Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്റെ അറസ്റ്റ് അടുത്തയാഴ്ച്ച? തയ്യാറെടുത്ത് കോണ്‍ഗ്രസ്...മുന്‍നിര നേതാക്കളോട് പറഞ്ഞത് ഇക്കാര്യം

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്ക് കുറച്ച് ദിവസത്തെ അവധി നല്‍കിയിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാല്‍ ഇത് തന്ത്രമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു. അടുത്ത ഏതാനും ദിവസത്തേക്ക് പുതിയ പ്ലാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ വലിയൊരു നീക്കം ഇഡിയുടെ ഭാഗത്ത് നിന്നുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

രാഹുലിനെ തൊട്ടു, ഉഷാറായി കോണ്‍ഗ്രസ്, ഇതുവരെയുള്ള തന്ത്രത്തിന് പിന്നില്‍ ഈ നേതാവ്

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റായിരിക്കും ഇതെന്നാണ് സൂചന. അങ്ങനെ വന്നാല്‍ നിരാശരാവാതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. രാജ്യം പ്രക്ഷോഭ ഭൂമിയാക്കി മാറ്റി ഇഡിയെയും കേന്ദ്രത്തെയും ഞെട്ടിക്കാനുള്ളൊരു പ്ലാനാണിത്. വിശദമായ വിവരങ്ങളിലേക്ക്.....

1

കോണ്‍ഗ്രസ് തെരുവില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു എന്ന കാര്യത്തില്‍ സംശയമില്ല. എട്ട് വര്‍ഷത്തിനിടെ കോണ്‍ഗ്രസില്‍ നിന്ന് ഇത്തരമൊരു ചെറുത്തുനില്‍പ്പുണ്ടായത് ബിജെപിയെയും അമ്പരപ്പിച്ചിരിക്കുകയാണ്. മുമ്പുള്ളത് പോലെയല്ല, കേന്ദ്ര സര്‍ക്കാര്‍ ശക്തമാണെന്ന് കോണ്‍ഗ്രസിന് അറിയാം. അതിന് തിരിച്ച് മറുപടി നല്‍കാന്‍ തന്നെയാണ് പ്ലാന്‍. ഇപ്പോള്‍ കണ്ടതിന്റെ ഇരട്ടി കരുത്തോടെയുള്ള ഒരു പോരാട്ടത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. ഇഡിയെ കടുത്ത നടപടിയിലേക്ക് തള്ളിയിടുക എന്നതാണ് ഇതില്‍ ആദ്യത്തെ പ്ലാന്‍.

2

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റുണ്ടാവുമെന്ന സൂചനകളാണ് കോണ്‍ഗ്രസ് നല്‍കുന്നത്. ഇഡി അതിനുള്ള കുരുക്കുകളാണ് ഒരുക്കിയിരിക്കുന്നത്. രാഹുലിനെ കുറിച്ചുള്ള ഇല്ലാത്ത വിവരങ്ങള്‍ പുറത്ത് മാധ്യമങ്ങള്‍ക്ക് നല്‍കി ഇമേജ് മോശമാക്കുകയാണ് ആദ്യം അവര്‍ ചെയ്തത്. രാഹുല്‍ ഗാന്ധി നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് മോത്തിലാല്‍ വോറയാണ് കൈകാര്യം ചെയ്തത് എന്ന് പറഞ്ഞ് തടിയൂരി എന്ന് മാധ്യമങ്ങള്‍ ഇഡി ചോര്‍ത്തി നല്‍കുകയായിരുന്നു. കോണ്‍ഗ്രസ് ഇതിനോടകം ഇഡിക്കെതിരെ പരാതി അടക്കം നല്‍കി കേസ് സജീവമാക്കിയിട്ടുണ്ട്. ദില്ലി പോലീസിനെതിരെയും പരാതിയുണ്ട്. കോണ്‍ഗ്രസ് ആസ്ഥാനത്ത് കയറിയ പോലീസ് നടപടിയാണ് നേതാക്കളാണ് പുത്തനുണര്‍വ് സമ്മാനിച്ചിരിക്കുന്നത്.

3

രാഹുലിനെ ഇഡി അടുത്തയാഴ്ച്ച അറസ്റ്റ് ചെയ്യുമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത് സൂചന. ഇക്കാര്യത്തില്‍ പക്ഷേ വ്യക്തത വന്നിട്ടില്ല. രാഷ്ട്രീയ മൈലേജ് ഇതിനോടകം കോണ്‍ഗ്രസിന് കിട്ടിയിട്ടുണ്ട്. അത് വര്‍ധിപ്പിക്കാനാണ് പ്ലാന്‍. ഇഡിയുടെ പെട്ടെന്നുള്ള നീക്കത്തില്‍ ഞെട്ടിത്തരിച്ച് നില്‍ക്കാതിരിക്കാന്‍, കൃത്യമായ പ്ലാനിംഗാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഒരു കാരണവശാലും പാളി പോകരുതെന്നാണ് നിര്‍ദേശം. എല്ലാ സംസ്ഥാന ഘടകങ്ങളോടും മറ്റ് പോഷക സംഘടനകളോടും ജൂണ്‍ 19 മുതല്‍ എന്തിനും കരുതിയിരിക്കണമെന്നാണ് നിര്‍ദേശം. നാലാം റൗണ്ട് ചോദ്യം ചെയ്യല്‍ ഏപ്രില്‍ ഇരുപതിനാവും നടക്കുക. എല്ലാ നേതാക്കളോടും ദില്ലിയിലേക്ക് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

4

ഇനി ദില്ലിയിലേക്ക് വരാന്‍ പറ്റാത്തവരോട് അവരവരുടെ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരിയില്‍ നിര്‍ബന്ധമായും എത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. രാഹുലിന്റെ അറസ്റ്റിനെതിരെ വ്യാപകമായ സമരങ്ങളും ധര്‍ണയുമൊക്കെ നടത്താനാണ് നിര്‍ദേശം. നാടാകെ ഇളക്കി മറിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതായത് വീരപുരുഷനായി മാധ്യമങ്ങളിലൂടെ രാഹുലിനെ അവതരിപ്പിക്കാനാണ് നിര്‍ദേശം. അതിന്റെ ചിത്രങ്ങളും വീഡിയോകളും പരമാവധി പ്രചരിപ്പിക്കാനാണ് തീരുമാനം. ഗാന്ധി കുടുംബവും അറസ്റ്റ് നടക്കട്ടെ എന്ന നിലപാടിലാണ്. ചെയ്യാത്ത കുറ്റത്തിനാണ് ജയിലില്‍ പോകുന്നതെന്ന് കൃത്യമായി അറിയാമെന്ന് അവര്‍ നേതാക്കളെ അറിയിച്ചിട്ടുണ്ട്.

5

രാഹുലിന്റെ പ്രചാരണ വാക്യം തന്നെ ഭയപ്പെടരുത് എന്നാണ്. ഇത് സമര്‍ഥമായി തന്നെ അറസ്റ്റ് നടന്നാല്‍ ഉപയോഗിക്കാം. പക്ഷേ അറസ്റ്റ് നീളാനും സാധ്യതയുണ്ട്. പക്ഷേ വിഷയത്തിന്റെ തീവ്രത കുറച്ച് കാലത്തേക്ക് അണയില്ല. കോണ്‍ഗ്രസ് നേതൃത്വം ഒന്നാകെ തെരുവിലേക്ക് ഇറങ്ങാന്‍ റെഡിയായി നില്‍ക്കുകയാണ്. രാജ്യത്താകെ വാര്‍ത്താസമ്മേളനം നടത്തി ഇഡിയെ ഞെട്ടിക്കും. ഇഡിയുടെ ഓഫീസുകള്‍ ഘെരാവോ ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രചാരണം അഴിച്ചുവിടും. ജയറാം രമേശായിരിക്കും ഇതിന് നേതൃത്വം നല്‍കുക. 2024ലേക്കുള്ള പോരാട്ടത്തില്‍ വിട്ടുകൊടുക്കില്ല എന്ന പ്രഖ്യാപനം കൂടിയാണിത്. നഷ്ടമായ വോട്ടര്‍മാരെ തിരിച്ചുപിടിക്കാന്‍ സജീവമായ ഈ സമരത്തിലൂടെ സാധിക്കുമെന്ന് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+