• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അസം ഉറപ്പിച്ച് കോണ്‍ഗ്രസ്? 65 സീറ്റില്‍ ആ തന്ത്രമേറ്റു, രാഹുലും പ്രിയങ്കയും ഒരുക്കിയ ചാണക്യതന്ത്രം

ദില്ലി: കോണ്‍ഗ്രസ് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെങ്കിലും ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ അട്ടിമറി അസമില്‍ പ്രതീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ് 2014ന് ശേഷം ഇതുവരെ കാണാത്ത തരത്തിലുള്ള പ്രചാരണങ്ങള്‍ക്കാണ് അസമില്‍ നേരത്തെ തുടക്കമിട്ടത്. അത് വിജയത്തിലെത്തിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പ്രവചിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നതിനും പിന്നീടുള്ള പ്രചാരണ കാലയളവ് സാക്ഷ്യം വഹിച്ചു. അതേസമയം ഇതിന് പിന്നില്‍ രണ്ട് തുറുപ്പ് ചീട്ടുകള്‍ രാഹുല്‍ ഗാന്ധി തയ്യാറാക്കിയിരുന്നു. അതാണ് അസമില്‍ ഫലിച്ചിരിക്കുന്നത്.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

അഴിച്ചുപണിയില്‍ ശക്തം

അഴിച്ചുപണിയില്‍ ശക്തം

സംഘടന ശക്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് നല്ല ഗുണം ചെയ്തു എന്ന് വ്യക്തമാണ്. സോണിയാ ഗാന്ധിയാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്. എഐസിസി ജനറല്‍ സെക്രട്ടറിയായ ജിതേന്ദ്ര സിംഗിനെ നിയമിച്ചു. ഇതിന് പിന്നില്‍ രാഹുല്‍ ഗാന്ധിയായിരുന്നു. സെപ്റ്റംബറില്‍ നിയമനത്തിന് പിന്നാലെ അസമിനെ ശക്തമാക്കുന്നതില്‍ ജിതേന്ദ്ര സിംഗാണ് വലിയ പങ്കുവഹിച്ചത്. പ്രവര്‍ത്തന പരിചയം കുറഞ്ഞ ജിതേന്ദ്ര സിംഗിനെ ബിജെപി മുഖവിലയ്‌ക്കെടുത്തില്ല. അതാണ് ഇപ്പോള്‍ അവരുടെ കുഴി തോണ്ടാന്‍ പോകുന്നത്.

ഗെയിം മാറിയത് ഇങ്ങനെ

ഗെയിം മാറിയത് ഇങ്ങനെ

രാഹുലിന് അസം പിടിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. ഹിമന്ത ശര്‍മയുമായുള്ള പ്രശ്‌നമായിരുന്നു ഇതിന് കാരണം. കൃത്യമായ പ്ലാന്‍ അദ്ദേഹം ജിതേന്ദ്രയ്ക്ക് നല്‍കിയിരുന്നു. അഞ്ച് മാസത്തോളം അസമില്‍ താമസിച്ചായിരുന്നു ജിതേന്ദ്രയുടെ പ്രവര്‍ത്തനം. സാധാരണ ജനറല്‍ സെക്രട്ടറിമാര്‍ ചെയ്യുന്നതിനും അപ്പുറത്തുള്ള കാര്യം. ഇതോടെ ജിതേന്ദ്ര നേതാക്കള്‍ക്ക് പ്രിയങ്കരനായി. യഥാര്‍ത്ഥത്തില്‍ മാസ്റ്റര്‍ ഗെയിം വരുന്നതിന് മുന്നോടിയായുള്ള പ്ലാനായിരുന്നു ഇത്. അടുത്ത നീക്കം പ്രിയങ്ക ഗാന്ധിയുടേതായിരുന്നു.

പ്രിയങ്കയുടെ പ്ലാന്‍

പ്രിയങ്കയുടെ പ്ലാന്‍

ബീഹാറില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് ശേഷം ആടിയുലഞ്ഞപ്പോള്‍ രക്ഷിച്ചത് ഭൂപേഷ് ബാഗലായിരുന്നു. പ്രിയങ്കയായിരുന്നു അന്ന് ബാഗലിനെ നിയോഗിച്ചത്. യുപിയില്‍ പ്രവര്‍ത്തകര്‍ക്ക് ക്ലാസെടുത്ത് കൊടുത്ത് ഊര്‍ജിതമാക്കിയത് ബാഗലായിരുന്നു. അസമിലേക്കും ബാഗലിനെ നിയോഗിച്ചത് പ്രിയങ്കയാണ്. എല്ലാ തന്ത്രങ്ങളും ബാഗലില്‍ നിന്നാണ് വന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ നരേഷ് അറോറ കൂടി വന്നതോടെ അസമില്‍ കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പമെത്തി.

ആര്‍എസ്എസ് തന്ത്രം

ആര്‍എസ്എസ് തന്ത്രം

ബിജെപിയുടെ ഏറ്റവും വലിയ ശക്തി ആര്‍എസ്എസാണ്. അവരാണ് പ്രചാരകരായി ബിജെപിയെ വിജയിപ്പിക്കുന്നത്. അതേ തന്ത്രമാണ് ബാഗലും പ്രയോഗിച്ചത്. ഛത്തീസ്ഗഡില്‍ നിന്ന് അഞ്ഞൂറില്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കൊണ്ടാണ് ബാഗല്‍ വന്നത്. ഇവരെ സംഘടന ദുര്‍ബലമായ സ്ഥലത്തെല്ലാം ഉപയോഗിച്ചു. ബിജെപി ദുര്‍ബലമായ ഇടത്ത് ആര്‍എസ്എസ്-സംഘപരിവാര്‍ പ്രയോഗിക്കുന്ന തന്ത്രമാണിത് ഇത്. ഇത് ശരിക്കും ഫലിച്ചു. നിശബ്ദമായിട്ടായിരുന്നു എല്ലാ നീക്കവും. അതുകൊണ്ട് തന്നെ പടര്‍ന്നുകയറിയ നീക്കങ്ങള്‍ ബിജെപി തിരിച്ചറിഞ്ഞതിയേില്ല.

ഗ്രൂപ്പുകളെ തളച്ചു

ഗ്രൂപ്പുകളെ തളച്ചു

സുസ്മിത ദേവ്, ഗൗരവ് ഗൊഗോയ്, ദേബബ്രത സായ്കിയ, പ്രദ്യുത് ബൊര്‍ദോലോയ് എന്നിവരെ കേന്ദ്രീകരിച്ചുള്ള ഗ്രൂപ്പുകളെയും ബാഗല്‍ തളച്ചു. ഇവര്‍ നാലു പേരോടും സംസ്ഥാനത്തിന്റെ നാല് ഭാഗങ്ങളില്‍ നിന്ന് വരിക കാണുക, അസമിനെ രക്ഷിക്കുക എന്ന പേരില്‍ ബസ് യാത്രകള്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു ബാഗല്‍. ഇത് അണികളെ ഒന്നിപ്പിച്ചു. എഐസിസി സര്‍വേ അടിസ്ഥാനത്തില്‍ ഇത്തവണ സീറ്റ് നല്‍കി. അടിത്തട്ടില്‍ നടത്തിയ സര്‍വേയില്‍ പൗരത്വ നിയമം നടപ്പാക്കില്ല എന്ന നിര്‍ദേശമാണ് ഏറ്റവും കൂടുതല്‍ ലഭിച്ചത്. അത് പ്രകടന പത്രികയിലും ഉള്‍പ്പെടുത്തി.

ബിജെപിയെ അവഗണിച്ചു

ബിജെപിയെ അവഗണിച്ചു

കോണ്‍ഗ്രസ് ജനങ്ങളിലേക്ക് നേരിട്ടിറങ്ങി എന്താണ് തങ്ങള്‍ ചെയ്യുക എന്നത് മാത്രമാണ് പ്രചരിപ്പിച്ചത്. ബിജെപിയെ കുറിച്ചോ സര്‍ബാനന്ദ സോനോവാളിനെ കുറിച്ചോ ഒരക്ഷരം മിണ്ടിയില്ല. ഇതാണ് ക്ലിക്കായത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കോണ്‍ഗ്രസിന് മനസ്സിലായിരുന്നു. ഇതനുസരിച്ചാണ് കോണ്‍ഗ്രസ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തത്. ബാഗലിന്റെ ഓരോ നീക്കവും കോണ്‍ഗ്രസിനുള്ളില്‍ വലിയ ആവേശം കൊണ്ടുവന്നു. ഗ്രൗണ്ട് പൊളിറ്റിക്‌സ് എന്ന തന്ത്രവും ബൂത്ത് തല മാനേജ്‌മെന്റ് എന്ന ശീലവും കോണ്‍ഗ്രസില്‍ ബാഗല്‍ കൊണ്ടുവന്നു.

രാഹുല്‍ ഫാക്ടര്‍

രാഹുല്‍ ഫാക്ടര്‍

രാഹുലിനെയും പ്രിയങ്കയെയും കൃത്യമായി അസമില്‍ ഉപയോഗിച്ചതാണ് മറ്റൊരു വഴിത്തിരിവ്. 45 മണ്ഡലങ്ങളില്‍ സ്വാധീനമുള്ള തേയിത്തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധിപ്പിക്കുമെന്ന ഉറപ്പ് മാസ്റ്റര്‍ ഗെയിമായി മാറിയിരിക്കുകയാണ്. ബിജെപി നടപ്പാക്കാതെ പോയ കാര്യമാണിത്. പ്രിയങ്കയെ കൊണ്ടുവന്ന് ആ മേഖലയില്‍ അക്കാര്യം നടപ്പാക്കുമെന്നും കോണ്‍ഗ്രസ് ഉറപ്പിച്ചു. രാഹുല്‍ ഗാന്ധി യുവാക്കളെ കൈയ്യിലെടുത്തതും വലിയ മാറ്റമുണ്ടാക്കും. കോണ്‍ഗ്രസ് 65 സീറ്റുകളില്‍ ജയിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഇത് കൂടാനും സാധ്യതയുണ്ട്.

കൂളായി ജാൻവി കപൂർ, ലേറ്റസ്റ്റ് ചിത്രങ്ങൾ കാണാം

English summary
congress hoping to win 65 seats in assam, strong under current against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X