എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'
ന്യൂഡല്‍ഹി: ഒരു രസകരമായ വിവാഹ അഭ്യര്‍ഥനയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ബോളിവുഡ് നടി അമീഷ പട്ടേലിനോട് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലാണ് വിവാഹ അഭ്യര്‍ഥന നടത്തിയിരിക്കുന്നത്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ട്വിറ്ററില്‍ വിവാഹ അഭ്യര്‍ഥന നടത്തിയതാണ് ചര്‍ച്ചയ്ക്ക് കാരണമായത്.
ഫൈസല്‍ പട്ടേലിന്റെ ജന്മദിനത്തില്‍ അമീഷ ആശംസ അറിയിച്ചതിന് പിന്നാലെയായിരുന്നു തുടര്‍ കാര്യങ്ങള്‍. അധികം വൈകാതെ തന്നെ ഫൈസല്‍ പട്ടേല്‍ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. അപ്പോഴേക്കും നെറ്റിസണ്‍സ് ഫൈസലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തിരുന്നു. അതിവേഗമാണ് ഇത് പ്രചരിച്ചത്. ഇരുവരും പ്രണയത്തിലാണ് എന്ന റിപ്പോര്‍ട്ടുളും ചില കോണില്‍ നിന്ന് വരുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബോളിവുഡിലെ വന്‍ ഹിറ്റുകളിലൊന്നായ കഹോ ന പ്യാര്‍ ഹേയിലൂടെയാണ് അമീഷ പട്ടേല്‍ സിനിമാ ജീവിതം തുടങ്ങിയത്. ഹൃത്വിക് റോഷനൊപ്പമുള്ള ഈ ചിത്രം വന്‍ ലാഭമായിരുന്നു. പിന്നീട് പല സിനിമകളിലും അമീഷ അഭിനയിച്ചെങ്കിലും ഗദര്‍ ഏക് പ്രേം കഥയാണ് ശ്രദ്ധിക്കപ്പെട്ടത്. 2006ലെ അന്‍ കഹീ എന്ന ചിത്രത്തിലും അമീഷ ശ്രദ്ധിക്കപ്പെട്ടു.

നിലവില്‍ ബോളിവുഡില്‍ സജീവമായ താരമല്ല അമീഷ പട്ടേല്‍. പക്ഷേ, അവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടയ്ക്കിടെ വരാറുണ്ട്. നടിയുടെ പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട ഗോസിപ്പുകളാകും മിക്കതും. അതിനിടെയാണ് അമീഷ രാഷ്ട്രീയ രംഗത്ത് ചര്‍ച്ചയായത്. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ഇത്.

ബിഹാറില്‍ ഏറ്റവും ഒടുവില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി അമീഷ പട്ടേല്‍ പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ ബിഹാറിലെത്തിയ വേളയില്‍ തന്നെ എല്‍ജെപിയുടെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നും ഞാന്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും അമീഷ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു.

അമീഷ പട്ടേലിന്റെ ആരോപണം തള്ളുകയാണ് ലോക്ജനശക്തി പാര്‍ട്ടി ചെയ്തത്. അമീഷയ്ക്ക് ബിഹാറില്‍ എല്ലാ സുരക്ഷയും ഒരുക്കിയരുന്നു. താമസ സൗകര്യം മികച്ചതായിരുന്നു. അവര്‍ പങ്കെടുത്ത പരിപാടികളില്‍ പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു. പപ്പു യാദവുമായി ചില ധാരണകളിലെത്തിയ ശേഷമാണ് അമീഷ പട്ടേല്‍ അനാവശ്യമായ പ്രചാരണം നടത്തുന്നത് എന്നായിരുന്നു ലോക് ജനശക്തി പാര്‍ട്ടി നേതാവ് പ്രകാശ് ചന്ദ്രയുടെ പ്രതികരണം.

അമീഷ പട്ടേലിന്റെ സുഹൃത്താണ് ഫൈസല്‍ പട്ടേല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകനാണ് ഫൈസല്‍. കഴിഞ്ഞ വര്‍ഷമാണ് അഹമ്മദ് പട്ടേല്‍ മരിച്ചത്. അദ്ദേഹത്തിന് ശേഷം ഫൈസല്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു എങ്കിലും അതുണ്ടായില്ല. അദ്ദേഹം ബിസിനസുമായി മുന്നോട്ട് പോകുകയാണ്.

ഫൈസല്‍ പട്ടേലിന്റെ ജന്മദിനത്തിമായിരുന്നു കഴിഞ്ഞ ദിവസം. അമീഷ പട്ടേല്‍ ഫൈസലിന് ആശംസയര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ടവനേ ജന്മദിനാശംസകള്‍, ലവ് യു, മനോഹരമായ വര്‍ഷം എന്നായിരുന്നു അമീഷയുടെ ട്വീറ്റ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും അമീഷ പങ്കുവച്ചു. ഇതിന് കമന്റായിട്ടാണ് ഫൈസല്‍ വിവാഹ അഭ്യര്‍ഥന നടത്തി ട്വീറ്റ് ചെയ്തത്.
വെട്ടിത്തിളങ്ങി കാവ്യാമാധവന്‍; അതേ ഡ്രസ്സില്‍ മീനാക്ഷിയും... ദിലീപ് എവിടെ? വിവാഹ നിശ്ചയ ചിത്രങ്ങള്‍

നന്ദി അമീഷ, ഔദ്യോഗികമായി നിങ്ങളോട് വിവാഹ അഭ്യര്‍ഥന നടത്തുന്നു, നിങ്ങള്‍ക്ക് എന്നെ വിവാഹം ചെയ്യാമോ എന്നായിരുന്നു ഫൈസലിന്റെ പ്രതികരണം. ഇത് വലിയ ചര്‍ച്ചയായി. വൈകാതെ ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പരക്കുകയാണ്. എച്ച്എംപി ഫൗഡേഷന്‍, അരിയ അനലറ്റിക്‌സ് എന്ന കമ്പനിയുടെ മേധാവിയാണ് ഫൈസല്‍ പട്ടേല്‍. അദ്ദേഹത്തിന്റെ ഭാര്യ സൈനബ് പട്ടേല്‍ 2016ല്‍ മരിച്ചിരുന്നു.












Click it and Unblock the Notifications