നിതീഷ് രാഹുലിനെ കാണും, മഹാസഖ്യത്തിലെത്തിയതിന് പിന്നില്‍ പ്ലാന്‍ ബി, കോണ്‍ഗ്രസിനും പവര്‍!!
ദില്ലി: നിതീഷ് കുമാറിന്റെ വരവ് നേട്ടമാകുന്നത് കോണ്‍ഗ്രസിനും. ബീഹാറില്‍ തകര്‍ന്ന് കിടക്കുന്ന കോണ്‍ഗ്രസിന് കൂടി ഇത് വലിയ നേട്ടമാകും. അത് മാത്രമല്ല, നിതീഷ് കുമാര്‍ വളരെ കൃത്യമായ പ്ലാനിംഗോടെയാണ് ഇത്തവണ മഹാസഖ്യത്തിലെത്തിയത്. രാഷ്ട്രീയമായ ഉയര്‍ത്തെഴുന്നേല്‍പ്പാണ് നിതീഷ് ഒരിക്കല്‍ കൂടി ലക്ഷ്യമിടുന്നത്.
ഓരോ തവണയും ജെഡിയു പ്രതിസന്ധിയിലെത്തി നില്‍ക്കുമ്പോള്‍ അതിനെ മറികടന്ന് വളരാന്‍ സഹായിച്ചത് ഈ കളം മാറ്റങ്ങളാണ്. ഇത്തവണ ബിജെപിയെന്ന മോണ്‍സ്റ്ററിനെ വീഴ്ത്താനായിട്ടാണ് ഈ ചുവടുമാറ്റം. അതേസമയം കോണ്‍ഗ്രസിന് ഈ സര്‍ക്കാരിനെ വീഴ്ത്തിയതില്‍ വലിയ പങ്കുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

പ്രതിപക്ഷ നിരയില്‍ മമത ബാനര്‍ജിയില്ല. അത് മാത്രമല്ല കോണ്‍ഗ്രസിനെ ഇപ്പോള്‍ പിന്തുണച്ചാല്‍ കൂടുതല്‍ വലിയ റോള്‍ ജെഡിയുവിന് പ്രതിപക്ഷ നിരയില്‍ ലഭിക്കും. ഇതാണ് ജെഡിയുവിന്റെ ചിന്ത. തൃണമൂലിനെതിരായ കേസും അറസ്റ്റുമെല്ലാം വലിയ പ്രതിരോധത്തിലേക്ക് മമതയെ തള്ളിയിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് വലിയൊരു നേതാവിന്റെ ആവശ്യമുണ്ട്. നിതീഷ് അതിന് യോഗ്യതയുള്ളയാളാണ്.

ഇതിനേക്കാള്‍ നിതീഷ് ലക്ഷ്യമിട്ടത് ആര്‍ജെഡി-കോണ്‍ഗ്രസ് കൂട്ടുകെട്ട് പ്രശ്‌നമൊന്നുമുണ്ടാക്കില്ലെന്നതാണ്. ഇവരെ ഒപ്പം കൂട്ടി ഭരിക്കാന്‍ എളുപ്പമാണ്. ഇടവും വലവും നിന്ന് കുരുക്കിലാക്കുന്ന രീതിയില്ല. പക്ഷേ പേടിക്കാനുള്ള ഇഡിയുടെ അടക്കം റെയ്ഡുകളാണ്. ഏത് നിമിഷം വേണമെങ്കിലും കേസുകള്‍ ഓരോന്നായി കുത്തിപ്പൊക്കും എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും നിതീഷ് കുമാറിനില്ല

കോണ്‍ഗ്രസിനെ എല്ലാ കാലത്തും നിതീഷിനെ സഹായിച്ചിട്ടേ ഉള്ളൂ. 2015ല്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ തിരഞ്ഞെടുപ്പില്‍ നല്‍കിയത് നിതീഷ് കുമാറിന്റെ ഇടപെടല്‍ കൊണ്ടായിരുന്നു. 27 സീറ്റുകള്‍ ്അന്ന് നിതീഷ് നേടിയിരുന്നു. അതുകൊണ്ട് നിതീഷിനെ കോണ്‍ഗ്രസിന് താല്‍പര്യമുണ്ട്. ലാലു പ്രസാദ് യാദവിന്റെയും തേജസ്വിയുടെയും കൈപിടിയിലായിരിക്കും സഖ്യം. പക്ഷേ പിടിവിടാതെ ഇരിക്കാന്‍ വലിയ നേതാവും ഉണ്ട്.

ഇത്ര വലിയ സര്‍ക്കാരില്‍ വലിയ പ്രാതിനിധ്യം കോണ്‍ഗ്രസിന് ലഭിക്കും. ആര്‍ജെഡിയുമായി ഇടഞ്ഞ് നില്‍ക്കുന്ന കോണ്‍ഗ്രസിന് ജെഡിയുവിന്റെ വരവ് പുതിയൊരു സൗഹൃദത്തിന് തുടക്കം കുറിക്കും. നാളെ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും നിതീഷ് ദില്ലിലെത്തി കാണുന്നുണ്ട്. 2025 വരെ കോണ്‍ഗ്രസിനും നിതീഷിന്റെ സാന്നിധ്യം ഗുണം ചെയ്യും. പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും ഇതിലൂടെ തടയാം.

നിതീഷിന്റെ മാറ്റം ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കും. തീര്‍ച്ചയായും ഈ വരവിലൂടെ പ്രതിപക്ഷ നിരയിലെ ഒഴിഞ്ഞുകിടിക്കുന്ന സിംഹാസമാണ് നിതീഷ് ലക്ഷ്യമിടുന്നത്. അത് മാത്രമല്ല കൂടുതല്‍ പേരെ പ്രതിപക്ഷവുമായി ഒന്നിപ്പിക്കാന്‍ നിതീഷ് കുമാറിന് സാധിക്കും. പ്രശാന്ത് കിഷോര്‍ ഇനി തിരിച്ചുവരുമോ എന്ന് മാത്രമാണ് അറിയാനുള്ളത്. പൗരത്വ നിയമത്തിന്റെ പേരിലാണ് ഇരുവരും ഇടഞ്ഞത്.












Click it and Unblock the Notifications