Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ലെന്ന് സിബല്‍, ഹൈക്കമാന്‍ഡിന് ഗൗരവമില്ല, രാഹുലിനെതിരെ വീണ്ടും സീനിയേഴ്‌സ്

ദില്ലി: ബീഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസില്‍ വീണ്ടും രാഹുല്‍ ഗാന്ധിക്കും ഹൈക്കമാന്‍ഡിനുമെതിരെ സീനിയേഴ്‌സ്. ബീഹാര്‍ തെരഞ്ഞെടുപ്പിനെ എളുപ്പത്തില്‍ വിജയിക്കാവുന്ന തെരഞ്ഞെടുപ്പായിട്ടാണ് ഹൈക്കമാന്‍ഡ് കണ്ടതെന്നും, അതുകൊണ്ട് ആരും വിജയിക്കാനായി പണി എടുത്തില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. നേരത്തെ സോണിയാ ഗാന്ധിക്ക് കത്തയച്ചതിലൂടെ സിബല്‍ അടക്കമുള്ള നേതാക്കള്‍ രാഹുലിന്റെ വിമത ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ആരും കോണ്‍ഗ്രസിനെ ബിജെപിക്ക് ബദലായി ഇപ്പോള്‍ കാണുന്നില്ലെന്നും സിബല്‍ ആരോപിച്ചു.

വാളെടുത്ത് സീനിയേഴ്‌സ്

വാളെടുത്ത് സീനിയേഴ്‌സ്

ജനങ്ങള്‍ക്കിടയില്‍ ഇന്ന് ബിജെപിക്ക് കൃത്യമായ ബദലാണ് കോണ്‍ഗ്രസെന്ന് വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് അവരാരും വോട്ട് ചെയ്യാത്തത്. എന്നാല്‍ ഹൈക്കമാന്‍ഡ് ഈ പ്രശ്‌നത്തെ കുറിച്ച് മനസ്സിലാക്കുന്നില്ല. കോണ്‍ഗ്രസിന് എന്താണ് പാര്‍ട്ടിക്ക് സംഭവിക്കുന്നതെന്ന് അറിയാം. എന്നാല്‍ അതൊന്നും ചര്‍ച്ച ചെയ്യാനുള്ള താല്‍പര്യം പാര്‍ട്ടി നേതൃത്വത്തിനില്ല. അവര്‍ പ്രശ്‌നങ്ങള്‍ പഠിച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതാണ് ബീഹാറിലെ തോല്‍വിയില്‍ പ്രതിഫലിച്ചതെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഞങ്ങള്‍ പറഞ്ഞു കേട്ടില്ല

ഞങ്ങള്‍ പറഞ്ഞു കേട്ടില്ല

കോണ്‍ഗ്രസിന് ഈ പ്രശ്‌നത്തെ എങ്ങനെ മറികടക്കാമെന്ന് ഞങ്ങള്‍ കുറച്ച് പേര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങളെ തള്ളിപ്പറയാനാണ് അവര്‍ ശ്രമിച്ചത്. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ജനങ്ങള്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസിന്റെ തോല്‍വിയെ കണ്ടുകൊണ്ടിരിക്കുകയാണ്. ബീഹാറില്‍ മാത്രമല്ല, എവിടൊക്കെ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടോ അവിടൊക്കെ കോണ്‍ഗ്രസ് തോല്‍ക്കുന്നുണ്ട്. ജനങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസിനെ ബിജെപി ബദല്‍ ശക്തിയായി കാണുന്നില്ലെന്നും സിബല്‍ തുറന്നടിച്ചു.

തോല്‍വിക്ക് കാരണം

തോല്‍വിക്ക് കാരണം

ആറ് വര്‍ഷമായി കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് കാരണം കണ്ടെത്തിയിട്ടില്ല. അതിനുള്ള സമയം കഴിഞ്ഞെന്നാണ് കോണ്‍ഗ്രസിലുള്ളവര്‍ പറയുന്നത്. സംഘടനാപരമായി കോണ്‍ഗ്രസിന് എന്ത് സംഭവിക്കുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ അവര്‍ക്ക് അത് കേള്‍ക്കാന്‍ താല്‍പര്യമില്ല. കോണ്‍ഗ്രസിന്റെ തകര്‍ച്ച ഇനിയും സംഭവിക്കും. പ്രശ്‌നങ്ങളൊന്നും പരിഹരിക്കാത്ത കാലത്തോളം അത് അങ്ങനെ തന്നെ തുടരും. ഈ പ്രശ്‌നമൊന്നും പരിഹരിക്കാത്തതിന് കാരണം വര്‍ക്കിംഗ് കമ്മിറ്റി എന്നത് അധ്യക്ഷന്‍ നാമനിര്‍ദേശം ചെയ്യുന്ന സമിതിയായത് കൊണ്ടാണെന്നും സിബല്‍ പറഞ്ഞു.

എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല

എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല

നാമനിര്‍ദേശം ചെയപ്പെടുന്ന അംഗങ്ങളില്‍ പലര്‍ക്കും അധ്യക്ഷനോട് അടക്കം ബാധ്യതയുണ്ടാവും. ആരും വര്‍ക്കിംഗ് കമ്മിറ്റിയെ ചോദ്യം ചെയ്യില്ല. ഗുരുതരമായ പ്രശ്‌നമാണ് കോണ്‍ഗ്രസിനുള്ളത്. ഗുജറാത്തിലെ എട്ട് സീറ്റിലും കോണ്‍ഗ്രസ് തോറ്റു. അതില്‍ തന്നെ മൂന്ന് പേര്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടമായി. യുപിയിലെ എല്ലാ സീറ്റും തോറ്റു. ചില സീറ്റുകളില്‍ രണ്ട് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് അടുത്തിടെ ഭരണത്തിലുണ്ടായിരുന്ന മധ്യപ്രദേശില്‍ പോലും നല്ല പ്രകടനം നടത്താന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെന്നും സിബല്‍ പറഞ്ഞു.

അവര്‍ ജയിക്കുമെന്ന് കരുതുന്നു

അവര്‍ ജയിക്കുമെന്ന് കരുതുന്നു

ഹൈക്കമാന്‍ഡ് എല്ലാ തെരഞ്ഞെടുപ്പിലും വിജയിക്കുമെന്നാണ് കരുതുന്നത്. അവര്‍ക്ക് കാര്യങ്ങള്‍ പഴയത് പോലെയാണ്. ഒട്ടും ഗൗരവം ഹൈക്കമാന്‍ഡിനില്ല. നേതൃത്വത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഇതൊന്നും പറയുന്നില്ല. ബീഹാറില്‍ എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കണമെന്ന് അവര്‍ പറയുന്നു. ഒരുപക്ഷേ അവര്‍ അത് പരിശോധിക്കുമായിരിക്കും. അതല്ലെങ്കില്‍ എല്ലാം ശരിയായി തന്നെയാണ് വന്നതെന്നാവും ഹൈക്കമാന്‍ഡ് കരുതുന്നുണ്ടാവുക. ഇതേ രീതിയില്‍ തന്നെ മുന്നോട്ട് പോകാനാണ് കൂടുതല്‍ സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ ദുര്‍ബലമാകും

യുപിഎ ദുര്‍ബലമാകും

ബിജെപിക്കെതിരെ ദേശീയ സഖ്യമാണ് ആവശ്യം. എന്നാല്‍ കോണ്‍ഗ്രസിന് അത് സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം സഖ്യത്തിനായി പ്രാദേശിക പാര്‍ട്ടികള്‍ ഇപ്പോള്‍ കോണ്‍ഗ്രസിനടുത്തേക്ക് വരുമെന്ന് കരുതാനാവില്ല. കാരണം മുമ്പ് കോണ്‍ഗ്രസ് എങ്ങനെയായിരുന്നോ അതുപോലെയല്ല ഇന്ന്. കോണ്‍ഗ്രസിന് ഇന്ന് സഖ്യം ആവശ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് അതിനായി അങ്ങോട്ട് സമീപിക്കേണ്ടി വരുമെന്നും സിബല്‍ പറഞ്ഞു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ നോമിനേഷനിലൂടെ നേതൃത്വത്തെ കൊണ്ടുവരുന്നത് യാതൊരു മാറ്റവുമുണ്ടാക്കില്ല. 2024ല്‍ കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ നേതൃമാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എന്തിന് അവരെ കുറ്റംപറയുന്നു

എന്തിന് അവരെ കുറ്റംപറയുന്നു

ഒവൈസി അഞ്ച് സീറ്റുകള്‍ നേടി മുസ്ലീം വോട്ടുകള്‍ ഭിന്നിച്ച് എന്ന് പറയുന്നതില്‍ കാര്യമില്ല. കോണ്‍ഗ്രസിനെ മുസ്ലീങ്ങളും കൈയ്യൊഴിയുകയാണോ എന്ന് സംശയിക്കേണ്ടി വരും. ചില ഘട്ടങ്ങളില്‍ മജ്‌ലിസ് പാര്‍ട്ടി കോണ്‍ഗ്രസിന് തടസ്സങ്ങളുണ്ടാക്കാം. പക്ഷേ കോണ്‍ഗ്രസ് ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമ്പോള്‍ അത് സഖ്യകക്ഷികളോട് വിജയസാധ്യത കൂടി ചോദിച്ചറിഞ്ഞ ശേഷമായിരിക്കണം. അപ്പോള്‍ ആരെയാണ് മത്സരിപ്പിക്കേണ്ടതെന്ന് അറിയാ.ം അതിലൂടെ ധ്രുവീകരണം ഉണ്ടാവാതെ തടയാം. സീമാഞ്ചലില്‍ അതുണ്ടാവാത്തതാണ് മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുത്തിയതെന്നും കപില്‍ സിബല്‍ പറഞ്ഞു.

Recommended Video

cmsvideo
    Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+