കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ത്രിപുരയില്‍ കോണ്‍ഗ്രസിന് നാണക്കേടിന്റെ റെക്കോര്‍ഡ്, പത്തില്‍ നിന്ന് വട്ടപൂജ്യം, നേതാക്കളും പണിതന്നു

നാണക്കേടിന്റെ റെക്കോര്‍ഡാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്

Google Oneindia Malayalam News

അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ചരിത്ര വിജയം നേടിയപ്പോള്‍ സിപിഎമ്മിന്റെ തകര്‍ച്ചയായി അത് വ്യാഖ്യാനിക്കപ്പെട്ടിരിക്കുകയാണ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകുടേണ്ടതുണ്ടെന്ന് വരെ തോല്‍വിയെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു വെച്ചു. എന്നാല്‍ വാസ്തവം ഇവരൊക്കെ മറന്നു കളയുന്നു എന്നതാണ് ദുഖമുണ്ടാക്കുന്നത്.

സിപിഎം ഒരു സംസ്ഥാനത്തിലായി ഒതുങ്ങി എന്നതല്ല മറിച്ച് കോണ്‍ഗ്രസ് ത്രിപുരയില്‍ വട്ടപ്പൂജ്യത്തിലൊതുങ്ങി എന്നതാണ് ഇതിലെ ഏറ്റവും രസകരമായ കണക്കുകള്‍. അതോടൊപ്പം അവരുടെ വോട്ടുശതമാനത്തിലെ കണക്കുകള്‍ തന്നെ ഞെട്ടിപ്പിക്കുന്നതാണ്

വോട്ടുകള്‍ ചോര്‍ന്നു

വോട്ടുകള്‍ ചോര്‍ന്നു

നാണക്കേടിന്റെ റെക്കോര്‍ഡാണ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയിരിക്കുന്നത്. ഒറ്റ സീറ്റ് പോലുമില്ലാതെ സംപൂജ്യരാണ് അവര്‍. 1.9 വോട്ട് ശതമാനം മാത്രമാണ് ലഭിച്ചത്. 2013ലെ തിരഞ്ഞെടുപ്പില്‍ 36.87 ശതമാനമായിരുന്നു കോണ്‍ഗ്രസിന്റെ വോട്ടിങ്ങ് ശതമാനം. എന്നാല്‍ തങ്ങളുടെ വോട്ടര്‍മാര്‍ ചോര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസിന്റ വാദം.

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ്

ബിജെപിയുടെ കുതിപ്പ് അദ്ഭുതപ്പെടുത്തുന്നതാണ്. വെറും 1.7 ശതമാനമായിരുന്നു അവര്‍ക്ക് ലഭിച്ച വോട്ടുകള്‍. ഇതില്‍ നിന്ന് 41.4 ശതമാനത്തിലേക്കാണ് അവര്‍ കുതിച്ചത്. ഇതില്‍ നിന്ന് തന്നെ കാര്യങ്ങളെല്ലാം വ്യക്തമാണ്. കോണ്‍ഗ്രസ് വോട്ടുകളാണ് ചോര്‍ന്നതെന്ന് ഉറപ്പാണ്.

സിപിഎമ്മിന്റെ തിരിച്ചടിയല്ല

സിപിഎമ്മിന്റെ തിരിച്ചടിയല്ല

എല്ലാവരും പറയുന്നത് പോലെ സിപിഎമ്മിനല്ല യഥാര്‍ത്ഥത്തില്‍ തിരിച്ചടി നേരിട്ടത്. നേരത്തെയുണ്ടായിരുന്ന വോട്ടിങ്ങ് ശതമാനത്തില്‍ ചെറിയ കുറവ് മാത്രമാണ് അവര്‍ക്ക് ഉണ്ടായത്. 2013ല്‍ 48.1 ശതമാനം വോട്ട് സിപിഎമ്മിന് ലഭിച്ചിരുന്നു. ഇപ്പോള്‍ 44.7 ശതമാനം വോട്ട് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് നേതാക്കള്‍

കോണ്‍ഗ്രസ് നേതാക്കള്‍

സംസ്ഥാനത്ത് നേതാക്കള്‍ തന്നെ പാര്‍ട്ടിയെ കാലുവാരുകയായിരുന്നു. അഗര്‍ത്തലയിലെ സിറ്റിങ് സ്ഥാനാര്‍ത്ഥി സുദീപ് റോയ് ബര്‍മനും മറ്റ് അഞ്ച് എംഎല്‍എമാരും ആദ്യം പാര്‍ട്ടിയില്‍ നിന്ന് മറുകണ്ടം ചാടി. തൃണമൂലിലേക്കാണ് പോയതെങ്കിലും പിന്നീട് ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു

അംഗബലം

അംഗബലം

2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപി ത്രിപുരയില്‍ തീര്‍ത്തും ദുര്‍ബലമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറിയവര്‍ ഒത്തുപിടിച്ച് സംസ്ഥാനത്ത് ബിജെപിയുടെ അംഗബലം വര്‍ധിപ്പിക്കുകയായിരുന്നു. ബിജെപിയെ ജയത്തിലെത്തിച്ചതും ഇവരുടെ പ്രയത്‌നമാണ്.

59 സീറ്റ്

59 സീറ്റ്

കോണ്‍ഗ്രസിന്റെ നാണക്കേട് വര്‍ധിപ്പിക്കുന്ന ഘടകമെന്തെന്നാല്‍ അവര്‍ 59 സീറ്റിലാണ് ഒരുപാര്‍ട്ടിയുമായി സഖ്യമില്ലാതെ മത്സരിച്ചത്. എന്നിട്ട് ഒരു സീറ്റ് പോലും നേടിയില്ല എന്ന് പറയുന്നത് അങ്ങേയറ്റത്തെ തകര്‍ച്ചയാണ്. അതേസമയം നേതൃത്വം ഉണര്‍വില്ലാതെ പ്രവര്‍ത്തിച്ചതും തിരിച്ചടിയായി.

മികവുറ്റ പ്രവര്‍ത്തനം

മികവുറ്റ പ്രവര്‍ത്തനം

സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വോട്ടുബാങ്ക് തന്നെയാണ് ബിജെപി പ്രധാനമായും ലക്ഷ്യമിട്ടത്. 2008ലേതിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ 2013ല്‍ സാധിച്ച കോണ്‍ഗ്രസിനെ അവരുടെ നേതാക്കളെ തന്നെ ഉപയോഗിച്ചാണ് ബിജെപി വീഴ്ത്തിയത്. ഇതോടെ സംസ്ഥാനത്താകെ നടത്തിയ സര്‍വേയില്‍ 15 ശതമാനം നിഷ്പക്ഷ വോട്ടുകള്‍ ഓരോ മണ്ഡലത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയതും ബിജെപിക്ക് ഗുണം ചെയ്യുകയായിരുന്നു.

ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് എന്ന് സിപിഎം.... പരിഹാസവുമായി കെ മുരളീധരന്‍ബിജെപിയെ ജയിപ്പിച്ചത് കോണ്‍ഗ്രസ് എന്ന് സിപിഎം.... പരിഹാസവുമായി കെ മുരളീധരന്‍

ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...ഇന്നലെ ബംഗാൾ, ഇന്ന് ത്രിപുര, നാളെ കേരളം! ആത്മവിശ്വാസത്തോടെ കുമ്മനം; വെറുതെയല്ല, എല്ലാം അനുകൂലം...

മുൻമന്ത്രി പികെ ജയലക്ഷ്മിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ അപമാനം! ശകാരിച്ച് പുറത്താക്കിയെന്ന് പരാതിമുൻമന്ത്രി പികെ ജയലക്ഷ്മിക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ അപമാനം! ശകാരിച്ച് പുറത്താക്കിയെന്ന് പരാതി

English summary
congress faces setback at tripura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X