കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്ര സിന്ദാബാദ്, വെട്ടിലായി കോണ്‍ഗ്രസ് നേതാവ്, വീഡിയോ

Google Oneindia Malayalam News

Recommended Video

cmsvideo
Congress Leader Raises Slogan Of Priyanka Chopra Instead Of Priyanka Gandhi | Oneindia Malayalam

ദില്ലി: കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബാലുശേരിയില്‍ വെച്ച് ആളുമാറി രമേശ് ചെന്നിത്തലയുടെ കാര്‍ തടഞ്ഞത്. മന്ത്രിയെ തടയാനിരുന്ന പ്രവര്‍ത്തകര്‍ സ്റ്റേറ്റ് കാര്‍ കണ്ടതോടെ ചെന്നിത്തലയുടെ വാഹനം തടയുകയായിരുന്നു. അമളി പറ്റിയെന്ന് മനസിലായതോടെ നേതാവിന് ജയ് വിളിച്ച് പ്രവര്‍ത്തകര്‍ തടിതപ്പി. ഇപ്പോള്‍ ഇതാ മറ്റൊരു കോണ്‍ഗ്രസ് നേതാവിന്‍റെ അമിളിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് പക്ഷേ കേരളത്തിലല്ല,അങ്ങ് ദില്ലിയില്‍. എഐസിസി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിക്ക് ജയ് വിളിക്കുന്നതിന് പകരം നടി പ്രിയങ്ക ചോപ്രയക്ക് ജയ് വിളിച്ചാണ് നേതാവ് വെട്ടിലായത്. സംഭവം ഇങ്ങനെ

priyankachop

കോണ്‍ഗ്രസ് ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രാദേശിക നേതാവായ സുരേന്ദര്‍ കുമാര്‍ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് സിന്ദാബാദ് വിളിച്ചത്. സോണിയ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ് , പ്രിയങ്ക ചോപ്ര സിന്ദാബാദ് എന്നായിരുന്നു സുരേന്ദര്‍ കുമാര്‍ വിളിച്ചത്.

കോണ്‍ഗ്രസ് ദില്ലി പ്രസിഡന്‍റ് സുഭാഷ് ചോപ്രയും സുരേന്ദറിന് സമീപത്തുണ്ടായിരുന്നു. അതേസമയം അബദ്ധം പിണഞ്ഞതോടെ സുരേന്ദ്രന്‍ മാപ്പ് പറഞ്ഞു. എന്നാല്‍ സുരേന്ദറിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായിരിക്കുകയാണ്.

ആള് മാറിപ്പോയി ആശാനേ....; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി; തടഞ്ഞത് ചെന്നിത്തലയുടെ വാഹനംആള് മാറിപ്പോയി ആശാനേ....; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അമളിപറ്റി; തടഞ്ഞത് ചെന്നിത്തലയുടെ വാഹനം

ബിജെപിക്ക് കനത്ത തിരിച്ചടി, രമേശ് ജാര്‍ഖിഹോളിക്ക് കടുംവെട്ട്!! വോട്ടില്ലെന്ന് ലിംഗായത്ത സമുദായം

വോഡഫോണ്‍-ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്ക് പിന്നാലെ നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ജിയോയും

English summary
Congress leader 'Priyanka Chopra' slogam goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X