Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിജിയുടെ വാഹനം റിവേഴ്‌സ് ഗിയറില്‍, ബ്രേക്കും നഷ്ടപ്പെട്ടു; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: പാചക വാതക വില വര്‍ധനവിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാക വാതക വില കുതിച്ചുയരുന്നത് കാരണം കുടുംബങ്ങള്‍ ചൂളകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ നിന്നും ലക്ഷകണക്കിന് കുടുംബങ്ങള്‍ ചൂള കള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മോദിജിയുടെ വാഹനം റിവേഴ്‌സ് ഗിയറിലാണ് ഓടുന്നത് അതിന്റെ ബ്രേക്കുകളും നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ഇന്ധനവില വര്‍ധിച്ചതിനാല്‍ ഗ്രാമങ്ങളിലെ 42 ശതമാനം ആളുകള്‍ എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയെന്നും വീണ്ടും വിറക് ഉപയോഗിക്കുന്നതിലേക്ക് മടങ്ങിയെന്നുമുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ദീപാവലിക്ക് മുന്നോടിയായി വാണിജ്യ സിലിണ്ടറുകളുടെ വില 266 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിരുന്നു. 15 രൂപയാണ് ഗാര്‍ഹിക സിലിണ്ടറുകള്‍ വില വര്‍ധിപ്പിച്ചത്. ഇന്ത്യയില്‍ ഏകദേശം 29 കോടി ഗാര്‍ഹിക സിലിണ്ടര്‍ ഉപഭോക്താക്കളുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഈ കരച്ചിലുകാരി കുഞ്ഞാവ ആരെന്ന് മനസ്സിലായോ? ഇന്ന് മനംമയക്കുന്ന സുന്ദരി, ചിത്രങ്ങൾ കാണാം

ra

കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഇരട്ടി വര്‍ധനയാണ് എല്‍പിജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. 2015ല്‍ 14 കോടി ഉപഭോക്താക്കളായിരുന്നെങ്കില്‍ 2021ല്‍ അത് ഇരട്ടിയായി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന പ്രധാനമന്ത്രിയുടെ ഉജ്വല പദ്ധതിയോടെ എല്‍പിജി ഉപയോഗത്തിന് ഗ്രാമപ്രദേശങ്ങളിലും വലിയ ഉണര്‍വാണുണ്ടായത്. എന്നാല്‍ അടിക്കടിയുള്ള പാചകവാതക വില ജനത്തെ ആശങ്കയിലാക്കുകയായിരുന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസം ഇന്ധന വിലയും കുറച്ചിരുന്നു. രാജ്യത്ത് എക്‌സൈസ് തീരുവ ഒഴിവാക്കുകയാണ് ചെയ്തത്. ഇതനുസരിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും നികുതി ഒഴിവാക്കിയിരുന്നു. ഉത്തര്‍പ്രദേശിലുള്‍പ്പെടെ 12 രൂപയാണ് പെട്രേളിന് കുറച്ചത്. അതേസമയം കേരളത്തില്‍ ഇന്ധന വില കുറച്ചിട്ടുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിന് നികുതി ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് ധനകാര്യ മന്ത്രി പറഞ്ഞത്. കേന്ദ്രം ജനങ്ങളെ പറ്റിക്കുകയാണെന്നും കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി നികുതി ഉയര്‍ത്തിയിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞിരുന്നു. ധനകാര്യമന്ത്രിയുടെ ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിരുന്നു. ഇന്ധന നികുതി കുറക്കാത്തതിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനത്ത് ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+