ഗുജറാത്തിൽ ഞെട്ടിക്കാൻ രാഹുൽ; മുഖ്യമന്ത്രി സ്ഥാനാർത്ഥി ഈ നേതാവ്? ഒപ്പം യുവ നേതാക്കളും..ദില്ലിയിൽ കൂടിക്കാഴ്ച
ദില്ലി; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി കോട്ടയായ ഗുജറാത്തിൽ വൻ മുന്നേറ്റമായിരുന്നു കോൺഗ്രസ് കാഴ്ച വെച്ചത്. ആകെയുള്ള 182 നിയമസഭ സീറ്റുകളിൽ 77 സീറ്റുകളോളം കോൺഗ്രസിന് നേടാൻ സാധിച്ചിരുന്നു. എട്ടോളം സീറ്റുകളിൽ വെറും 1000 ത്തിൽ താഴെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത്. എന്നാൽ മറുവശത്ത് ബി ജെ പിയാകട്ടെ നേടിയത് വെറും 99 സീറ്റുകൾ. 2012 നെ അപേക്ഷിച്ച് 16 സീറ്റുകളുടെ നഷ്ടമായിരുന്നു അന്ന് ബി ജെ പിക്ക് സംഭവിച്ചത്.
അതേസമയം അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ സംസ്ഥാന ഭരണം പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് നേതൃത്വം. ബി ജെ പിക്കെതിരായി സംസ്ഥാനത്ത് നിലനിൽക്കുന്ന ഭരണ വിരുദ്ധ വികാരം മുതലെടുക്കാനാണ് ലക്ഷ്യം. ഇതിനായി ശക്തരായ നേതാക്കളെ ഉൾപ്പെടുത്തി പാർട്ടി പുനഃസംഘടന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് ഹൈക്കമാന്റ് ഒരുങ്ങുന്നത്.

നേരത്തേ മാർച്ചിൽ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന അമിത് ചാവ്ദയും നിയമസഭ കക്ഷി നേതാവായിരുന്ന പരേഷ് ദനാനിയും രാജിവെച്ചിരുന്നു. എന്നാൽ പുതിയ നേതാക്കളെ കണ്ടെത്തുന്നതുവരെ തുടരാനായിരുന്നു ഇരുവരുടേയും നേതൃത്വത്തിന്റെ നിർദ്ദേശം. നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പദവികളിലേക്ക് ശക്തരായ നേതാക്കളെയാണ് കോൺഗ്രസ് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നുള്ള നേതാക്കൾ പുനഃസംഘടന നടപടികൾ ചർച്ച ചെയ്യുന്നതിനായി രാഹുൽ ഗാന്ധിയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മുൻ സംസ്ഥാന അധ്യക്ഷൻമാരായ ഭാരത് സോളങ്കി, അർജുൻ മോദ്വാധി., സിദ്ദാർത്ഥി പട്ടേൽ, അമിത് ചാദ്വ, നിലവിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദ്ദിക് പട്ടേൽ എന്നിവർ ഉൾപ്പെടെയുള്ളവരാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ സംഘടന ജനറൽ സെക്രട്ടറി കെ സു വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി രഘുശർമ്മയും ഉണ്ടായിരുന്നു. പി സി സി അധ്യക്ഷ നിയമനം സംബന്ധിച്ചായിരുന്നു ചർച്ച എന്നാണ് റിപ്പോർട്ടുകൾ. ഹാർദിക് പട്ടേൽ ഉൾപ്പെടെ അധ്യക്ഷ സ്ഥാനത്തിനായി നിലവിൽ ചരടുവലി നടത്തുന്നുണ്ട്.

2017 ൽ സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറ്റത്തിൽ നിർണായകമായിരുന്നു ഹാർദിക് പട്ടേലിന്റെ പങ്ക്. സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഹാർദ്ദിക്കിലൂടെ കോൺഗ്രസിന് സാധിച്ചിരുന്നു. സൗരാഷ്ട്ര, കച്ച് മേഖലയിൽ ഉൾപ്പെടെ വലിയ മുന്നേറ്റമായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് 2019 ൽ കോൺഗ്രസിൽ ചേർന്ന ഹാർദ്ദിക്കിനെ വർക്കിംഗ് പ്രസിഡന്റായി രാഹുൽ ഗാന്ധി നിയമിച്ചത്. ഹാർദ്ദിക്കിനെതിരെ പാർട്ടിയിൽ ഉയർന്ന എതിർപ്പുകളെ മറുകടന്ന് കൊണ്ടായിരുന്നു നിയമനം.

നിലവിൽ സംസ്ഥാനത്ത് ബി ജെ പിക്കെതിരെ പട്ടേൽ വിഭാഗത്തിനിടയിൽ കടുത്ത എതിർപ്പുണ്ട്. ഭരണ വിരുദ്ധ വികാരവും സംസ്ഥാനത്ത് പുകയുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെ മാറ്റി പുതിയ മന്ത്രിസഭ ബി ജെ പി രൂപീകരിച്ചിരുന്നു. അതേസമയം ഈ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാൻ ഹാർദ്ദിനെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്നതാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഹാർദ്ദിക്ക് പാർട്ടി തലപ്പത്ത് എത്തിയാൽ 182 മണ്ഡലങ്ങൾ പട്ടേൽ സമുദായത്തിന് നിർണായക സ്വാധീനമുള്ള 75 ഓളം മണ്ഡലങ്ങളിൽ കോൺഗ്രസിന് മുന്നേറാൻ സാധിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്.ഹൈക്കമാന്റിനും ഹാർദ്ദികിനെ നിയമിക്കുന്നതിനോട് താത്പര്യം ഉണ്ടെന്നാണ് സൂചന.

യുവ നേതാവായ ഹാർദ്ദിക്കിന്റെ വരവ് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു. അതേസമയം ഹാർദ്ദിക്കിനെ അധ്യക്ഷനാക്കുന്നതിനെതിരെ പാർട്ടിയിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. പാട്ടീധാർ പ്രക്ഷോഭത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബി ജെ പി പാട്ടീദാർ വിഭാഗത്തിനിടയിൽ തങ്ങളുടെ നഷ്ടപ്പെട്ട പിന്തുണ തിരിച്ച് പിടിച്ചുവെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ ഇനി കോൺഗ്രസിനെ നയിക്കാൻ വേണ്ടത് മുതിർന്ന ,പരിചയ സമ്പന്നരായ നേതാക്കൾ ആണെന്നാണ് ഇവർ ഉയർത്തുന്ന ആവശ്യം.

സമുദായിക സമവാക്യങ്ങൾ പരിഗണിച്ച് കൊണ്ടായിരിക്കണമെന്നും നിയമനം എന്നും നേതാക്കൾ പറയുന്നു. ഒ ബി സി വിഭാഗങ്ങൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യവും നേതാക്കൾ ഉയർത്തുന്നുണ്ട്. നിലവിൽ മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ശക്തികാന്ത് ഗോഹിൽ, ഭരത് സിംഗ് സോളങ്കി, മുൻ ലോക്സഭ എം പി ജഗദീഷ് താക്കോർ എന്നിവരുടെ പേരുകളാണ് നേതാക്കൾ നർദ്ദേശിക്കുന്ന്.

മുൻ അധ്യക്ഷനായിരുന്ന അമിത് ചാദ്വയെ പ്രതിപക്ഷ നേതാവാക്കണമെന്നാണ് മറഅറൊരു നിർദ്ദേശം. ഹാർദ്ദിക്കിനെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലവനായി നിയമിക്കണമെന്നും നേതാക്കൾ പറയുന്നു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച ദളിത് നേതാവും എം എൽ എയുമായ ജിഗ്നേഷ് മേവാനിയെ സ്റ്റാർ ക്യാമ്പെയ്നർ ആക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഭാരത് സോളങ്കിയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടണമെന്ന ആവശ്യമാണ് നേതാക്കൾ ഉയർത്തുന്ന മറ്റൊരു ആവശ്യം.

ഹൈക്കമാന്റ് എന്തായാലും ഇതുവരെ ഇക്കാര്യത്തിൽ മനസ് തുറന്നിട്ടില്ല.കഴിഞ്ഞ ദിവസം മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവരിൽ ഓരോരുത്തരിൽ നിന്നായി നേതൃത്വം അഭിപ്രായം തേടിയിട്ടുണ്ട്. വൈകാതെ തന്നെ ഹൈക്കമാന്റ് പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അടുത്ത മാസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്താനിരിക്കുന്ന 'ചിന്തൻ ഷിബിർ' പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ പൂർണമായും സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചർച്ചകളിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കും.
'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications