Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ ഐക്യമില്ലാതെ കോണ്‍ഗ്രസ്.... ബില്ലിനെ പിന്തുണച്ചും എതിര്‍ത്തും നേതാക്കള്‍!!

ദില്ലി: കശ്മീരില്‍ പ്രത്യേകാധികാരം റദ്ദാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക. ഇതിനെ എതിര്‍ക്കണോ അനുകൂലിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. പല നേതാക്കളും ഇതില്‍ വ്യത്യസ്ത അഭിപ്രായമാണ് പാര്‍ട്ടിയില്‍ ഉള്ളത്. കശ്മീരിന്റെ പ്രത്യേകാധികാരത്തില്‍ വിട്ടുവീഴ്ച്ച പാടില്ലെന്നാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെടുന്നുണ്ട്.

1

അതേസമയം ഗുലാം നബി ആസാദിന്റെ ശ്രമങ്ങല്‍ക്ക് പാര്‍ട്ടിയില്‍ പൂര്‍ണ പിന്തുണ ലഭിച്ചിട്ടില്ല. വിഭജനത്തെ തുറന്ന് എതിര്‍ത്താല്‍ അത് പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഒരു പക്ഷം വാദിക്കുന്നത്. അതേസമയം കശ്മീര്‍ വിഭജനത്തില്‍ കോണ്‍ഗ്രസിനുള്ള നിലപാടിലും എതിര്‍പ്പിലും പ്രതിഷേധിച്ച് രാജ്യസഭാ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവെച്ചു. ഇത് ബില്ലിലെ വിവാദത്തിനിടെ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

അതേസമയം രാജ്യത്തിന്റെ വികാരം മാറിയത് മനസ്സിലാക്കാതെ ബില്ലിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്നും കലിത പറഞ്ഞു. എന്നാല്‍ ആദിന്റെ വാദങ്ങളെ കോണ്‍ഗ്രസിലെ നേതാക്കള്‍ തുറന്ന് എതിര്‍ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് ചിദംബരവും ആസാദിനെ പിന്തുണയ്ക്കുന്നുണ്ട്. ആദ്യം നിങ്ങള്‍ കശ്മീര്‍ ഗവര്‍ണറെ നിയമിച്ചു. കശ്മീരിന്റെ എല്ലാ അധികാരങ്ങളും സര്‍ക്കാര്‍ കവര്‍ന്നെടുത്തെന്നും ചിദംബരം പറഞ്ഞു.

അതേസമയം രാജ്യസഭയില്‍ അമിത് ഷാ ഇതിന് മറുപടി നല്‍കിയിട്ടുണ്ട്. മതത്തിന്റെ രാഷ്ട്രീയത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ിലെന്ന് ഷാ പറഞ്ഞു. എന്താണ് വോട്ടുബാങ്ക് രാഷ്ട്രീയം മുസ്ലീങ്ങള്‍ മാത്രമാണോ കശ്മീരില്‍ ജീവിക്കുന്നത്. നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്. മുസ്ലീങ്ങള്‍, ഹിന്ദുക്കള്‍, സിഖുക്കാര്‍, ജൈന്‍മാര്‍, ബുദ്ധ മതക്കാര്‍ എന്നിവര്‍ അവിടെ ജീവിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370 നല്ലതാണെന്ന് അതങ്ങനെ തന്നെ. എന്നാല്‍ തെറ്റാണെങ്കില്‍ അത് മാറ്റേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+