കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെ നയിക്കാനാരുമില്ല, കശ്മീരില്‍ നേതാക്കള്‍ക്ക് ഒരേ സ്വരമില്ല, പരിഹസിച്ച് ജാവദേക്കര്‍!!

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പല അഭിപ്രായങ്ങളാണ് ഉള്ളതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. കോണ്‍ഗ്രസില്‍ ഭിന്നതയുള്ളത് കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ വരുന്നതെന്നും ജാവദേക്കര്‍ പരിഹസിച്ചു. കോണ്‍ഗ്രസിന് നേതൃദാരിദ്ര്യമുണ്ട്. അവരെ മുന്നോട്ട് നയിക്കാന്‍ ആരുമില്ല. അതുകൊണ്ട് ഒരു വിഷയത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും ജാവദേക്കര്‍ പറഞ്ഞു.

1

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതില്‍ കോണ്‍ഗ്രസിന് എന്ത് നിലപാട് സ്വീകരിക്കണമെന്ന് അറിയില്ല. പി ചിദംബരത്തെ പോലുള്ള നേതാക്കള്‍ കശ്മീര്‍ വിഷയത്തെ വര്‍ഗീവത്കരിക്കുകയാണ്. കശ്മീരിലെ ജനങ്ങള്‍ പ്രത്യേക പദവി എടുത്തു മാറ്റിയതില്‍ ജനങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍ കോണ്‍ഗ്രസ് അനാവശ്യമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ജാവദേക്കര്‍ ആരോപിച്ചു.

നേരത്തെ കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയത്, അത് മുസ്ലീം ഭൂരിപക്ഷ മേഖലയായത് കൊണ്ടാണെന്നും, എന്നാല്‍ ഹിന്ദു ഭൂരിപക്ഷ മേഖലയാണെങ്കില്‍ അതുണ്ടാവില്ലെന്നും ചിദംബരം പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി വ്യാപക പ്രതിഷേധം നടത്തുന്നുണ്ട്. ചിദംബരം നടത്തിയ പ്രസ്താവന കോണ്‍ഗ്രസിന് മുന്നോട്ടുള്ള വഴി അറിയില്ലെന്നാണ് കാണിച്ചു തരുന്നത്. കരണ്‍ സിംഗ്, ജോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദേവ്‌റ, ആര്‍പിഎന്‍ സിംഗ് എന്നിവര്‍ കശ്മീര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ബാക്കിയുള്ളവര്‍ പല അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും ജാവദേക്കര്‍ പറഞ്ഞു.

കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണ്. അവര്‍ക്കൊരിക്കലും കൃത്യമായ നിലപാട് ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം കശ്മീര്‍ ജനത ബക്രീദ് സമാധാനത്തോടെയും സന്തോഷത്തോടെയും ആഘോഷിച്ച് കഴിഞ്ഞു. എന്നാല്‍ കശ്മീരില്‍ പ്രശ്‌നങ്ങള്‍ക്കുണ്ടാകുമെന്നാണ് ചിലര്‍ ധരിച്ചത്. വൈകാതെ തന്നെ കശ്മീര്‍ സാധാരണ നിലയിലേക്ക് നയിക്കും. ചിലര്‍ കശ്മീരിനെ പലസ്തീനുമായി താരതമ്യം ചെയ്യുന്നത് നെഗറ്റീവ് ചിന്താഗതിയാണെന്നും ജാവദേക്കര്‍ പറഞ്ഞു.

കശ്മീരില്‍ പുതിയ നീക്കവുമായി ബിജെപി.... നേതാക്കള്‍ക്കും വക്താക്കള്‍ക്കും കര്‍ശന നിര്‍ദേശം!!കശ്മീരില്‍ പുതിയ നീക്കവുമായി ബിജെപി.... നേതാക്കള്‍ക്കും വക്താക്കള്‍ക്കും കര്‍ശന നിര്‍ദേശം!!

English summary
congress in great confusion mocks javadekar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X