ഭാരത് ജോഡോ എത്തും മുമ്പേ കർണാടകയിൽ രാഹുലിന്റെ പോസ്റ്ററുകൾ നശിപ്പിച്ചു, ബിജെപിയെന്ന് കോൺഗ്രസ്
ബെംഗളൂരു:ഭാരത് ജോഡോ യാത എത്തുന്നതിന് മുമ്പ് കർണാടകയിൽ പരിപാടിയുടെ പോസ്റ്ററുകൾ കീറിയ നിലയിൽ.ഗുണ്ടൽപേട്ട് പരിസരത്താണ് പോസ്റ്ററുകൾ വലിച്ചുകീറിയിരിക്കുന്നത്. ഇന്ന് തമിഴ്നാട്ടിലൂടെ നീങ്ങുന്ന യാത്ര നാളെയാണ് കർണാടകയിൽ പ്രവേശിക്കുന്നത്.
നാല്പതിലധികം പോസ്റ്ററുകളാണ് നശിപ്പിച്ചിരിക്കുന്നത്. രാഹുലിന്റേതിന് പുറമേ മറ്റ് കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും വലിച്ചുകീറിയ നിലയിലാണ്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നാണ് കോൺഗ്രസ് ആരോപണം.

അതേസമയം കേരള പര്യടനം പൂർത്തിയാക്കിയ യാത്ര തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ഗൂഡല്ലൂർ ആർട്സ് ആന്റ് സയൻസ് കോളേജ് പരിസരത്ത് നിന്ന് തുടങ്ങിയ പദയാത്ര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തമിഴ്നാട്ടിലെയും കേരളത്തിലെയും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. കാൽനട യാത്രയ്ക്ക് മുൻപ് തമിഴ്നാട്ടിലെ വിവിധ സംഘടനകളുമായി രാഹുൽ കൂടിക്കാഴ്ച്ച നടത്തി.
ഗൂഡല്ലൂരിലെ ഭൂമി പ്രശ്നവും തോട്ടം മേഖലയിലെ തൊഴിലാളികളുടെ പ്രതിസന്ധികളും ചർച്ചയായി. നാളെ ഭാരത് ജോഡോ യാത്ര കർണാടകയിലേക്ക് കടക്കും. രാവിലെ ഒമ്പത് മണിക്ക് ഗുണ്ടൽപേട്ടിൽ നിന്നാണ് യാത്ര തുടങ്ങുക. ഇന്ന് രാവിലെ 6.30 തിന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്ര വഴിക്കടവ് വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്. 19 ദിവസമായിരുന്നു കേരളത്തിലെ പര്യടനം.കെ.പി. സി. സി അധ്യക്ഷൻ കെ. സുധാകരൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ രാഹുലിന് ഒപ്പം ഉണ്ടായിരുന്നു.
എടക്കരയിൽ നിന്നും അന്തരിച്ച മുൻ മലപ്പുറം ഡി സി സി പ്രസിഡൻ്റ് വി വി പ്രകാശിൻ്റെ കുടുംബം യാത്രയുടെ ഭാഗമായി. 9 കിലോമീറ്റർ പിന്നിട്ട് വഴിക്കടവ് മണിമൂളി ആണ് യാത്ര സമാപിച്ചത്.ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ സമാപന സമ്മേളനം നിലമ്പൂരിൽ വലിയ രീതിയിൽ നടത്താൻ നിശ്ചയിച്ചത് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് ഒഴിവാക്കുകയായിരുന്നു.
കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11നാണ് കേരളത്തിൽ പ്രവേശിച്ചത്. 19 ദിവസത്തിനുള്ളിൽ കേരളത്തിൽ 450 കിലോമീറ്റർ സഞ്ചരിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ 7 ജില്ലകളിലൂടെ യാത്ര കടന്നു പോയി.ആകെ 3571 കിലോമീറ്റർ ദൂരമാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയില് നടക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications