പ്രിയങ്ക ഗാന്ധി മായാവതിയെ വീട്ടിലെത്തി കണ്ടു; വന്‍ ചര്‍ച്ച!! രാഷ്ട്രീയമില്ലെന്ന് നേതാക്കള്‍

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രിയങ്ക ഗാന്ധി നടത്തുന്ന ഓരോ നീക്കങ്ങളും ചര്‍ച്ചയാകുകയാണ്. ഏഴ് സീറ്റ് മാത്രമുള്ള കോണ്‍ഗ്രസ് പ്രിയങ്കയുടെ നേതൃത്വത്തില്‍ മുന്നേറിയാല്‍ അത് ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കും. എന്നാല്‍ പ്രധാന കക്ഷികളുമായി സഖ്യമില്ലാതെ തിരഞ്ഞെടുപ്പ് നേരിടുമെന്നാണ് ഇതുവരെ കോണ്‍ഗ്രസ് അറിയിച്ചിട്ടുള്ളത്.

അതിനിടെയാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി കൂടിയായ പ്രിയങ്ക ഗാന്ധി ബിഎസ്പി അധ്യക്ഷ മായാവതിയെ നേരിട്ട് വീട്ടിലെത്തി കണ്ടത്. മായാവതിയുടെ അമ്മയുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് പ്രിയങ്ക വന്നതെങ്കിലും രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു പാര്‍ട്ടി നേതാക്കള്‍ അനുശോചനം അറിയിച്ചെങ്കിലും നേരിട്ടെത്തിയത് പ്രിയങ്ക മാത്രമാണ്. വാര്‍ത്തയുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

1

ബിഎസ്പി അധ്യക്ഷ മായാവതിയുടെ അമ്മ രാംരതി കഴിഞ്ഞ ദിവസമാണ് മരിച്ചത്. 92കാരിയായ ഇവര്‍ക്ക് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. വാര്‍ധക്യസഹജമായ അസുഖമുള്ള രാംരതിയെ ഡല്‍ഹിയിലെ ആശുപത്രിയിലാണ് ചികില്‍സിച്ചിരുന്നത്. അവിടെ വച്ച് തന്നെയായിരുന്നു മരണം. മായാവതിയുടെ പിതാവ് ഒരു വര്‍ഷം മുമ്പ് 95ാം വയസിലാണ് മരിച്ചത്.

2

മായാവതിയുടെ ത്യാഗ്‌രാജ് മാര്‍ഗിലെ വീട്ടിലേക്കാണ് മാതാവിന്റെ മൃതദേഹം കൊണ്ടുവന്നത്. ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലായിരുന്ന മായാവതി, അമ്മയുടെ മരണ വിവരം അറിഞ്ഞതോടെ ഡല്‍ഹിയിലെത്തുകയായിരുന്നു. ഇന്ന് രാവിലെ ഡല്‍ഹിയിലെ അവരുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി മായാവതിയെ കണ്ടു.

3

തികച്ചും അനൗദ്യോഗിക സന്ദര്‍ശനമാണിതെന്ന് കോണ്‍ഗ്രസ്, ബിഎസ്പി നേതാക്കള്‍ പ്രതികരിച്ചു. എന്നാല്‍ യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികളുമായി അടുപ്പം നിലനിര്‍ത്താന്‍ പ്രിയങ്ക നടത്തുന്ന ശ്രമങ്ങള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇതിനോട് ചേര്‍ത്തുവായിക്കുകയാണ് മായാവതിയെ വീട്ടിലെത്തി കണ്ട പ്രിയങ്കയുടെ തീരുമാനം. എസ്പി നേതാവ് അഖിലേഷ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ അനുശോചനം അറിയിച്ചെങ്കിലും നേരിട്ടെത്തിയത് പ്രിയങ്ക മാത്രം എന്നതും എടുത്തുകാട്ടുന്നു.

4

ലഖ്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പ്രിയങ്കയും എസ്പി നേതാവ് അഖിലേഷും പരസ്പരം കണ്ടതും നിമിഷങ്ങള്‍ മാത്രം നീണ്ടുനിന്ന അവരുടെ സംസാരവും അടുത്തിടെ വലിയ രാഷ്ട്രീയ പ്രാധാന്യം ലഭിച്ചിരുന്നു. വീണ്ടും കാണാമെന്ന പ്രിയങ്കയുടെ വാക്കുകള്‍ സഖ്യസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്ന വിലയിരുത്തലുമുണ്ടായി. എന്നാല്‍ ഇതുവരെ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിന്റെ യാതൊരു സാധ്യതകളും യുപിയില്‍ ഇല്ല.

5

ഒരു പാര്‍ട്ടികളുമായും സഖ്യം ചേരില്ല എന്നാണ് മായാവതി പറഞ്ഞിട്ടുള്ളത്. തനിച്ച് മല്‍സരിക്കുമെന്നും 2007ലെ പോലെ യുപിയുടെ അധികാരം പിടിക്കുമെന്നും മായാവതി പറയുന്നു. എന്നാല്‍ എത്രത്തോളം ഇത് സാധ്യമാണ് എന്നത് അവ്യക്തം. ബിജെപിയും എസ്പിയും തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് യുപിയില്‍ നടക്കുന്നത് എന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍. എസ്പി മുന്നേറുമെങ്കിലും ജയം ബിജെപിക്ക് തന്നെയാകുമെന്നും സര്‍വ്വേകള്‍ വ്യക്തമാക്കുന്നു.

ലുങ്കി ഡാന്‍സുമായി ജാന്‍വി കപൂര്‍; നടിയുടെ പുതിയ ഫോട്ടോ വൈറല്‍

6

2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എസ്പിയും സഖ്യമുണ്ടാക്കിയിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ്പിയും ബിഎസ്പിയും സഖ്യം ചേര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ മൂന്ന് പാര്‍ട്ടികളും ഒറ്റയ്ക്കാണ് മല്‍സരിക്കുന്നത്. മായാവതിയുമായി വിട്ടുനില്‍ക്കുന്ന അഖിലേഷ് യാദവ് പക്ഷേ, ദളിത് വോട്ടില്‍ കണ്ണുവച്ച് ഭീം ആര്‍മിയുടെ ചന്ദ്രശേഖര്‍ ആസാദുമായി സഖ്യത്തിന് ശ്രമം നടത്തുന്നുണ്ട്.

7

കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് മായാവതി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. 50 ശതമാനം വാഗ്ദാനങ്ങളെങ്കിലും കോണ്‍ഗ്രസ് നിറവേറ്റിയിരുന്നു എങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അവര്‍ക്ക് ഭരണം നഷ്ടമാകുമായിരുന്നില്ല എന്നാണ് മായാവതി പറഞ്ഞത്. തൊട്ടുപിന്നാലെയാണ് മായാവതിയുടെ അമ്മയുടെ മരണവും പ്രിയങ്കയുടെ നേരിട്ടുള്ള സന്ദര്‍ശനവും. രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ല എന്നാണ് സഖ്യസാധ്യതകള്‍ സംബന്ധിച്ച ചോദ്യങ്ങളോട് ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q