Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയെ നേരിടാന്‍ കഴിയുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണ്: സച്ചിന്‍ പൈലറ്റ്

ജയ്പൂർ: ബിജെപിയെ രാഷ്ട്രീയമായി നേരിടാനും ജനങ്ങൾക്ക് ബദൽ നൽകാനും തങ്ങളുടെ പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. സംസ്ഥാനത്തിന് അനുവദിച്ച കൊറോണ വൈറസ് വാക്സിൻ വിഹിതം കുറവാണെന്നാരോപിച്ച് രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രികൂടിയായ സച്ചിന്‍ പൈലറ്റ് മോദി സർക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വാക്‌സിൻ നിർമാണത്തിന്റെ കേന്ദ്രമാണ് ഇന്ത്യയെങ്കിലും ആളുകളില്‍ കുത്തിവയ്ക്കുന്നതിന് ആവശ്യമായ അളവിൽ ഡോസുകൾ വിതരണം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.

''ജനങ്ങൾ പണപ്പെരുപ്പത്താൽ ബുദ്ധിമുട്ടുന്നു, അവർക്ക് മാറ്റം വേണം. ബിജെപിയെ വെല്ലുവിളിക്കാനും ജനങ്ങൾക്ക് ബദൽ നൽകാനും കഴിയുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് കോൺഗ്രസ്, "-സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജസ്ഥാൻ മന്ത്രിസഭയുടെ പുനഃസംഘടനയും സംഘടന തലത്തിലെ പദവികളേ കുറിച്ചുമുള്ള തന്റെ പ്രതീക്ഷകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇത്തരം വിഷയങ്ങൾ പൂര്‍ണ്ണമായും പാർട്ടിക്കുള്ളിലെ വിഷമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

pilot

രാജസ്ഥാൻ ചുമതലയുള്ള എ ഐ സി സി (അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി) ജനറൽ സെക്രട്ടറി അജയ് മക്കെൻറെ നേതൃത്വത്തില്‍ ഇന്ന് പി സി സി (പ്രദേശ് കോൺഗ്രസ് കമ്മിറ്റി) യോഗം ചേർന്നു, വിശദമായി സംസാരിച്ചു. ഇപ്പോൾ ഒന്നും പറയാനില്ലെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു. മണ്ഡലമായ ടോങ്ക് സന്ദർശിച്ച പൈലറ്റ് ജില്ലാ ഭരണകൂടവുമായും പോലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍

Recommended Video

cmsvideo
    PM Modi calls vaccinated people 'Bahubali'

    ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+