കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റ് തുന്നം പാടിയാലെന്താ..... വോട്ടിങ് ശതമാനത്തില്‍ കോണ്‍ഗ്രസ് തന്നെ മുന്നില്‍!! ബിജെപി പിന്നില്‍!

വോട്ടിങ് ശതമാനത്തില്‍ കോണ്‍ഗ്രസ് മുന്നില്‍

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയില്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയൊക്കെ അട്ടിമറിച്ച് ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ്. ഭരണം നിലനിര്‍ത്തുമെന്ന് കരുതിയ കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്തു. ചെറിയ തിരിച്ചടിയൊന്നുമല്ല കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. അതേസമയം 2013ല്‍ തകര്‍ന്നടിഞ്ഞ ബിജെപിയുടെ അതിശക്തമായ തിരിച്ചുവരവിന് കൂടിയാണ് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. എന്നാല്‍ ഇത്രയൊക്കെ പ്രശ്‌നങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്ന ഘടകമാണ് വോട്ടിങ് ശതമാനം. അതില്‍ ബിജെപിയേക്കാള്‍ മുന്‍പന്തിയിലാണ് കോണ്‍ഗ്രസ്. മൊത്തം പോള്‍ ചെയ്തതിന്റെ 37.9 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്നത്.

1

അതായത് സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് ഷെയര്‍ നേടിയ പാര്‍ട്ടി കോണ്‍ഗ്രസാണ്. പക്ഷേ പറഞ്ഞിട്ടെന്താണ് കാര്യം. തോല്‍ക്കാനാണ് വിധി. ബിജെപി അധികം പിന്നിലല്ല. 37.1 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ജെഡിഎസ് അത്യാവശ്യം പിന്നിലാണ്. വെറും 17.4 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഐന്‍ഡിയാണ് നാലു ശതമാനം വോട്ടോടെ നാലാം സ്ഥാനത്തുള്ള. നോട്ട കര്‍ണാടകയില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടില്ല. അതേസമയം ഈ നേട്ടം മാത്രമാണ് തല്‍ക്കാലം കോണ്‍ഗ്രസിന് അഭിമാനിക്കാനുള്ളത്. മറുവശത്ത് ബിജെപി 2013ല്‍ തോറ്റ മണ്ഡലങ്ങള്‍ പോലും തിരിച്ചുപിടിച്ചിരിക്കുകയാണ്.

2

Recommended Video

cmsvideo
Karnataka Election 2018 : കർണാടകയിൽ കോൺഗ്രസ് - JDS സഖ്യം വരുന്നു? | Oneindia Malayalam

തീരദേശ കര്‍ണാടകയും മല്‍നാട് മേഖലയുമാണ് ഇതില്‍ പ്രധാനം. തീരദേശ കര്‍ണാടകയിലെ 21 സീറ്റില്‍ 18 എണ്ണം ബിജെപി നേടുമെന്നാണ് സൂചന. അതേസമയം വോട്ട് ശതമാനം കോണ്‍ഗ്രസിനാണ് കൂടുതലെന്ന റിപ്പോര്‍ട്ടിനെ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പരിഹസിച്ചു. ഗുജറാത്തില്‍ ബിജെപിക്ക് 50 ശതമാനം വോട്ട് ലഭിച്ചിരുന്നു. പക്ഷേ കോണ്‍ഗ്രസിനാണ് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. അതുകൊണ്ട് ഇതൊന്നും കാര്യമാക്കേണ്ടെന്ന് അവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ കുറച്ചുകൂടി കാര്യങ്ങള്‍ നന്നായി മനസിലാക്കിയിട്ട് ഓരോ പാര്‍ട്ടിക്കും അതിന്റേതായ ക്രഡിറ്റ് നല്‍കാന്‍ ശ്രമിക്കണമെന്നും അവര്‍ പറഞ്ഞു.

ബിജെപി തന്ത്രങ്ങള്‍ വിശദീകരിച്ച് അമിത് ഷാ; കേരളം ഭരിക്കുമെന്നും പ്രവചനം!! വിജയരഹസ്യം ഇതാണ്...ബിജെപി തന്ത്രങ്ങള്‍ വിശദീകരിച്ച് അമിത് ഷാ; കേരളം ഭരിക്കുമെന്നും പ്രവചനം!! വിജയരഹസ്യം ഇതാണ്...

യെദ്യൂരപ്പ, ശ്രീരാമലു, റെഡ്ഢി സഹോദരന്മാർ! കന്നഡനാട്ടിൽ ബിജെപിയുടെ പടക്കുതിരകൾ...യെദ്യൂരപ്പ, ശ്രീരാമലു, റെഡ്ഢി സഹോദരന്മാർ! കന്നഡനാട്ടിൽ ബിജെപിയുടെ പടക്കുതിരകൾ...

English summary
congress has highest vote share than bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X