Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോദിയുടെ ശ്രദ്ധ തീരുവ പ്രശ്‌നത്തിലല്ല പ്രശംസയിൽ മാത്രം'; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡൽഹി: യുഎസ് തീരുവ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ്. യുഎസ് ഇന്ത്യയ്ക്ക് മേൽ കൂടുതൽ തീരുവ ചുമത്തുമെന്ന ആശങ്ക നിലനിൽക്കെയാണ് കേന്ദ്രത്തിന്റെ നിഷ്‌ക്രിയത്വം ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. തീരുവയുമായി ബന്ധപ്പെട്ട വിഷയത്തിൽ അല്ല മോദിയുടെ ശ്രദ്ധയെന്നും പ്രശംസയിൽ മാത്രമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു.

വ്യാപാര തീരുവകളെ കുറിച്ചുള്ള യുഎസ് മുന്നറിയിപ്പുകൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ രീതിയെ കോൺഗ്രസ് വിമർശിച്ചു, മാത്രമല്ല വിഷയം നേരിടാനുള്ള പ്രധാനമന്ത്രിയുടെ കഴിവിലും അവർ സംശയം പ്രകടിപ്പിച്ചു. ചൈന, കാനഡ, മെക്‌സിക്കോ അടക്കമുള്ള രാജ്യങ്ങൾ ട്രംപിന്റെ നീക്കത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകിയതിന് പിന്നാലെയാണ് കോൺഗ്രസ് വിഷയം ഗൗരവമായി ഉന്നയിക്കുന്നത്.

jairamramescongressmodi

'നമ്മുടെ പ്രധാനമന്ത്രി പ്രശംസ മാത്രമേ കേൾക്കാൻ ആഗ്രഹിക്കുന്നുള്ളൂ; തീരുവകളെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ല. ആദ്യം തീരുവ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുക, നിങ്ങളുടെ പ്രശംസയെക്കുറിച്ച് കുറച്ച് മാത്രം സംസാരിക്കുക' എന്നായിരുന്നു ജയറാം രമേശിനെ ഉദ്ധരിച്ച് പ്രമുഖ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തത്‌. വിഷയത്തിൽ കോൺഗ്രസ് സർക്കാരിനെതിരെ നിരന്തരം രംഗത്ത് വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

തുടർന്നും വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് ജയറാം രമേശിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാവുന്നത്. തിങ്കളാഴ്‌ച ആരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയിൽ ട്രംപിന്റെ മറു താരിഫ് ഭീഷണികൾ കോൺഗ്രസ് സഭയിൽ ഉന്നയിക്കുമെന്നാണ് ജയറാം രമേശ് അറിയിച്ചത്. തീരുവ വിഷയത്തിൽ കേന്ദ്രത്തിന്റെയും പ്രധാനമന്ത്രിയുടെയും നിലപാടുകൾ സഭയിൽ തുറന്നുകാട്ടുകയാവും കോൺഗ്രസ് ലക്ഷ്യം.

മാത്രമല്ല വിഷയത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെതിരെയും കോൺഗ്രസ് നേതാവ് ആഞ്ഞടിച്ചു. അദ്ദേഹം ഒരു ഇന്ത്യൻ മന്ത്രിയേക്കാൾ ഒരു അമേരിക്കൻ ദൂതനെപ്പോലെയാണ് പെരുമാറുന്നതെന്നും സംസാരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുഎസ് തീരുമാനത്തെ വിമർശിക്കാത്ത ജയശങ്കറിന്റെ പ്രതികരണം നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ വിമർശനത്തിന് ഇടയാക്കിയിരുന്നു.

യുഎസിൽ നിന്ന് അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയ വിഷയത്തിലും അദ്ദേഹം ആശങ്ക ഉന്നയിച്ചു. ചെറിയ രാജ്യങ്ങൾ പോലും പരസ്യമായി എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോൾ ഇന്ത്യൻ ഭരണകൂടം മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ദുരവസ്ഥയും അദ്ദേഹം എടുത്തുകാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+