കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4 സംസ്ഥാനങ്ങള്‍ 50 സീറ്റുകള്‍...... കോണ്‍ഗ്രസിന്റെ ആദ്യ ടാര്‍ഗറ്റ് ഇങ്ങനെ, റിപ്പോര്‍ട്ട് ഒരുങ്ങുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന്റെ ആദ്യ ടാര്‍ഗറ്റ് ഇങ്ങനെ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമായി മുന്നോട്ട് പോകുകയാണ്. 4 സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രഥമ ടാര്‍ഗറ്റ്. ഇതില്‍ മൂന്നെണ്ണം കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതും മറ്റൊന്ന് സഖ്യമായി മത്സരിക്കുന്നതുമാണ്. അതുകൊണ്ട് ഏറ്റവും മികച്ച തയ്യാറെടുപ്പുകളാണ് ഈ സംസ്ഥാനങ്ങളില്‍ നടക്കുന്നത്. അതിന് പുറമേ ബിജെപി നേരിടാന്‍ ചില റിപ്പോര്‍ട്ടുകളും കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രോഗസ് കാര്‍ഡാണ് കോണ്‍ഗ്രസ് തയ്യാറാക്കിയത്. ഇത് തിരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തി കാണിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചിരിക്കുന്നത്. അതിന് പുറമേ അഴിമതി ഇല്ലാത്ത ഭരണമെന്ന ബിജെപിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന വിവിധ തരം വെളിപ്പെടുത്തലുകള്‍ ഇനിയും ഉണ്ടാവുമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കുന്നത്.

3 സംസ്ഥാനങ്ങള്‍

3 സംസ്ഥാനങ്ങള്‍

ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ വിജയം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാകുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, എന്നിവയാണ് മൂന്ന് സംസ്ഥാനങ്ങള്‍. ഇവിടെ ഭരണമുള്ളത് കൊണ്ട് അതിന്റെ ആനുകൂല്യം പരമാവധി മുതലെടുക്കാനാണ് നിര്‍ദേശം. മധ്യപ്രദേശില്‍ ആര്‍എസ്എസിനെ ഒതുക്കിയാല്‍ തന്നെ പരമാവധി സീറ്റുകള്‍ നേടാന്‍ സാധിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍.

സീറ്റുകള്‍ ഇങ്ങനെ

സീറ്റുകള്‍ ഇങ്ങനെ

മധ്യപ്രദേശില്‍ 29 സീറ്റുകളാണുള്ളത്. ഇതില്‍ 27 എണ്ണം കഴിഞ്ഞ തവണ ബിജെപി നേടിയിരുന്നു. രാജസ്ഥാനില്‍ 25 സീറ്റുണ്ട്. ഇത് എല്ലാം ബിജെപി നേടിയിരുന്നു. ഛത്തീസ്ഗഡിലും ഇത് തന്നെയായിരുന്നു സ്ഥിതി. ഇത്തവണ ഛത്തീസ്ഗഡിലും രാജസ്ഥാനിലും വിജയം ഉറപ്പാണ്. മധ്യപ്രദേശില്‍ ശക്തമായ നീക്കങ്ങള്‍ നടത്തണമെന്നാണ് നിര്‍ദേശം. പ്രധാനമായും എല്ലാ മണ്ഡലങ്ങളിലും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണമെന്നാണ് നിര്‍ദേശം. ജാതി വോട്ടുകള്‍ നിര്‍ണായകമാണെന്നും സൂചനയുണ്ട്.

50 സീറ്റുകള്‍

50 സീറ്റുകള്‍

ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പുറമേ മഹാരാഷ്ട്രയും ചേര്‍ത്ത് 50 സീറ്റുകളാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ തോറ്റ ഒരു നേതാവിനെ പോലും ഇത്തവണ മത്സരിപ്പിക്കേണ്ടെന്നാണ് രാഹുലിന്റെ തീരുമാനം. പുതിയ നേതാക്കളുമായി ഇറങ്ങിയാല്‍ എളുപ്പത്തില്‍ ജയിക്കാമെന്നാണ് പ്രതീക്ഷ. മഹാരാഷ്ട്രയില്‍ എന്‍സിപിയുമായുള്ള സഖ്യവും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള ചുമതല.

നേരിട്ടുള്ള പോരാട്ടം

നേരിട്ടുള്ള പോരാട്ടം

മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് സഖ്യമില്ലാത്തത് കൊണ്ട് ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരും. ഇത് തിരിച്ചടിയാവാതിരിക്കാന്‍ വിമത ഭീഷണിയുള്ള എല്ലാ നേതാക്കളെയും മത്സരിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികളുടെ സഹായത്തോടെയാണ് കോണ്‍ഗ്രസ് ഭരണം നേടിയത്. ഇത്തവണ അത്തരമൊരു അബദ്ധം ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദേശം. ബിജെപിയുടെ സുപ്രധാന പോക്കറ്റുകളിലെല്ലാം ഗംഭീര പ്രചാരണത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

റിപ്പോര്‍ട്ട് കാര്‍ഡ്

റിപ്പോര്‍ട്ട് കാര്‍ഡ്

മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് കാര്‍ഡാണ് കോണ്‍ഗ്രസിന്റെ പ്രചാരണായുധം. 3.2 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 3 കോടി പേര്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ളവരാണ്. 4.7 കോടി യുവാക്കള്‍ക്കും തൊഴില്‍ ഇല്ലാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിത്യേന 450 തൊഴിലവസരങ്ങളാണ് ഇന്ത്യയില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഒരു കോടി തൊഴില്‍ നഷ്ടം 2018 മാത്രം ഉണ്ടായി. ഈ റിപ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ തലവര മാറ്റിയെഴുതുമെന്നാണ് രാഹുല്‍ പ്രതീക്ഷിക്കുന്നത്.

പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!പത്തനംതിട്ടയില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് പിജെ കുര്യന്‍, സംസ്ഥാന നേതാക്കള്‍ക്ക് ആശങ്ക!!

English summary
congress eyes 50 seats in 4 states to dethrone bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X