Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന്റെ പരാജയം, എന്‍റെ ഹൃദയം നുറുങ്ങുന്നുവെന്ന് ആസാദ്‌, നേതൃത്വത്തിനെതിരെ ജി-23

ന്യൂഡൽഹി: അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലും ദയനീയമായി പരാജയപ്പെട്ട കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രംഗത്തെത്തുകയാണ് ജി 23 നേതാക്കൾ. കോൺഗ്രസിന്‍റെ നിലവിലെ നേതൃത്വത്തിനെതിരെ വീണ്ടും പടക്ക് മുതിർന്ന നേതാക്കൾ ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയെന്നും തന്‍റെ ഹൃദയം നുറുങ്ങുകയാണെന്നും ആയിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും ജി-23ലെ പ്രധാന നേതാവുമായ ഗുലാം നബി ആസാദിന്റെ പ്രതികരണം.

ജി 23 നേതാക്കൾ മുമ്പ് ആവശ്യപ്പെട്ടതുപോലെ കോൺഗ്രസ് നേതൃത്വം പരാജയം വിലയിരുത്തി ആവശ്യ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജി-23 നേതാക്കൾ കൗമാരം മുതൽ ജീവൻ നൽകിയാണ് കോൺഗ്രസിനെ വളർത്തിക്കൊണ്ടു വന്നതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഗുലാം നബി ആസാദിന്‍റെ വസതിയിലേക്ക് പ്രമുഖ ജി 23 നേതാക്കൾ എത്തുമെന്നും വീണ്ടും കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തുമെന്നും റിപ്പോർട്ടുകളുണ്ട്. പാർട്ടിയെ ഏകോപിപ്പിച്ച് നിർത്തുകയെന്നതിനാണ് നിലവിൽ പ്രാധാന്യം നൽകുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

Recommended Video

cmsvideo
    2024ലെ വിധി കുറിച്ചു കഴിഞ്ഞുവെന്ന് മോദി | Oneindia Malayalam

    കോൺഗ്രസ് വർക്കിങ് കമ്മറ്റി

    അഞ്ച് സംസ്ഥാനങ്ങളിലെയും പരാജയം വിലയിരുത്താൻ സോണിയ ഗാന്ധി പാർട്ടി വർക്കിങ് കമ്മറ്റി വിളിക്കുമെന്ന് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് മാധ്യമ വക്താവ് അറിയിച്ചിരുന്നു. ഈ യോഗത്തിൽ നേതൃത്വത്തിനെതിരെ യുവനേതാക്കളടക്കം രംഗത്തുവരുമെന്നാണ് റിപ്പോർട്ടുകൾ. യുപിക്ക് പുറമെ പഞ്ചാബിൽ നേരിട്ട അതിദാരുണമായ പരാജയവും നേതൃത്വത്തിനെതിരെ ചൂണ്ടുവിരൽ ഉയർത്തിയേക്കാം.

    പ്രിയങ്ക ഗാന്ധി

    യുപിയുടെ ഭാരവാഹിത്വം പ്രിയങ്ക ഗാന്ധി ഏറ്റെടുത്തതുമുതൽ കോൺഗ്രസ് നേതൃത്വത്തിന് ചെറിയ രീതിയിൽ എങ്കിലും ഉണർവ് ലഭിച്ചിരുന്നു. എന്നാൽ പ്രിയങ്ക ഗാന്ധിയും തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ ബിജെപിയോട് തകർക്കുന്ന കാഴ്‌ചയാണ് ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ടത്. പല വിഷയങ്ങളിലും പ്രിയങ്ക ഗാന്ധി ഇടപെടൽ നടത്തിയെങ്കിലും അതൊന്നും ജനങ്ങളിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടില്ലയെന്നതാണ് ഈ പരാജയത്തിൽ നിന്ന് മനസിലാക്കുന്ന മറ്റൊരു വസ്‌തുത.

    മാറ്റം വേണമെന്ന് ശശി തരൂരും

    നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെതിരെ മറ്റു മുതിർന്ന നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. നേതൃത്വ മാറണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂരും രംഗത്തെത്തി. കോൺഗ്രസ് നിലകൊണ്ട ആശയങ്ങളിലെയും പോസീറ്റിവ് അജണ്ഡയിലുള്ള ഇന്ത്യയെന്ന ആശയത്തെ വീണ്ടും ഊട്ടിയുറപ്പിക്കേണ്ടതുണ്ടെന്നും ഇതിന് കഴിയുന്ന നേതാക്കളെ ഉൾപ്പെടുത്തി നേതൃത്വത്തെ പുനരുജ്ജീവിപ്പിക്കണമെന്നുമാണ് ശശി തരൂർ ആവശ്യപ്പെട്ടത്. കോൺഗ്രസിന് വിജയിക്കണമെങ്കിൽ മാറ്റം ആവശ്യമാണെന്നാണ് ശശി തരൂരിന്‍റെ നിലപാട്

    ഉത്തരാഖണ്ഡിൽ സർക്കാർ രൂപീകരണ ചർച്ച തുടങ്ങി ബിജെപി;മുഖ്യമന്ത്രിയായി മദൻ കൗശികിനെ പരിഗണിച്ചേക്കും

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+