• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളി... ഖജനാവ് കാലി, ആ സഖ്യം ഫണ്ടില്ലാതാക്കി!!

ബംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ വീണതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പ് അടക്കം മുന്നിലുണ്ടെങ്കിലും, കാര്യമായ ഫണ്ടുകള്‍ ഇല്ലാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി. സംസ്ഥാന സമിതിയില്‍ ഉണ്ടായിരുന്ന പ്രമുഖര്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തനം നടത്താത്തതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. അതേസമയം ജെഡിഎസ്സുമായുള്ള സഖ്യം തളര്‍ത്തിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.

അതേസമയം കോണ്‍ഗ്രസിനെയാണ് എല്ലാത്തിനും ജെഡിഎസ് പഴിക്കുന്നത്. ഡികെ ശിവകുമാറിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പാര്‍ട്ടിയിലേക്ക് ഫണ്ട് വരണമെങ്കില്‍ അദ്ദേഹം മുന്നിട്ടിറങ്ങണമെന്നാണ് വാദം. എന്നാല്‍ സിദ്ധരാമയ്യയുമായുള്ള പ്രശ്‌നം കാരണം ഡികെ ഇതുവരെ മറ്റ് പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങിയിട്ടില്ല. എന്നാല്‍ ബിജെപി സംസ്ഥാനത്ത് വമ്പന്‍ പ്രചാരണങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയിട്ടില്ല.

പ്രവര്‍ത്തനം ദുര്‍ബലം

പ്രവര്‍ത്തനം ദുര്‍ബലം

പല കമ്മിറ്റികളിലും പ്രവര്‍ത്തിക്കാനുള്ള സാമ്പത്തിക സഹായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. അധികാരം നഷ്ടപ്പെട്ട ദിവസം മുതല്‍ കടുത്ത പ്രതിസന്ധിയിലാണ് സംസ്ഥാന സമിതി. ബിജെപിക്ക് മുന്നില്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി വഴങ്ങുമെന്ന ഭയത്തിലാണ് സിദ്ധരാമയ്യ. അതേസമയം കോര്‍പ്പറേറ്റുകള്‍ കൂടുതലായി ബിജെപിക്കാണ് സംഭാവനകളും നല്‍കുന്നത്. മികച്ച നേതാക്കള്‍ കൂറുമാറി ബിജെപിയിലേക്ക് പോയതോടെ സംസ്ഥാനത്തെ പ്രബല വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസവും നഷ്ടപ്പെട്ടിരിക്കുകയാണ്.

2013 മുതലുള്ള നേട്ടം

2013 മുതലുള്ള നേട്ടം

കോണ്‍ഗ്രസ് അധികാരത്തിലെത്തിയ 2013 മുതല്‍ പാര്‍ട്ടിക്ക് നല്ല രീതിയില്‍ ഫണ്ടിംഗുകള്‍ ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഏറ്റവും ശക്തമായ പാര്‍ട്ടി സംവിധാനവും കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ 2018ലെ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും, ജെഡിഎസ്സുമായി സഖ്യമുണ്ടാക്കിയതും വലിയ തിരിച്ചടിയായെന്ന് നേതാക്കള്‍ സമ്മതിക്കുന്നു. സംസ്ഥാനത്തുണ്ടായ ഭരണപ്രതിസന്ധിയാണ് ഇതിന് പ്രധാന കാരണം. എപ്പോള്‍ വേണമെങ്കിലും സര്‍ക്കാര്‍ വീഴുമെന്ന തോന്നല്‍ ശക്തമായിരുന്നു.

17 മണ്ഡലങ്ങള്‍

17 മണ്ഡലങ്ങള്‍

കോണ്‍ഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി 17 നിയമസഭാ മണ്ഡലങ്ങളെ നേരിട്ട് ബാധിക്കും. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പാര്‍ട്ടി തുടങ്ങിയിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത് ഇനിയും വൈകുമെന്നാണ് സൂചന. ഇനിയും രണ്ട് മാസത്തോളം വൈകിയേക്കും. അതേസമയം 2018-19 വര്‍ഷങ്ങളില്‍ പത്ത് കോടി വരെയുള്ള ഫണ്ടിംഗാണ് പാര്‍ട്ടി ലഭിച്ചത്. സ്‌പെഷ്യല്‍ ഫ്‌ളൈറ്റുകള്‍, ഹെലികോപ്ടര്‍ യാത്ര എന്നിവ ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ബിജെപിയെ ഭയം

ബിജെപിയെ ഭയം

സംസ്ഥാനത്തെ പ്രധാന കമ്പനികളെല്ലാം ബിജെപിയെ പേടിച്ച് കോണ്‍ഗ്രസിനുള്ള ഫണ്ടിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്. ഇവര്‍ പരസ്യമായി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നതും അവസാനിപ്പിച്ചിരിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറയുന്നു. അതേസമയം ദേശീയ തലത്തില്‍ 437 കോടിയാണ് സംഭാവനയായി ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് വെറും 26 കോടി രൂപയാണ് ലഭിച്ചത്. ഇതേ അവസ്ഥയാണ് കര്‍ണാടകത്തിലും ഉള്ളത്.

ഡികെ ഇറങ്ങുമോ?

ഡികെ ഇറങ്ങുമോ?

സംസ്ഥാനത്തെ കോര്‍പ്പറേറ്റുകളുമായും ചെറുകിട വ്യാപാരികളുമായും നല്ല ബന്ധമുള്ള നേതാവാണ് ഡികെ ശിവകുമാര്‍. അദ്ദേഹം പ്രശ്‌നം പരിഹരിക്കാന്‍ ഇറങ്ങുമോ എന്നാണ് അറിയാനുള്ളത്. ഡികെയെ പ്രതിപക്ഷ നേതാവാക്കിയാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇനിയും നേട്ടമുണ്ടാക്കാനാവുമെന്ന് ചില നേതാക്കളും പറയുന്നു. നേരത്തെ രമേശ് ജാര്‍ക്കിഹോളി അടക്കമുള്ളവര്‍ പാര്‍ട്ടിയുടെ പ്രധാന വരുമാനം സ്രോതസ്സായിരുന്നു. ശിവകുമാര്‍ സിദ്ധരാമയ്യയുമായുള്ള പ്രശ്‌നം പരിഹരിച്ചാല്‍ രംഗത്തിറങ്ങുമെന്നാണ് സൂചന.

ബംഗാളില്‍ അടവ് മാറ്റി ബിജെപി.... എന്‍ആര്‍സി ബില്‍ ഇനിയില്ല, ഡാര്‍ജിലിംഗിലും മുട്ടുമടക്കുന്നു!!

English summary
congress have fund crunch in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X