കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി ബിജെപി ഒഴിവാക്കിയത് ഒരുപാട് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടിട്ടെന്ന് സൂചന. കശ്മീരിലെ കുറച്ച് വോട്ടുകളല്ല. മറിച്ച് മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയതയുടെ പര്യായമായി മാറാനുള്ള ഒരുക്കമാണ് ഇതിലൂടെ നടന്നതെന്നാണ് വ്യക്തമാക്കുന്നത്. അതേസമയം പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് അപ്രസക്തമായി എന്നാണ്.

എന്നാല്‍ കോണ്‍ഗ്രസിനെ കൃത്യമായി കുഴിയില്‍ ചാടിച്ചിരിക്കുകയാണ് ബിജെപി. മുന്നിലുള്ളത് വലിയ നേട്ടമാണ്. കശ്മീരിലെ കുറച്ച് സീറ്റുകള്‍ മാത്രമല്ല ഇതിലൂടെ ബിജെപി ലക്ഷ്യമിട്ടത്. രാജ്യം മുഴുവന്‍ ഹിന്ദു വോട്ടുബാങ്കിന്റെ വലിയൊരു ഏകീകരണവും സംഭവിക്കാം. ഇനി വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളില്‍ ഇത് കത്തിക്കയറും. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കലര്‍പ്പില്ലാതെ നടപ്പാക്കുന്ന പാര്‍ട്ടി എന്ന പേരും ഇതോടൊപ്പം ബിജെപി സ്വന്തമാക്കുന്ന അവസ്ഥയും ഉണ്ടാവും.

ബിജെപിയുടെ ചാണക്യ തന്ത്രം

ബിജെപിയുടെ ചാണക്യ തന്ത്രം

ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് ശേഷം കൃത്യമായ ലക്ഷ്യത്തോടെയാണ് ഓരോ നീക്കങ്ങളും നടത്തിയത്. കോണ്‍ഗ്രസ് അതിലേക്ക് വന്ന് വീണിരിക്കുകയാണ്. ഗുലാം നബി ആസാദ്, പി ചിദംബരം എന്നിവര്‍ വിമര്‍ശനം ഉന്നയിച്ചതോടെ അപ്രസക്തരായി. ജോതിരാദിത്യ സിന്ധ്യയെ പോലുള്ളവര്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ വ്യക്തതയില്ലെന്ന് കോണ്‍ഗ്രസിന്റെ പ്രസ്താവനയില്‍ നിന്ന് ഉറപ്പാണ്. ബിജെപി ഇത് മനസ്സിലായി മേല്‍ക്കൈ നേടുകയും ചെയ്തു.

കോണ്‍ഗ്രസ് ഫിനിഷ്

കോണ്‍ഗ്രസ് ഫിനിഷ്

കോണ്‍ഗ്രസ് തീര്‍ത്തും ഇല്ലാതായിരിക്കുകയാണ് ബിജെപിയുടെ നീക്കത്തിന് മുന്നില്‍. കശ്മീരിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധത്തോടെ ദേശീയ വോട്ടുകള്‍, പ്രധാനമായും ഇന്ത്യയുടെ താല്‍പര്യത്തെ മുന്നില്‍ കാണുന്നവരുടെ ബഹുഭൂരിക്ഷം വോട്ടുകളും ബിജെപിയിലേക്ക് ഒഴുകും. കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ തന്നെ ബിജെപിയിലേക്ക് ഇക്കാരണം കൊണ്ട് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് ദേശീയതയില്‍ വിട്ടുവീഴ്ച്ച ചെയ്യുന്ന പാര്‍ട്ടിയാണെന്ന് കൃത്യമായി സ്ഥാപിക്കാനും ബിജെപിക്ക് സാധിച്ചിരിക്കുകയാണ്.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ബിജെപി മുന്നില്‍ കണ്ടത് അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളാണ്. അധികാരം നിലനിര്‍ത്തേണ്ടതും പിടിച്ചെടുക്കേണ്ടതുമായ സംസ്ഥാനങ്ങളാണ് ഇവ. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന, ദില്ലി, അരുണാചല്‍ പ്രദേശ് എന്നിവയാണ് മുന്നിലുള്ളത്. ഇതില്‍ ചില സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരമുണ്ട്. പക്ഷേ അതെല്ലാം പുതിയ നീക്കത്തോടെ മാഞ്ഞുപോയി. മറ്റൊരു പ്രധാന കാര്യം ഹിന്ദു വോട്ടുകളുടെ ഏകീകരണമാണ്. ഇത് വീണ്ടും ബിജെപിയിലേക്ക് ഒഴുകും.

രാജ്യസഭയിലെ ഭൂരിപക്ഷം

രാജ്യസഭയിലെ ഭൂരിപക്ഷം

നിര്‍ണായക ബില്ലുകളെല്ലാം ബിജെപി പാര്‍ലമെന്റില്‍ പാസാക്കിയിരുന്നു. ഇനി മുന്നിലുള്ളത് രാജ്യസഭയിലെ ഭൂരിപക്ഷമാണ്. കശ്മീര്‍ ബില്‍ വന്നതോടെ സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി എന്നീ പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് വരാന്‍ ഒരുങ്ങുകയാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബിജെപിക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാനാണ് സാധ്യത. ഇതോടെ പ്രതിപക്ഷ നിരയില്‍ വിള്ളല്‍ ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസിനാണ് ഇതില്‍ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിക്കുക.

ഗാന്ധി കുടുംബം വരേണ്ടി വരും

ഗാന്ധി കുടുംബം വരേണ്ടി വരും

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗാന്ധി കുടുംബം തന്നെ മുന്നിട്ടിറങ്ങേണ്ടി വരുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. മറ്റൊരു നേതാവിനും ഇത്രത്തോളം വളരാനാവില്ല. പ്രത്യയശാസ്ത്രപരമായ പ്രശ്‌നം നേതാക്കള്‍ക്കിടയിലുണ്ട്. സോണിയാ ഗാന്ധി പാര്‍ലമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും വലിയ വെല്ലുവിളിയാണ്. അതേസമയം ബിജെപി നല്ലൊരു പ്രതിപക്ഷ നേതാവിനെ വളര്‍ത്തി കൊണ്ടുവരാന്‍ അനുവദിക്കാതിരിക്കുന്നതും കോണ്‍ഗ്രസിന്റെ പ്രതിസന്ധിയാണ്.

തിരിച്ചുവരവ് സാധ്യമാകുമോ

തിരിച്ചുവരവ് സാധ്യമാകുമോ

മോദി അമിത് ഷാ സഖ്യം ഏറ്റവും ശക്തമായ നിലയിലാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിംഗ് കമ്മിറ്റി നിര്‍ണായകമാണ്. പ്രിയങ്ക ഗാന്ധി സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ അത് കോണ്‍ഗ്രസിനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിടും. എന്നാല്‍ പ്രിയങ്കയെ പൂട്ടാന്‍ എല്ലാ പണിയും യുപിയില്‍ ഒരുക്കിയിട്ടുണ്ട്. ബിജെപി. പ്രിയങ്ക മുന്നില്‍ കണ്ട ദളിത് വോട്ടുബാങ്ക് കോണ്‍ഗ്രസിനെ കൈവിടും. അതേസമയം ജോതിരാദിത്യ സിന്ധ്യക്ക് ബില്ലിനെ പിന്തുണച്ചതോടെ പുതിയൊരു വ്യക്തിത്വവും ലഭിച്ചിരിക്കുകയാണ്. അദ്ദേഹം അധ്യക്ഷനായാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് സാധ്യതയുണ്ട്.

ബിജെപിയുടെ ട്രാപ്പില്‍ വീണ് ബിഎസ്പി.... ദളിത് മുസ്ലീം വോട്ടുബാങ്ക് പൊളിയുന്നു, മായാവതിക്ക് പിഴച്ചു!!ബിജെപിയുടെ ട്രാപ്പില്‍ വീണ് ബിഎസ്പി.... ദളിത് മുസ്ലീം വോട്ടുബാങ്ക് പൊളിയുന്നു, മായാവതിക്ക് പിഴച്ചു!!

English summary
congress fall in bjps trap and collapse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X