• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മധ്യപ്രദേശില്‍ അടിതെറ്റി വീണ് അമിത് ഷാ....10 പേര്‍ കോണ്‍ഗ്രസിലേത്തിയേക്കും, കാരണം ഇതാണ്!!

ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ വീഴ്ത്തുമെന്ന് പറഞ്ഞ ബിജെപി വലിയ പ്രതിസന്ധിലായിരിക്കുകയാണ്. രണ്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. ഇത് സാമ്പിള്‍ മാത്രമാണെന്ന് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ സൂചിപ്പിക്കുന്നു. ഓരോ സംസ്ഥാനത്തും പ്രതിപക്ഷത്തെ ദുര്‍ബലമാക്കാന്‍ നിര്‍ദേശം നല്‍കിയ അമിത് ഷായുടെ ആദ്യ വീഴ്ച്ചയാണിത്. അതേസമയം കമല്‍നാഥ് നേടിയ രാഷ്ട്രീയ വിജയം കൂടിയാണിത്.

കര്‍ണാടകത്തിലെ അവസ്ഥ സംസ്ഥാനത്ത് ബിജെപിയെ കാത്തിരിപ്പുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബിജെപി ക്യാമ്പില്‍ ശിവരാജ് സിംഗ് ചൗഹാന്റെ അപ്രമാദിത്തം വലിയ കുരുക്കായി തീര്‍ന്നിരിക്കുകയാണ്. നേതാക്കള്‍ ആകെ അമ്പരപ്പിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടിയിലെത്തിയ നിരവധി പേര്‍ കൂറുമാറാനുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഇത് ചര്‍ച്ച ചെയ്യാനൊരുങ്ങുകയാണ് പാര്‍ട്ടി. മധ്യപ്രദേശ് രാഷ്ട്രീയത്തില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെയാണ്.

ബിജെപി ക്യാമ്പില്‍ അമ്പരപ്പ്

ബിജെപി ക്യാമ്പില്‍ അമ്പരപ്പ്

മധ്യപ്രദേശില്‍ അധികാരം തിരിച്ചുപിടിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി. എന്നാല്‍ അമിത് ഷാ നല്‍കിയ നിര്‍ദേശങ്ങളെല്ലാം കമല്‍നാഥിന് മുന്നില്‍ വീണു. കര്‍ണാടത്തിലെ അതേ നീക്കമാണ് കമല്‍നാഥ് നടത്തിയത്. അതേസമയം പത്ത് എംഎല്‍എമാരില്‍ അധികം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് കൂറുമാറുമെന്നാണ് സൂചന. എംഎല്‍എമാരുടെ എണ്ണം ഇനിയും കൂടാനും സാധ്യതയുണ്ട്. ഇതിന് പുറമേ ബിജെപിയിലെ വിള്ളല്‍ കോണ്‍ഗ്രസ് നന്നായി മുതലെടുക്കുകയും ചെയ്തു.

വില്ലനായി ചൗഹാന്‍

വില്ലനായി ചൗഹാന്‍

ബിജെപിയെ മൂന്ന് തവണ അധികാരത്തിലെത്തിച്ച ശിവരാജ് സിംഗ് ചൗഹാന് ഇതുവരെ കാണാത്ത തരത്തിലുള്ള വീഴ്ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്. ബിജെപിയില്‍ മൂന്ന് ക്യാമ്പുകളാണ് ഉണ്ടായിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാന്‍, കൈലാഷ് വിജയവര്‍ഗീയ, ഗോപാല്‍ ഭാര്‍ഗവ എന്നിവരാണ് ഈ ക്യാമ്പുകള്‍ നയിക്കുന്നത്. ഇത് ബിജെപിയെ സംസ്ഥാനത്ത് ദുര്‍ബലമാക്കിയിരിക്കുകയാണ്. ഇവര്‍ക്ക് എംഎല്‍എമാരുടെ മേല്‍ യാതൊരു വിധ നിയന്ത്രണവുമില്ല. പല നേതാക്കളും ഇതില്‍ മനം മടുത്താണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്.

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

നിയമസഭയില്‍ ക്രോസ് വോട്ടിംഗ് നടത്തിയത് നാരായണ്‍ ത്രിപാഠി, ശരത് കോല്‍ എന്നിവരാണ്. ഇവര്‍ പോയത് അമ്പരിപ്പിക്കുന്നതാണെന്ന് സംസ്ഥാന നേതൃത്വം സമ്മതിക്കുന്നു. പാര്‍ട്ടിയില്‍ പലരെയും തഴയുകയാണെന്ന് ഇവര്‍ പറയുന്നു. പുറത്ത് നിന്ന് വന്നവര്‍ക്ക് ബിജെപിയില്‍ യാതൊരു വിധ ബഹുമാനമോ ലഭിക്കില്ലെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. ശിവരാജ് സിംഗ് ചൗഹാന്‍ പാര്‍ട്ടിയില്‍ വലിയ ഫാക്ടറാണെന്നും, ബാക്കിയുള്ളവരെ തഴയുന്നുവെന്നും ഇവര്‍ ആരോപിച്ചു.

ത്രിപാഠി പറയുന്നത് ഇങ്ങനെ

ത്രിപാഠി പറയുന്നത് ഇങ്ങനെ

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ ബിജെപിക്കൊപ്പമുണ്ടെന്നും, എന്നാല്‍ ചൗഹാന്‍ തന്നെ വഞ്ചിച്ചെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന്‍ തന്റെ മണ്ഡലത്തിലെത്തി നിരവധി വാഗ്ദാനങ്ങള്‍ നല്‍കി. എന്നാല്‍ ഒന്നും പാലിച്ചില്ല. കോണ്‍ഗ്രസ് എന്റെ പഴയ വീടാണ്. അതിലേക്കുള്ള മടക്കമാണ് ഇത്. രാജിയില്‍ ആശങ്കകളില്ല. എന്റെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതില്‍ തനിക്ക് ഭയമില്ലെന്നും ത്രിപാഠി വ്യക്തമാക്കി. സത്‌നയില്‍ നിന്നുള്ള ബിജെപി എംപി ഗണേഷ് സിംഗുമായുള്ള പ്രശ്‌നങ്ങളും ത്രിപാഠിയുടെ കോണ്‍ഗ്രസ് പ്രവേശനത്തിന് പിന്നിലുണ്ട്.

കാവിക്കോട്ട പിടിച്ചു

കാവിക്കോട്ട പിടിച്ചു

ഷാദോള്‍ ജില്ലയില്‍ ബിയോഹാരി മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് ബിജെപി പിടിച്ചിരുന്നു. ഇതിന് ശേഷം ഇവിടെ കാവിക്കോട്ടയാവുകയും ചെയ്തിരുന്നു. ഇവിടെ ബിജെപിയെ വിജയിക്കാന്‍ സഹായിച്ച ശരത് കോലാണ് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. ബിജെപി തന്നെ അവഗണിച്ചെന്ന് കോല്‍ പറയുന്നു. കോണ്‍ഗ്രസിനൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം രണ്ട് നേതാക്കളെയും കമല്‍നാഥ് നേരിട്ട് കണ്ടിരുന്നുവെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന് ദേശീയ നേതൃത്വം അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

അമിത് ഷാ ഇടപെടും

അമിത് ഷാ ഇടപെടും

സംസ്ഥാന നേതൃത്വത്തിന്റെ തകര്‍ച്ചയില്‍ അമിത് ഷാ ഇടപെടുമെന്നാണ് സൂചന. എന്നാല്‍ കമല്‍നാഥ് വന്‍ ആധിപത്യം നേടിയ സാഹചര്യത്തില്‍ ഷായുടെ വരവ് കാര്യമായ ചലനമുണ്ടാക്കില്ല. ഗോപാല്‍ ഭാര്‍ഗവ്, നരോത്തം മിശ്ര എന്നിവര്‍ ചൗഹാനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ചൗഹാന്‍ പാര്‍ട്ടിയില്‍ കൂടുതലായി ഇടപെടുന്നത് വലിയ പ്രശ്‌നമാണെന്ന് ഇരുവരും ആരോപിക്കുന്നു. ദേശീയ തലത്തില്‍ പദവികള്‍ ലഭിച്ചിട്ടും ചൗഹാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്നത് കടുത്ത വിഭാഗീയതയ്ക്ക് കാരണമായിരിക്കുകയാണ്.

കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്ക്

കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്ക്

കോണ്‍ഗ്രസിനെതിരെ തിരിച്ചടിക്ക് ഒരുങ്ങിയിരിക്കുകയാണ് ബിജെപി. ചമ്പല്‍ മേഖലയിലെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി സംസ്ഥാന നേതൃത്വവും നരോത്തം മിശ്രയും പ്രത്യേക കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ ക്യാബിനറ്റ് ബെര്‍ത്ത് നല്‍കാത്തവരെയാണ് ബിജെപി ലക്ഷ്യമിടുന്നത്. മുന്‍ ബിജെപി മന്ത്രിയും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ പ്രാദേശിക തലത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിംഗ്, സുരേഷ് പച്ചൗരി എന്നിവരുമായി അടുപ്പത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇവരെ ഈ സ്വാധീനത്തില്‍ നിന്ന് ഒഴിവാക്കി ബിജെപിയിലെത്തിക്കുക അസാധ്യമായ കാര്യമാണ്.

പ്രതിപക്ഷത്തെ ഒപ്പം നിര്‍ത്താന്‍ മോദി സര്‍ക്കാര്‍.... സോണിയാ ഗാന്ധിയെ കാണും, പാര്‍ലമെന്റില്‍ സമവായം

English summary
congress gains over bjp in madhya pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X