കാരണം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് പ്രചാരണ തന്ത്രമൊരുക്കുന്നത് കനുഗോലുവാണ്. പ്രശാന്ത് കിഷോറിന് പകരം കോണ്‍ഗ്രസ് ടീമിലെത്തിച്ചതാണ് അദ്ദേഹത്തെ. രാഹുല്‍ ഗാന്ധിയെ ഭയമില്ലാത്ത നേതാവായി കാണിക്കാനാണ് ഇതിലൂടെ ശ്രമിച്ചത്. ഇതിലൂടെ പുതിയൊരു ഇമേജ് രാഹുലിനുണ്ടാക്കുകയായിരുന്നു ലക്ഷ്യം.

2

കോണ്‍ഗ്രസിന്റെ ഈ പ്ലാന്‍ ഏറെ കുറെ വിജയിച്ചിട്ടുണ്ട്. ഇത് അടുത്ത രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിക്ക് പ്രചാരണത്തിനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ദില്ലിയില്‍ കണ്ടത് കോണ്‍ഗ്രസിന്റെ മൊത്തം നേതൃത്വത്തെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം പാര്‍ട്ടി മൊത്തത്തില്‍ തെരുവിലിറങ്ങി. വലിയ പോസ്റ്ററുകളും ബാനറുകളും എല്ലാ റോഡുകളില്‍ നിരന്നു. രാഹുലിനെ വലിയ സത്യസന്ധനായിട്ട് കൂടിയായ നേതാവായിട്ടാണ് അവതരിപ്പിച്ചത്. ട്വിറ്ററില്‍ മാത്രം കണ്ടുവരുന്ന നേതാവെന്ന വിളിപ്പേര് മാറ്റാന്‍ കൂടിയുള്ള നീക്കമാണ് രാഹുല്‍ നടത്തിയത്. മൂന്ന് ദിവസമാണ് രാഹുല്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

3

വളരെ നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറുന്ന രാഹുലിനെയാണ് കണ്ടത്. രാഹുലിനെ ഇഡി തൊട്ടതോടെ വലിയ രീതിയില്‍ ഇളക്കിമറിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സാധിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെല്ലാം തെരുവിലുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടത് സാമ്പിളാണെന്ന് നേതാക്കള്‍ പറയുന്നു. വലിയ കാര്യങ്ങള്‍ ഒരുപാടുണ്ട്. രാഹുല്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ തന്നെ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. ഇഡി അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ചാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. കോണ്‍ഗ്രസ് ആ അറസ്റ്റിനായി കാത്തിരിക്കുന്നുണ്ട്. ഇമേജ് ബൂസ്റ്റിംഗ് അതിലൂടെ നടക്കുമെന്ന് ഉറപ്പാണ്.

4

അറസ്റ്റുണ്ടായാല്‍ ഇമേജ് വര്‍ധിക്കുന്നതാണ് ഗാന്ധി കുടുംബത്തിലെ ശൈലി. നേരത്തെ ഇന്ദിരാ ഗാന്ധിയെ അറസ്റ്റ് ചെയ്തപ്പോള്‍ അവര്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരുന്നു. അതേ കാര്യം തന്നെ രാഹുലിന്റെ കാര്യത്തിലും ആവര്‍ത്തിച്ചേക്കാന്‍ സാധ്യതയുണ്ട്. 1977ല്‍ അഴിമതിക്കേസിലായിരുന്നു ഇന്ദിരയെ അറസ്റ്റ് ചെയ്തത്. മൊറാര്‍ജി ദേശായ് സര്‍ക്കാരിനെ അറസ്റ്റ് ചെയ്യാനായി അവര്‍ വെല്ലുവിളിക്കുകയായിരുന്നു. പരസ്യമായി തന്നെ വിലങ്ങ് വെച്ച് കൊണ്ടുപോകുന്നത് കാണാനായിരുന്നു ഇന്ദിര ആഗ്രഹിച്ചത്. രക്തസാക്ഷിയായും, രാഷ്ട്രീയ വേട്ടയാടലായും ഇതിനെ ചിത്രീകരിക്കാന്‍ ഇന്ദിരയ്ക്ക് സാധിച്ചു. അതോടെ പ്രതിപക്ഷം തരിപ്പണമായി.

5

മരിക്കുന്നത് വരെ ഇന്ദിരയ്ക്ക് ഒരു എതിരാളിയില്ലായിരുന്നു പിന്നെ എന്നതാണ് ചരിത്രം. രാഹുല്‍ തുടര്‍ച്ചയായി പരാജയപ്പെട്ട് നില്‍ക്കുകയാണ്. ഇതിലും നല്ലൊരു അവസരം ഇനി കിട്ടില്ല. രാജ്യത്താകെയുള്ള കോണ്‍ഗ്രസ് സമിതികള്‍ ആ അറസ്റ്റ് കാത്തിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങാനാണ് നേതാക്കളുടെ പ്ലാന്‍. എന്നാല്‍ ജാമ്യത്തിനായി അപേക്ഷിക്കരുതെന്നാണ് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുലിനെ കോടതിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കൃത്യമായി ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് പ്ലാന്‍. ബിജെപിയെ സ്ഥിരമായി വിമര്‍ശിക്കുന്നവനും, ആരുടെ മുന്നിലും മുട്ടുമടക്കാത്തവനുമെന്ന ഇമേജാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

6

കോണ്‍ഗ്രസ് ഉപയോഗിക്കുന്ന നേതാക്കളും അത്തരത്തിലുള്ളതാണ്. മാധ്യമങ്ങലെ കാണുന്നത് അശോക് ഗെലോട്ടും ഭൂപേഷ് ബാഗലുമാണ്. പ്രചാരണം നയിക്കുന്നത് രണ്‍ദീപ് സുര്‍ജേവാലയാണ്. യുവ േേനതാക്കളായ ശ്രീനിവാസ്, മാണിക്കം ടാഗോര്‍ എന്നിവര്‍ ദില്ലി പോലീസിനെയാണ് ടാര്‍ഗറ്റ് ചെയ്യുന്നത്. മഹിളാ കോണ്‍ഗ്രസ്, വനിതാ നേതാക്കള്‍, സംസ്ഥാന ഘടകങ്ങള്‍ എല്ലാവര്‍ക്കും കൃത്യമായ റോളുണ്ട്. രാഹുല്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പ്രിയങ്ക ഗാന്ധി ആ റോള്‍ ഏറ്റെടുത്ത് തെരുവിലുണ്ടാവും. സോണിയാ ഗാന്ധി ആശുപത്രിയില്‍ കിടക്കുമ്പോഴാണ് ഇതൊക്കെ ചെയ്തതെന്നും, സര്‍ക്കാരിന് കണ്ണില്‍ ചോരയില്ലെന്നും വരുത്തി തീര്‍ക്കാന്‍ അതിലൂടെ സാധിക്കും.

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതംസോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

English summary
congress entire team in streets for rahul gandhi but the idea behind this is a new leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X