Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ ലക്ഷ്യം ആ 207 സീറ്റുകള്‍: 52 എണ്ണം വേറെ, അണിയറിയില്‍ ഒരുങ്ങുന്നത് വന്‍ പദ്ധതി

ദില്ലി: കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് രാവിലെയോടെ ആരംഭിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ വഴികളിലുടനീളം മികച്ച സ്വീകരണം ലഭിച്ച യാത്ര കേരളത്തിലെത്തുമ്പോള്‍ കൂടുതല്‍ ആവേശഭരിതമാണ്.

കാശ്മീർ വരെ 12 സംസ്ഥാനങ്ങളിലൂടെ അഞ്ച് മാസത്തെ സമയമെടുത്ത് കടന്ന് പോകുന്ന യാത്രയിലൂടെ രാജ്യത്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവിലെ സീറ്റുകള്‍ നിലനിർത്തുക എന്നതിനോടൊപ്പം 2019ലെ പൊതുതിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ 207 സീറ്റുകൾ എങ്ങനെ തിരിച്ചുപിടിക്കാമെന്ന തന്ത്രവും യാത്രയുടെ ഭാഗമായി പാർട്ടി രൂപീകരിക്കും.

2019ലെ പൊതുതിരഞ്ഞെടുപ്പിൽ 52 സീറ്റുകൾ മാത്രമായിരുന്നു രാജ്യത്ത്

2019ലെ പൊതുതിരഞ്ഞെടുപ്പിൽ 52 സീറ്റുകൾ മാത്രമായിരുന്നു രാജ്യത്ത് കോണ്‍ഗ്രസിന് ലഭിച്ചത്. കേരളം, കർണാടക, രാജസ്ഥാൻ, മധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രത്യേക ഊന്നൽ നൽകികൊണ്ടായിരിക്കും 2024 ലെ തിരഞ്ഞെടുപ്പിനുള്ള തന്ത്രം കോണ്‍ഗ്രസ് ആവിഷ്കരിക്കുക. 20ൽ 15 സീറ്റുകൾ നേടി കേരളത്തിൽ നിന്നാണ് 2019 ല്‍ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ നേടിയത്.

പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍

കേരളത്തില്‍ ഇത്തവണയും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍

കേരളത്തില്‍ ഇത്തവണയും കഴിഞ്ഞ തവണ ലഭിച്ച സീറ്റുകള്‍ നിലനിർത്താനാണ് കോണ്‍ഗ്രസ് ശ്രമം. 18 ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര കേരളത്തിലൂടെ കടന്ന് പോവുന്നത്. സംസ്ഥാനത്തെ 12 ലോക്സഭ മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര പാർട്ടിക്ക് സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ അടിത്തറ പാകുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

ഡി എം കെ സഖ്യത്തില്‍ ഭാഗമായി മത്സരിച്ച തമിഴ്നാട്ടില്‍

ഡി എം കെ സഖ്യത്തില്‍ ഭാഗമായി മത്സരിച്ച തമിഴ്നാട്ടില്‍ നിന്നും കഴിഞ്ഞ തവണ 8 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. തമിഴ്‌നാടിന് പുറമെ 8 ലോക്‌സഭാ സീറ്റുകൾ നേടിയ മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. തമിഴ്നാട്ടില്‍ ഇത്തവണയും ഡി എം കെ സഖ്യത്തില്‍ തുടരുന്നതിനാല്‍ 8 സീറ്റുകളില്‍ പ്രതീക്ഷയുണ്ടെങ്കിലും പഞ്ചാബില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. നിയമസഭ തിരഞ്ഞെടുപ്പിലെ തോല്‍വി ലോക്സഭ തിരഞ്ഞെടുപ്പിലും ആവർത്തിച്ചാല്‍ അത് വലിയ തിരിച്ചടിയാവും

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക എന്നീ നാല്

രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക എന്നീ നാല് സംസ്ഥാനങ്ങളിലൂടെ കടന്ന് പോവുന്ന യാത്ര ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം ഇവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും കോണ്‍ഗ്രസ് ലക്ഷ്യമാണ്. രാജസ്ഥാന്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭരണ വിരുദ്ധതയും സ്വിംഗ് വോട്ടുകളും സീറ്റുകൾ നേടാനും ബി ജെ പിക്ക് തിരിച്ചടി നൽകാനും സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന ഓരോ ലോക്സഭ സീറ്റുകളും കോണ്‍ഗ്രസിനെ സംബന്ധിച്ച് സുപ്രധാനമാണ്.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനം

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനം ആണെങ്കിലും രാജസ്ഥാനിൽ കഴിഞ്ഞ തവണ 25 ല്‍ 24 സീറ്റും നേടിയത് ബി ജെ പിയായിരുന്നു. മധ്യപ്രദേശിലെ 29 സീറ്റുകളിൽ രണ്ടിടത്ത് മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്, മറ്റെല്ലാ സീറ്റുകളും ബിജെപി തൂത്തുവാരി. കർണ്ണാടകയിലും രണ്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ 20 സീറ്റുകളിൽ രണ്ടാം സ്ഥാനക്കാരായി തുടർന്നു. 21 ദിവസമാണ് കർണാടകയിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോവുന്നത്. ഇത് സംസ്ഥാനത്ത് പാർട്ടിക്ക് രാഷ്ട്രീയ സ്വാധീനം നൽകുമെന്നാണ പ്രതീക്ഷ.

26 ലോക്‌സഭാ സീറ്റുകളിലും ബി ജെ പിയുമായി നേർക്കുനേർ

26 ലോക്‌സഭാ സീറ്റുകളിലും ബി ജെ പിയുമായി നേർക്കുനേർ മത്സരിക്കുന്ന ഗുജറാത്തിലും കോണ്‍ഗ്രസ് ഇത്തവണ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. 2014-ലും 2019-ലും സംസ്ഥാനത്ത് നടന്ന രണ്ട് പൊതുതെരഞ്ഞെടുപ്പുകളിൽ 26 സീറ്റുകളിലും വിജയിച്ച് ബി ജെ പിയാണ് സംസ്ഥാനത്ത് ആധിപത്യം പുലർത്തുന്നത്. പാർട്ടി മൊത്തത്തിൽ 300 സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എ ഐ സി സി നേതാക്കള്‍ വ്യക്തമാക്കുന്നത്

48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്

48 ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന് മഹാ വികാസ് അഗാധിയും 40 ലോക്‌സഭാ സീറ്റുകളുള്ള ബിഹാറില്‍ ജെ ഡി യുവിന്റെ മുന്നണിയിലേക്കുള്ള വരവും സർക്കാർ രൂപീകരണവും, പരമാവധി സീറ്റുകൾ നേടാന്‍ സാധിക്കും. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലല്ലെങ്കിലും ബി ജെ പിയുടെ സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് കുറയ്ക്കുമെന്ന പ്രതീക്ഷയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+