ഹൈക്കമാന്‍ഡിന്റെ വിളി, ഒന്നല്ല 4 പ്ലാന്‍ റെഡി, കൂടെ നേതാവുമെത്തും, കോണ്‍ഗ്രസ് ത്രില്ലില്‍!!
ദില്ലി: കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് പിടിക്കാന്‍ വന്‍ പ്ലാന്‍ ഒരുങ്ങുന്നു. ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള ഇടപെടലാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. അടുത്തിടെയുണ്ടായ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം രണ്ടായി ചുരുങ്ങി. കൂട്ടുഭരണമുള്ളത് രണ്ടിടത്തുമായി.
മഴവില്ലഴകായി സൂര്യന്‍; ആകാശവിസ്മയം ഡെറാഡൂണില്‍, അപൂര്‍വ പ്രതിഭാസം, എന്താണ് സണ്‍ ഹാലോ!!
ഈ സാഹചര്യത്തില്‍ ഇനിയും തിരഞ്ഞെടുപ്പുകള്‍ തോറ്റാല്‍, അത് കോണ്‍ഗ്രസിനെ തീര്‍ത്തും വിശ്വാസമില്ലാത്തൊരു പാര്‍ട്ടിയായി മാറ്റും. അതുകൊണ്ട് രണ്ടും കല്‍പ്പിച്ചാണ് പോര്. വനിതകളുടെ വലിയൊരു പ്രചാരണ ക്യാമ്പയിനും കോണ്‍ഗ്രസിനായി മുന്നിലുണ്ടാവും. രണ്ടായാലും ബിജെപിയെ വീഴ്ത്താനുറച്ചാണ് വരവ്.

ഒന്നല്ല, നാല് പ്ലാനാണ് കോണ്‍ഗ്രസ് റെഡിയാക്കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ആകെ പ്രതിസന്ധിയിലായിരുന്നു കോണ്‍ഗ്രസ്. ഇവിടെയാണ് ഹൈക്കമാന്‍ഡ് ഇടപെട്ടത്. ഈ പ്ലാന്‍ ഉപയോഗിച്ച് സംസ്ഥാനത്ത് മികച്ച ഭൂരിപക്ഷം നേടണമെന്നാണ് നിര്‍ദേശം. ആദ്യ ചുമതല രാജീവ് ശുക്ലയ്ക്കാണ്. ഹിമാചലിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അദ്ദേഹമാണ്. ആദ്യം സംസ്ഥാനത്തെ വിവിധ ഗ്രൂപ്പ് നേതാക്കളെ ഒന്നിച്ച് ചേര്‍ക്കാനാണ് നിര്‍ദേശം. ഇവരെ ഒരുമിച്ചിരുത്തി പിണക്കങ്ങളെല്ലാം മറന്ന് ഒന്നിക്കാനാണ് നിര്‍ദേശം.

പല വിഭാഗങ്ങളായി നില്‍ക്കുന്നവര്‍ ഒന്നിച്ച് നിന്നാല്‍ തന്നെ കോണ്‍ഗ്രസിന് അധികാരം നേടാന്‍ പറ്റുമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. രണ്ടാമത്തെ നിര്‍ദേശം ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെല്ലാം ഒന്നൊഴിയാതെ ഉയര്‍ത്താനാണ്. ഇതിനായി സീനിയര്‍ നേതാക്കളെയാണ് നിയോഗിച്ചിരിക്കുന്നത്. വിശ്വസ്തരായ നേതാക്കള്‍ പറയുമ്പോള്‍ അത് ജനങ്ങളിലേക്ക് കൂടുതലായി എത്തുമെന്നാണ് വിലയിരുത്തല്‍. പാചകവാതക വില വര്‍ധന, ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കല്‍, വിലക്കയറ്റം, പണപ്പെരുപ്പം, പോലുള്ള ജനകീയ വിഷയങ്ങളില്‍ ഉറച്ച് നിന്ന് പ്രചാരണം നടത്താനാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജനകീയ വിഷയങ്ങള്‍ ഉന്നയിക്കുമ്പോള്‍ ബിജെപി പരാജയപ്പെടുന്നതാണ് പതിവ്. അതുകൊണ്ട് കോണ്‍ഗ്രസ് ദേശീയ വിഷയങ്ങള്‍ വിട്ട് പ്രാദേശിക വിഷയങ്ങളിലേക്ക് ഇറങ്ങുകയാണ്. ഹിമാചലില്‍ വിജയം നേടിയാല്‍ അത് ദേശീയ തലത്തില്‍ പ്രതിഫലിക്കുമെന്ന് ഹൈക്കമാന്‍ഡ് പറയുന്നു. സോണിയാ ഗാന്ധിയുടേതാണ് നിര്‍ദേശം. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന എല്ലാവര്‍ക്കും ടിക്കറ്റ് എന്നതാണ് കോണ്‍ഗ്രസ് ഇത്തവണ ഉന്നയിക്കുന്നത്. ഹിമാചലിലെ നേട്ടം ഗുജറാത്തിലും കര്‍ണാടകത്തിലുമൊക്കെ ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.

ബിജെപിയില്‍ വലിയ തോതില്‍ തമ്മിലടി നടക്കുന്നുണ്ട്. നിരവധി പേരെ ബിജെപിയില്‍ നിന്ന് കൊണ്ടുവരാനാണ് നിര്‍ദേശം. ഇവര്‍ പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടായി മാറുകയും, അതോടൊപ്പം വിജയസാധ്യതയുള്ളവരുമായിരിക്കണമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. ബിജെപിയില്‍ നിന്ന് വന്‍ നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നത് രാജീവ് ശുക്ലയാണ്. സംസ്ഥാന അധ്യക്ഷന്‍ പ്രതിഭ സിംഗ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി, പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ സുഖ്വീന്ദര്‍ സിംഗ് സുക്കു എന്നിവരോട് സംസ്ഥാന പരമാവധി റാലികള്‍ ഒരുമിച്ച് നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് പാര്‍ട്ടി ഒറ്റക്കെട്ടാണെന്ന് കാണിക്കാനും, പ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

തിരഞ്ഞെടുപ്പിന് ശേഷം മാത്രം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. പ്രിയങ്ക ഗാന്ധിയാണ് എല്ലാ കാര്യങ്ങളും സംസ്ഥാനത്ത് നോക്കുന്നത്. പ്രിയങ്ക പ്രചാരണത്തിനെത്തുമെന്നാണ് സൂചന. പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ കാണാന്‍ വന്ന നേതാക്കള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിരുന്നു. രാജീവ് ശുക്ല സംസ്ഥാനത്തെ കാര്യങ്ങള്‍ രാഹുല്‍, സോണിയ, പ്രിയങ്ക എന്നിവരെ നിരന്തരം അറിയിക്കുന്നുണ്ട് ശുക്ല. നിലവില്‍ സംസ്ഥാനത്തെ വിഭാഗീയത കോണ്‍ഗ്രസ് ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്ന് ഹൈക്കമാന്‍ഡിന് വിവരം ലഭിച്ചിട്ടുണ്ട്.

സുഖ്വീന്ദര്‍ സിംഗ് സുക്കു മുന്‍ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ എതിരാളിയായിരുന്നു. എന്നാല്‍ അതൊക്കെ സുക്കു മറന്നിരിക്കുകയാണ്. വീരഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗുമായി നല്ല സൗഹൃദത്തിലാണ് അദ്ദേഹം. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അഗ്നിഹോത്രിയും ഇവര്‍ക്കൊപ്പമുണ്ട്. ബിജെപി സര്‍ക്കാരിനെതിരെ നിരവധി പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുണ്ട്. വിലക്കയറ്റമാണ് ഇതില്‍ വലിയ പ്രശ്‌നം. പിന്നെ പഴയ പെന്‍ഷന്‍ സ്‌കീം ഒഴിവാക്കിയത്. തൊഴിലില്ലായ്മ, അങ്ങനെ ബിജെപി സര്‍ക്കാര്‍ എല്ലാ വിഭാഗത്തിന്റെയും രോഷം നേരിടുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വ മികവാണ് ഇനി അറിയേണ്ടത്. അത് ക്ലിക്കായാല്‍ അതോടെ ജയം ഉറപ്പാണ്.












Click it and Unblock the Notifications