രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് പ്രതിപക്ഷ ഐക്യത്തെ ബാധിച്ചു; സിപിഐ രാഷ്ട്രീയ പ്രമേയ കരട്
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിച്ചത് ഇടത് പാര്‍ട്ടികള്‍ക്ക് ദോഷം ചെയ്തുവെന്ന് സിപിഐ രാഷ്ട്രീയ പ്രമേയ കരട്. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശ്വാസയോഗ്യമായ മുന്നണിയുണ്ടാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും സിപിഐയുടെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു.
ദേശീയ തലത്തില്‍ വിശ്വാസയോഗ്യവും അർത്ഥപൂര്‍ണവുമായ മുന്നണി രൂപകരിക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. സംസ്ഥാന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പ് സഖ്യം വേണമെന്നും കമ്മ്യൂണിസ്റ്റ് പുനരേകീകരണം അനിവാര്യമാണെന്നും പ്രമേയത്തിലുണ്ട്. രാഹുല്‍ വീണ്ടും കേരളത്തില്‍ മത്സരിക്കുകയാണെങ്കില്‍ അതിലെ വിയോജിപ്പും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രകടിപ്പിച്ചു.

കേരളത്തില്‍ യുഡിഎഫിന്‍റെ ഭാഗമായ ആര്‍എസ്പി അടക്കം എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും പുനരേകീകരണം നിലവില്‍ അനിവാര്യമാണ്. ബിജെപിയെ തോല്‍പ്പിക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി വിശാല തിരഞ്ഞെടുപ്പ് സഖ്യം വേണം. തിരഞ്ഞെടുപ്പ് വേളയില്‍ മാത്രമെ ചിലയിടങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തനമുള്ളൂവെന്ന സ്വയം വിമര്‍ശനവും സിപിഐ നടത്തി. ഒക്ടോബര്‍ 14 മുതല്‍ 18വരെ വിജയവാഡയിലാണ് സിപിഐയുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്.
മിന്നിത്തിളങ്ങുന്ന ലുക്കില്‍ സംയുക്ത; ക്യൂട്ട് ചിരിയെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍












Click it and Unblock the Notifications