Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉത്തർ പ്രദേശ് പിന്നോക്ക സംസ്ഥാനം തന്നെ ആണ്', ബിജെപി നേതാവിന്റെ കുറിപ്പ്

യുപി പിന്നോക്ക സംസ്ഥാനം തന്നെ ആണെന്നും എന്നാൽ അതിന് ആരാണ് ഉത്തരവാദികൾ എന്ന് കൂടി വിമർശകർ പരിശോധിക്കണമെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി. ഭരണകർത്താക്കളുടെ വഞ്ചന തന്നെയാണ് അടിസ്ഥാന കാരണമെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

സന്ദീപ് വചസ്പതിയുടെ കുറിപ്പ്: '' ഉത്തർപ്രദേശിന്റെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാട്ടി പരിഹസിക്കുന്നവരോട് പറയാനുള്ളത്. യുപി പിന്നാക്ക സംസ്ഥാനം തന്നെയാണ്. ആരാണ് അതിന് ഉത്തരവാദികൾ, എന്താണ് കാരണം എന്ന ചോദ്യം കൂടി വിമർശകർ അഭിമുഖീകരിക്കണം. യു പിയുടെ പിന്നാക്കവസ്ഥയ്ക്ക് ചരിത്രപരവും സാമൂഹ്യവുമായ നിരവധി കാരണങ്ങൾ ഉണ്ടാകാം. എങ്കിലും അതിലെല്ലാം ഉപരി ഭരണകർത്താക്കളുടെ വഞ്ചന തന്നെയാണ് അടിസ്ഥാനം. മുഗൾ പടയോട്ടവും, ബ്രിട്ടീഷ് അധിനിവേശവും തകർത്തെറിഞ്ഞ ജീവിതങ്ങളാണ് ഉത്തരേന്ത്യയിൽ പൊതുവെയും യു പിയിൽ പ്രത്യേകിച്ചും ഉള്ളത്. അതോടെ നാടിന്റെ സമ്പത്തും ശക്തിയും ബുദ്ധിയും തകർന്നു തരിപ്പണമായി. അതിനൊപ്പം പ്രകൃതി ദുരന്തങ്ങളും കലാപങ്ങളും ക്ഷാമവും പകർച്ച വ്യാധികളും കൂടിയായപ്പോൾ എല്ലാ അർത്ഥത്തിലും നാട് പിന്നാക്കവസ്ഥയിലേക്ക് കൂപ്പുകുത്തി. ഇവിടെയാണ് കോൺഗ്രസ് നടത്തിയ വഞ്ചന ചർച്ചയാക്കേണ്ടത്.

11

15 പ്രധാനമന്ത്രിമാരാണ് നാളിതുവരെ രാജ്യത്തെ നയിച്ചത്. അതിൽ 9 പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്തത് ഉത്തർപ്രദേശ് സംസ്ഥാനമാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ രാജ്യത്തെ ഏറ്റവും കൂടുതൽ കാലം നയിച്ചത് ഉത്തർപ്രദേശിലെ നേതാക്കന്മാരായിരുന്നു. അവരൊക്കെ എന്താണ് ഈ സംസ്ഥാനത്തിന് തിരിച്ചു നൽകിയത് എന്ന് പരിശോധിക്കുമ്പോൾ കിട്ടുന്ന ഉത്തരമാണ് ആ നാടിന്റെ ഇപ്പോഴത്തെ അവസ്ഥ. 9 ൽ 7 പ്രധാനമന്ത്രിമാരും കോൺഗ്രസ് പാളയത്തിൽ നിന്നുള്ളവരായിരുന്നു. അപ്പോഴൊക്കെ കേന്ദ്രവും സംസ്ഥാനവും കോൺഗ്രസ് ഭരണത്തിലുമായിരുന്നു.

എന്നിട്ടും അവിടുത്തെ ജനങ്ങൾ തീരാ ദുരിതത്തിൽ ആയെങ്കിൽ ആരാണ് ഉത്തരവാദികൾ? ഇന്ദിര, രാജീവ്, സോണിയ, രാഹുൽ എന്നിവർ കുടുംബ സ്വത്തായി കൈവശം വച്ചിരുന്ന റായ് ബറേലി, അമേത്തി എന്നിവിടങ്ങളിൽ ഒരു മെഡിക്കൽ കോളേജോ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളോ റോഡോ നാളിതുവരെ ഇല്ലായിരുന്നു എന്ന് ഞെട്ടലോടെ മാത്രമേ ഓർക്കാനാവൂ. ഉത്തർപ്രദേശിൽ നിന്നുള്ള പ്രധാനമന്ത്രിമാരിൽ രണ്ടു പേർ ബിജെപി നേതാക്കന്മാരാണ്. അതിൽ നരേന്ദ്രമോദിക്ക് മാത്രമാണ് സ്വന്തം പാർട്ടിയുടെ മുഖ്യമന്ത്രിയെ കിട്ടിയത്. അതോടെയാണ് യു പിയുടെ തലവര മാറി തുടങ്ങിയത്.

ആ യാത്ര ബുദ്ധിമുട്ടേറിയത്.. എന്റെ ഫീനിക്സ് പക്ഷീ... ഭാവനയുടെ വൈറൽ ചിത്രങ്ങൾ കാണാം

പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയ്ക്ക് സംഭവിച്ച മാറ്റം മാത്രം കണ്ടാൽ മതി മൊത്തം യുപിയുടെ മാറ്റം അറിയാൻ. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വന്നതോടെ യുപി പുനർജനിക്കുകയാണ്. എല്ലാ അർത്ഥത്തിലും. അതുകൊണ്ട് തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും ബിജെപിയുടെ തിരിച്ചു വരവ് പ്രവചിക്കുന്നത്. അതിന് വലിയ ഗവേഷണ ബുദ്ധിയൊന്നും വേണ്ട. രാഷ്ട്രീയ കണ്ണട മാറ്റി സത്യസന്ധമായി കാര്യങ്ങൾ മനസിലാക്കിയാൽ മാത്രം മതി. ഇനി യു പിയെ അപഹസിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ഒന്ന് പരിഗണിക്കുക. അത്രമാത്രം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+