Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്കില്‍ ലോബോയെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി, സ്ഥാനാര്‍ത്ഥിയാക്കി കോണ്‍ഗ്രസ്, ഓഫര്‍ പറഞ്ഞ് ലോബോ

ദില്ലി: മൈക്കില്‍ ലോബോ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കലാങ്കുട്ടെയില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. ജനുവരിയില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ലോബോയ്ക്ക് അര്‍ഹിച്ച അംഗീകാരമാണ് കോണ്‍ഗ്രസ് നല്‍കിയത്. എന്നാല്‍ ബിജെപി നേതാക്കള്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലോബോ പറഞ്ഞു. പല തവണയായി അവര്‍ ബന്ധപ്പെടുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത് തുടരുകയാണ്. ഇപ്പോള്‍ അവരുടെ കോളുകള്‍ തന്നെ ഞാന്‍ എടുക്കാറില്ല. എന്നാലും ഫോണ്‍ കോളുകള്‍ തുടരുന്നുണ്ടെന്നും ലോബോ പറഞ്ഞു. ഗോവയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ലോബോ വ്യക്തമാക്കി.

1

കോണ്‍ഗ്രസ് സഖ്യസാധ്യതകള്‍ക്ക് തുടക്കമിട്ടതായും ലോബോ പറയുന്നു. ജയിക്കാന്‍ സാധ്യതയുള്ള നിരവധി സ്വതന്ത്രരുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്നും ലോബോ പറയുന്നു. അതേസമയം താന്‍ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ അമിത് ഷായുമായി ബന്ധപ്പെട്ടു എന്നത് വെറും അഭ്യൂഹങ്ങളാണ്. ബിജെപി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നും ലോബോ ആരോപിച്ചു. 2017ലെ പോലെ പ്രതിസന്ധിയിലേക്ക് വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. ചില സ്ഥാനാര്‍ത്ഥികള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ തന്നെ തുടരാനും ആഗ്രഹം അറിയിച്ചിട്ടുണ്ട്.

ഡികെ ശിവകുമാറിനെയാണ് കോണ്‍ഗ്രസ് ഗോവയില്‍ എത്തിച്ചത്. അദ്ദേഹം പാര്‍ട്ടിയെ ഒന്നിപ്പിച്ച് അതിനെ നയിക്കാന്‍ നേതാക്കള്‍ വരണമെന്ന നിലപാടിലാണ്. കോണ്‍ഗ്രസായിരുന്നു 2017ലെയും വലിയ കക്ഷി. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചില്ല. ഇത് മുതലെടുത്ത് ബിജെപി സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ നിന്ന് പത്തിലധികം നേതാക്കളാണ് പാര്‍ട്ടിയിലെത്തിയത്. അതേസമയം റിസോര്‍ട്ടില്‍ നിന്ന് പുറത്ത് കടന്ന് വീട്ടില്‍ താമസിക്കുന്ന എംഎല്‍എമാരുമുണ്ട്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഒന്നിച്ച് കാണാനാണ് ഗോവന്‍ ജനതയ്ക്ക് താല്‍പര്യമെന്ന് റിപ്പോര്‍ട്ടുണ്ട്. ബിജെപിയുമായി ആരും സഖ്യത്തിന് തയ്യാറാകില്ലെന്നാണ് വിലയിരുത്തല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+