ബംഗാളില്‍ മമതയുടെ പാർട്ടിയെ മലർത്തിയടിച്ച് കോണ്‍ഗ്രസ്: ജൽദ മുനിസിപ്പാലിറ്റിയിൽ ഭരണത്തിലേക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജൽദ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. തിങ്കളാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിൽ അഞ്ച് ടി എം സി കൗൺസിലർമാർ വിട്ടുനിന്നതിനെത്തുടർന്ന് പുരുലിയ ജില്ലയിലെ കോർപ്പറേഷനില്‍ കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ സാധിച്ചത്. ,ഈ വർഷം ഫെബ്രുവരിയിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ് മുതൽ വിവാദങ്ങളിൽ അകപ്പെട്ട ജല്ദ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം ടി എം സിക്ക് നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. മുഖ്യമന്ത്രി മമത ബാനർജിക്കും ടി എം സിക്കും ഇത് വലിയ തിരിച്ചടിയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം, കോൺഗ്രസ്, സ്വതന്ത്ര കൗൺസിലർമാർ ജൽദ പൗരസമിതി ചെയർമാൻ സുരേഷ് അഗർവാളിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെത്തുടർന്ന് തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. നഗരസഭയിലെ മൊത്തം 12 കൗൺസിലർമാരോടും വോട്ടെടുപ്പില്‍ പങ്കെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

അഞ്ച് കോൺഗ്രസ് കൗൺസിലർമാരും രണ്ട് സ്വതന്ത്ര കൗൺസിലർമാരും വോട്ടെടുപ്പിന് ഹാജരായപ്പോൾ അഞ്ച് തൃണമൂൽ കൗൺസിലർമാരും എത്തിയില്ല. രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ കോൺഗ്രസ് വിശ്വാസവോട്ടെടുപ്പിൽ വിജയിക്കുകയും ഏഴ് ദിവസത്തിനകം സിവിൽ ബോർഡ് രൂപീകരിക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഞങ്ങളുടെ കൗൺസിലർ തപൻ കണ്ടു കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹം ചെയർമാനാകുമായിരുന്നുവെന്നാണ് വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ എയുമായ നേപ്പാൾ മഹാതോ പറഞത്. അന്യായമായ മാർഗത്തിലൂടെയാണ് ടി എം സി നേരത്തെ ഭരണം പിടിച്ചെടുത്തതെന്നും അദ്ദേഹം ആരോപിച്ചു
vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

വിശ്വാസവോട്ടെടുപ്പിൽ നിന്ന് ടി എം സി വിട്ടുനിന്നതില്‍ അതിശയമില്ല. ജൽദയിലെ ജനങ്ങളുടെ വിശ്വാസം അവർക്ക് നഷ്ടപ്പെട്ടുവെന്നതിന്റെ സൂചനയാണിത്.
ജൽദയിലെ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധീർ ചൗധരിയും വ്യക്തമാക്കി.

ഈ വർഷം ആദ്യം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസും ടി എം സിയും അഞ്ച് സീറ്റുകൾ വീതവും രണ്ട് സീറ്റുകൾ സ്വതന്ത്ര സ്ഥാനാർത്ഥികളുമാണ് നേടിയത്. എന്നാല്‍, മാർച്ച് 13 ന് കോൺഗ്രസ് കൗൺസിലർ തപൻ കണ്ടു അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതോടെ കോൺഗ്രസിന്റെ എണ്ണം 4 ആയി കുറഞ്ഞിരുന്നു.

ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ടി എം സി നഗരസഭയില്‍ ഭരണം പിടിച്ചത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ തപൻ കണ്ടുവിന്റെ സീറ്റ് കോൺഗ്രസ് നിലനിർത്തി. ഇതിനിടയില്‍ സ്വതന്ത്ര സ്ഥാനാർത്ഥി ടി എം സിയുടെ പിന്തുണ പിൻവലിച്ചതോടെ ഭരണ പാർട്ടിയുടെ അംഗസംഖ്യ അഞ്ചായി കുറഞ്ഞു. തുടർന്ന് ചെയർമാനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരികയും കൽക്കട്ട ഹൈക്കോടതിയെ സമീപിക്കുകയും ചെയ്യുകായിരുന്നു.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ നദിയ ജില്ലയിലെ തഹെർപൂർ മുനിസിപ്പാലിറ്റി ടി എം സിയില്‍ നിന്ന് ഇടത് പക്ഷവും പിടിച്ചെടുത്തിരുന്നു. അതിനുശേഷം രണ്ടാമത്തെ മുനിസിപ്പാലിറ്റിയാണ് ജല്‍ദയിലൂടെ തൃണമൂലിന് നഷ്ടമാവുന്നത്. അതേസമയം, കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഭരണം പിടിച്ചുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
ഉള്ളുരുകിയ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും; മുസ്ലിം ലീഗിനോട് കടപ്പെട്ടിരിക്കുന്നു എന്ന് എംകെ മുനീര്‍ -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം











Click it and Unblock the Notifications