സോണിയക്കും മകനും സാഡിസ്റ്റിക് മനോഭാവം, സൈന്യത്തെ താറടിക്കുന്നു... തുറന്നടിച്ച് പത്ര!!
ദില്ലി: ലഡാക്കിലെ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി. രാജ്യത്തെ പിന്നോട്ടടിച്ച് രസിക്കുന്ന സാഡിസ്റ്റിക് മനോഭാവമുള്ളറവരാണ് കോണ്‍ഗ്രസെന്ന് സമ്പിത് പത്ര ആരോപിച്ചു. ഇന്ത്യ ചൈനയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞെങ്കിലും, നമ്മുടെ ഭൂമി നഷ്ടപ്പെട്ടെന്നും അവര്‍ പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇതിലൂടെ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ ഞങ്ങള്‍ പറയുകയാണ്, ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും നഷ്ടപ്പെട്ടിട്ടില്ല. ഈ പ്രശ്‌നത്തില്‍ ഇന്ത്യ ശക്തമായി തന്നെ പ്രതികരിച്ചെന്നും സമ്പിത് പത്ര പറഞ്ഞു.

Recommended Video
സോണിയാ ഗാന്ധിയും അവരുടെ മകന്‍ രാഹുല്‍ ഗാന്ധിയും ഈ അവസരത്തില്‍ രാജ്യത്തെ അപമാനിക്കാന്‍ നടക്കുകയാണ്. സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നും പത്ര ആരോപിച്ചു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയെയും മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന നയത്തെയും ചൂണ്ടിക്കാണിച്ചായിരുന്നു പത്രയുടെ വിമര്‍ശനം. സൈനിക മേധാവി ലഡാക്ക് സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെ കോണ്‍ഗ്രസ് ഇതെല്ലാം ചെയ്യുന്നതും സൈന്യത്തെ തളര്‍ത്താനാണ്. എല്ലാ ദിവസവും കോണ്‍ഗ്രസ് ആവര്‍ത്തിക്കുന്നത് ഇന്ത്യ നല്ല രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നാണ്.
കോണ്‍ഗ്രസ് നേതാക്കള്‍ ഓരോ ദിവസവും ഇന്ത്യ പരാജയപ്പെടുന്നു എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം കീഴടങ്ങി എന്ന് അവര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുര്‍ബലനാണെന്നും, കീഴടങ്ങിയെന്നും പറയുന്നു. കോണ്‍ഗ്രസ് സ്വന്തം ആത്മാഭിമാനം ചൈനയ്ക്ക് മുന്നില്‍ അടിയറവ് വെച്ചെന്നും പത്ര ആരോപിച്ചു. ഇത് സാഡിസ്റ്റിക് മനോഭാവമാണ്. കോവിഡിലോ ചൈനീസ് വിഷയത്തിലോ ഉള്ളവരുടെ അവരുടെ വിമര്‍ശനം കോമാളി രാജകുമാരന്റെ കരിയര്‍ വീണ്ടും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമമാണെന്നും പത്ര പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ലൗണ്‍ പ്രിന്‍സ് അഥവാ കോമാളിയായ രാജകുമാരന്‍ എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം സുരേന്ദര്‍ മോദി എന്ന രാഹുലിന്റെ ട്വീറ്റ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് സുരേന്ദറാണെന്ന് പലരും പറഞ്ഞെങ്കിലും സറണ്ടര്‍ എന്ന ഇംഗ്ലീഷ് വാക്കുമായിട്ടാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. അതേസമയം കോണ്‍ഗ്രസിനെ ശക്തമായി തന്നെ നേരിടാനാണ് ബിജെപിയുടെ തീരുമാനം. കോണ്‍ഗ്രസ് രാജ്യത്തെയും സൈന്യത്തെയും അപമാനിക്കുകയാണെന്ന് നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചിരുന്നു. ശിവരാജ് സിംഗ് ചൗഹാനും ഇതേ ആരോപണമാണ് ഉന്നയിച്ചത്. രാഹുലിന് വളരെ കുറഞ്ഞ പരിജ്ഞാനമാണ് ഉള്ളതെന്നും ഇവര്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications