Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ മുന്‍ മന്ത്രിയെ പുറത്താക്കി കോണ്‍ഗ്രസ്, അമിത് ഷായെ കാണാനുള്ള നീക്കത്തിനിടെ തിരിച്ചടി!!

ഗുവാഹത്തി: അസമില്‍ തരുണ്‍ ഗൊഗോയിയുടെ മരണത്തിന് പിന്നാലെ നിരവധി പേര്‍ പാര്‍ട്ടി വിടുമെന്ന് സൂചന. പ്രമുഖ നേതാവ് അജന്ത് നിയോഗിനെ ഇതിനിടെ കോണ്‍ഗ്രസ് പുറത്താക്കി. തരുണ്‍ ഗൊഗോയ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു ഇവര്‍. ഇവരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് പുറത്താക്കിയത്. അതേസമയം ഇവര്‍ ബിജെപിയിലേക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഇതിനിടെയാണ് സോണിയാ ഗാന്ധി ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. അതേസമയം കോണ്‍ഗ്രസ് നാണക്കേട് ഒഴിവാക്കാനാണ് ഇത് ചെയ്തതെന്നാണ് സൂചന.

1

പുറത്താക്കിയതിന് പിന്നാലെ എംഎല്‍എ സ്ഥാനവും പാര്‍ട്ടിയിലെ എല്ലാ സ്ഥാനവും അവര്‍ രാജിവെച്ചു. നേരത്തെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയും ഹിമന്ദ ബിശ്വ ശര്‍മയെയും ഇവര്‍ കണ്ടിരുന്നു. അപ്പോള്‍ തന്നെ ഇവര്‍ കൂറുമാറുകയാണെന്ന സൂചന ലഭിച്ചിരുന്നു. ഈ കൂടിക്കാഴ്ച്ചയെ തുടര്‍ന്ന് അജന്ത നിയോഗിനോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കിയത്. അമിത് ഷാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എത്തുന്നുണ്ട്. അസമില്‍ എത്തുന്ന അമിത് ഷായുടെ സാന്നിധ്യത്തില്‍ ഇവര്‍ ബിജെപിയില്‍ ചേരുമെന്നായിരുന്നു കരുതിയത്.

അസമിലെ ഗോലാഘട്ട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അജന്ത. ഇതടക്കം എല്ലാ സ്ഥാനങ്ങളും താന്‍ രാജിവെക്കുകയാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിപുണ്‍ ബോറയ്ക്ക് അയച്ച കത്തില്‍ പറയുന്നു. തരുണ്‍ ഗൊഗോയിയുടെ വിശ്വസ്തയായിരുന്നു അജന്ത. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തോടെ പാര്‍ട്ടിയില്‍ കാര്യമായ സ്വാധീനം അവര്‍ക്കില്ലാതെ പോവുകയായിരുന്നു. നിയോഗ് ബിജെപിയില്‍ വൈകാതെ ചേരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവരെ കോണ്‍ഗ്രസ് പുറത്താക്കി എന്ന് വരുത്തി തീര്‍ത്തതാണെന്ന് ഹിമന്ത ശര്‍മ പറഞ്ഞു. അജന്തയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും ഹിമന്ത ശര്‍മ വ്യക്തമാക്കി.

അതേസമയം കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ലഖിംപൂര്‍ എംഎല്‍എ രാജ്ദീപ് ഗോല, സ്വതന്ത്ര എംഎല്‍എ ഭൂപന്‍ പെഗു എന്നിവരും ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുകയാണ്. നിലവില്‍ ബിജെപിക്ക് അസമില്‍ 60 എംഎല്‍എമാരുണ്ട്. കോണ്‍ഗ്രസിന് വെറും 22 എംഎല്‍എമാരാണ് ഉള്ളത്. കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. തരുണ്‍ ഗൊഗോയ് മരിച്ചതോടെ അസമില്‍ കോണ്‍ഗ്രസ് വലിയ നേതൃത്വ പ്രതിസന്ധി നേരിടുന്നുണ്ട്. ബിജെപി പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ശക്തി വര്‍ധിപ്പിച്ച് വരികയാണ്. അസം തിരഞ്ഞെടുപ്പിലും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിന് നേതാവില്ല.

Recommended Video

cmsvideo
    കൊറോണ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന ശേഷി | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+