Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രിയങ്ക എത്തും, ഹിമാചലില്‍ ഉഷാറായി കോണ്‍ഗ്രസ്; ബിജെപിക്കെതിരെ രാഹുല്‍ ഇല്ലാതെ പരീക്ഷണം

ദില്ലി: ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തില്ല. ഈ വാര്‍ത്ത കേട്ട് നേരത്തെ തളര്‍ന്ന് പോയിരുന്നു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഭാരത് ജോഡോ യാത്രയുടെ ഭാഗമായത് കൊണ്ട് അദ്ദേഹം അത് കഴിയുന്നത് വരെ തിരിച്ചെത്തില്ല. അതേസമയം രാഹുലിന്റെ അഭാവത്തെ മറികടക്കാന്‍ പ്രിയങ്ക ഗാന്ധി പകരക്കാരിയായി ഉണ്ടാവുമെന്ന് ഉറപ്പിച്ചിട്ടുണ്ട്.

വന്‍ പ്രചാരണം തന്നെ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്ലാന്‍. ആകെ മൂഡൗട്ടിലായിരുന്ന നേതൃത്വം പ്രിയങ്കയുടെ വരവോടെ ഇളക്കിമറിഞ്ഞിരിക്കുകയാണ്. കൂടുതല്‍ പ്രചാരണം പ്രിയങ്ക സംസ്ഥാനത്ത് നടത്തും. ഗാന്ധി കുടുംബത്തിന് ഏറ്റവും അടുപ്പമുള്ള സംസ്ഥാനവുമാണ് ഹിമാചല്‍.

1

വന്‍ പ്രചാരണം തന്നെ പ്രിയങ്കയുടെ നേതൃത്വത്തില്‍ നടത്താനാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്ലാന്‍. ആകെ മൂഡൗട്ടിലായിരുന്ന നേതൃത്വം പ്രിയങ്കയുടെ വരവോടെ ഇളക്കിമറിഞ്ഞിരിക്കുകയാണ്. കൂടുതല്‍ പ്രചാരണം പ്രിയങ്ക സംസ്ഥാനത്ത് നടത്തും. ഗാന്ധി കുടുംബത്തിന് ഏറ്റവും അടുപ്പമുള്ള സംസ്ഥാനവുമാണ് ഹിമാചല്‍. ഇവിടെ പ്രചാരണത്തിന് ഇനി പ്രിയങ്ക നേതൃത്വം നല്‍കും. അതേസമയം ബിജെപിയും ഇത്തവണ കൂടുതലായി ആശ്രയിക്കുന്നത് നരേന്ദ്ര മോദിയെയാണ്. അദ്ദേഹമാണ് ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍.

2

റോഡ്‌ഷോകളും റാലികള്‍ക്കും ഹിമാചലില്‍ ഇത്തവണ മുന്‍തൂക്കമുണ്ടാവും. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക. 12 ജില്ലകളിലും റാലികള്‍ സംഘടിപ്പിക്കും. പ്രിയങ്ക എല്ലാ ജില്ലയിലും പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടാവും. അതേസമയം സോണിയാ ഗാന്ധിയും പ്രചാരണത്തിനായി എത്തും. മുമ്പ് നടന്ന റാലികളെല്ലാം വന്‍ വിജയങ്ങളായി മാറിയിരുന്നു. പ്രിയങ്കയും ഹിമാചലിലെ ജനങ്ങളും തമ്മില്‍ വലിയൊരു അടുപ്പം ഉണ്ടെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

3

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

മാണ്ഡിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒരു യോഗത്തില്‍ പ്രിയങ്ക സംസാരിക്കും. കുളു, കാംഗ്ര, ചമ്പ്ര, ഹാമിര്‍പൂര്‍, ഉന, എന്നിവിടങ്ങളിലെല്ലാം പ്രിയങ്ക പ്രചാരണത്തിനായി എത്തും. നേരത്തെ കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പ് വിജയിച്ച സ്ഥലങ്ങളില്‍ വന്‍ ജയസാധ്യത കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. അതേസമയം ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി കൂടുതല്‍ പ്രവര്‍ത്തകരെ പ്രചാരണത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ലഭിക്കുന്ന ആദ്യ ടാസ്‌ക് കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. ജയിക്കേണ്ടത് അദ്ദേഹത്തിനും ആവശ്യമാണ്.

4

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം പക്ഷേ ആവേശത്തിലാണ്. പ്രിയങ്ക വന്നതോടെ പ്രചാരണത്തിന് അച്ചടക്കം കൊണ്ടുവരാന്‍ സാധിക്കുമെന്ന വിലയിരുത്തലാണ് സംസ്ഥാന നേതൃത്വം. വിലക്കയറ്റവും, തൊഴിലില്ലായ്മയും പ്രചാരണത്തില്‍ ഇടംപിടിക്കും. ഇതും രണ്ടും നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചതാണ്. വീരഭദ്ര സിംഗിന്റെ ഭാര്യയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്കെതിരെ കടുത്ത ജനരോഷം സംസ്ഥാനത്തുണ്ട്. ഇത് മുതലെടുക്കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതായിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+